ജനപ്രിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനപ്രിയൻ
സംവിധാനം ബോബൻ സാമുവൽ
നിർമ്മാണം മാമൻ ജോൺ
റീനാ എം. ജോൺ
രചന കൃഷ്ണ പൂജപ്പുര
തിരക്കഥ കൃഷ്ണ പൂജപ്പുര
അഭിനേതാക്കൾ
സംഗീതം ആർ. ഗൗതം
ഛായാഗ്രഹണം പ്രദീപ് നായർ
ചിത്രസംയോജനം വി.ടി. ശ്രീജിത്ത്
സ്റ്റുഡിയോ സ്പോട്ട് ലൈറ്റ് വിഷൻസ്
വിതരണം കലാസംഘം റിലീസ്
റിലീസിങ് തീയതി 2011 മേയേ 20
സമയദൈർഘ്യം 120 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ജയസൂര്യ നായകനായി 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജനപ്രിയൻ. ബോബൻ സാമുവലിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ഈ ചലച്ചിത്രം. ഭാമയാണ് ചിത്രത്തിലെ നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാമൻ ജോൺ, റീനാ എം. ജോൺ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സ്‌പോട്ട് ലൈറ്റ് വിഷന്റെ ബാനറിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രദീപ് നായരാണ്. തിരക്കഥ രചിച്ചിരിക്കുന്നത് കൃഷ്ണ പൂജപ്പുര.

കഥാതന്തു[തിരുത്തുക]

ഒരു ഗ്രാമത്തിൽ നിന്നും നഗരത്തിലെ താലൂക്ക് ഓഫീസിൽ താത്കാലിക ഒഴിവിൽ ജോലിയിൽ പ്രവേശിച്ച് എല്ലാവരുടെയും പ്രിയങ്കരനായി മാറുന്ന പ്രിയദർശന്റെ ജീവിതമാണ് ചിത്രത്തിന്റെ കഥാതന്തു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ജനപ്രിയൻ&oldid=1713785" എന്ന താളിൽനിന്നു ശേഖരിച്ചത്