ചിന്നത്തമ്പി അണ്ണാവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് ഭരണകാലത്ത് രൂപം കൊണ്ട ചവിട്ടുനാടകത്തിന്റെ ആചാര്യനായിരുന്നു വറീച്ചനുണ്ണാവി എന്നും അറിയപ്പെട്ടിരുന്ന ചിന്നതമ്പി അണ്ണാവി. യൂറോപ്യൻ കലാരൂപങ്ങളുടെയും കേരളത്തിലെ പരമ്പരാഗത കലകളുടെയും സമന്വയമായ ചവിട്ടുനാടകം തീരപ്രദേശങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ ചിന്നതമ്പി അണ്ണാവി മുഖ്യ പങ്കുവഹിച്ചു.[1][2]

ജീവിതരേഖ[തിരുത്തുക]

നിരവധി ഐതിഹ്യങ്ങൾ ചിന്നതമ്പി അണ്ണാവിയെക്കുറിച്ചു നിലവിലുണ്ട്. ഉദ്ദേശം മൂന്നു നൂറ്റാണ്ടുകൾക്കു മുമ്പ് തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലെത്തി കൊച്ചി, കൊടുങ്ങല്ലൂർ മുതലായ സ്ഥലങ്ങളിലായി പതിനേഴു വർഷങ്ങളോളം താമസിച്ച് തിരിച്ചു നാട്ടിലേക്കു പോയി എന്നാണ് പ്രചാരത്തിലുള്ള ഒരു ഐതിഹ്യം.[3]ചവിട്ടുനാടകകലയുടെ കളിത്തൊട്ടിൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊച്ചിയിലെ ഗോതുരുത്തിലെ കടൽവാതുരുത്ത് ഹോളിക്രോസ് ദേവാലയത്തിനു സമീപം അണ്ണാവിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.[4]

കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/newscontent.php?id=219605
  2. "ചവിട്ടുനാടകത്തിന് ഒരു ചരിത്രശില്പം, 2014 ജനുവരി 15-ലെ സത്യദീപം വരികയിലെ ലേഖനം". Archived from the original on 2016-03-04. Retrieved 2014-01-19.
  3. ചവിട്ടുനാടകം, സെബീനറാഫി, പ്രണത ബുക്ക്സ് പേജ്111 -13
  4. കൊച്ചി ബിനാലെ: 'ചിന്നത്തമ്പി അണ്ണാവി'ക്ക് പുനർജനി[പ്രവർത്തിക്കാത്ത കണ്ണി],മാതൃഭൂമി ദിനപത്രത്തിലെ വാർത്ത
"https://ml.wikipedia.org/w/index.php?title=ചിന്നത്തമ്പി_അണ്ണാവി&oldid=3631226" എന്ന താളിൽനിന്ന് ശേഖരിച്ചത്