ഛര്‍ദ്ദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആമാശയത്തിലുള്ള വസ്തുക്കള്‍ വായിലൂടെയും ചിലപ്പോള്‍ മൂക്കിലൂടെയും പുറന്തള്ളുന്ന പ്രക്രിയയാണ് ഛര്‍ദ്ദി. സാധാരണ ആംഗലേയ ഭാഷയില്‍ Vomiting, Throwing Up, Barfing എന്നീ പേരുകളാല്‍ വിളിക്കപ്പെടുന്നു. വൈദ്യശാസ്ത്ര ഭാഷയില്‍ Emesis എന്നാണ് വിളിക്കുന്നത്. ഛര്‍ദ്ദിയ്ക്കുള്ള കാരണങ്ങള്‍ ആമാശയത്തിലെ വീക്കം, ഭക്ഷണത്തിലെ വിഷാംശം തുടങ്ങി തലയ്ക്കുള്ളിലെ മുഴ, തലയ്ക്കുള്ളിലെ അതിമര്‍ദ്ദം എന്നിവ വരെ ആകാം. ഛര്‍ദ്ദിക്കാനുള്ള തോന്നലിനെ ഓക്കാനം (Nausea) എന്നു വിളിക്കുന്നു. മിക്കവാറും ഛര്‍ദ്ദിയ്ക്ക് മുമ്പ് ഓക്കാനം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഓക്കാനമില്ലാതെ ഛര്‍ദ്ദി മാത്രമായോ ഛര്‍ദ്ദിയില്ലാതെ ഓക്കാനം മാത്രമായോ അനുഭവപ്പെടാവുന്നതാണ്.
ഉള്ളടക്കം |
[തിരുത്തുക] കാരണങ്ങള്‍
ഛര്‍ദ്ദി ഒരു രോഗലക്ഷണമാണ്. അനേകം കാരണങ്ങളാല്‍ ഛര്‍ദ്ദി ഉണ്ടാകാവുന്നതാണ്.
[തിരുത്തുക] വയറ്റിനുള്ളിലെ തകരാറുകള്‍
- ആമാശയത്തിലെ വീക്കം.(Gastritis)
- ആമാശയത്തില്‍ നിന്നു ചെറുകുടലിലേക്കു തുറക്കുന്ന ദ്വാരം അടഞ്ഞിരിക്കുക.(Pyloric stenosis)
- ചെറുകുടലിലോ വന്‍കുടലിലോ എവിടെയെങ്കിലും അടവുണ്ടാകുക.(Bowel obstruction)
- അമിത ഭക്ഷണം.
- ആഗ്നേയഗ്രന്ധിയുടെ വീക്കം.
- കരള്‍ വീക്കം.
- അപ്പെന്റിക്സിന്റെ വീക്കം
- പാലിനോടുള്ള അലര്‍ജി. (കുട്ടികളില്‍)
[തിരുത്തുക] തലയ്ക്കുള്ളിലെ കാരണങ്ങള്‍
- തലയ്ക്കുള്ളിലെ രക്തസ്രാവം.
- കൊടിഞ്ഞി.
- തലച്ചോറിലെ മുഴകള്‍.
- തലയ്ക്കുള്ളിലെ അതിമര്‍ദ്ദം.
- തലച്ചോറിനുണ്ടാകുന്ന പരിക്ക്.
[തിരുത്തുക] ചയാപചയ പ്രവര്‍ത്തനങ്ങളിലെ തകരാറുകള്‍
- രക്തത്തിലെ ഉയര്‍ന്ന കാത്സ്യം നില.
- രക്തത്തിലെ ഉയര്‍ന്ന യൂറിയ നില.
- അഡ്രീനല്‍ ഗ്രന്ധിയുടെ തകരാറ്.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക.