ചാർമിനാർ
| ചാർമിനാർ چار مینار |
|
|---|---|
| Location | Hyderabad, Andhra Pradesh, India 17°21′41″N 78°28′28″E / 17.36139°N 78.47444°Eസ്ഥാനം: 17°21′41″N 78°28′28″E / 17.36139°N 78.47444°E |
| Established | 1591 |
| Architectural information | |
| Style | Islamic Architecture |
| Minaret(s) | 4 |
| Minaret height | 46 metres ([[C ft)[1] |
ഹൈദരാബാദിൽ നിന്ന് പ്ലേഗ് നിർമാർജ്ജനം ചെയ്തതിന്റെ ഓർമക്കായി 1591-ൽ നിർമിച്ചതാണ് ചാർമിനാർ[2]. 2012-ൽ ഈ സ്മാരകം ലോക ഭൂപടത്തിൽ സ്ഥാനം നേടി. 'ചാർമിനാർ' എന്നാൽ നാലു മിനാരങ്ങളുള്ള പള്ളി എന്നാണർഥം. കുതുബ് ഷാഹി രാജവംശത്തിലെ സുൽത്താൻ മുഹമ്മദ് ഷാഹി കുതുബ് ഷാ ആണ് ഈ സ്മാരകം സ്ഥാപിച്ചത്.[3]
സുൽത്താൻ തന്റെ തലസ്ഥാനനഗരി ഗോൾക്കൊണ്ടയിൽ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയ ശേഷമാണ് ചാർമിനാർ നിർമ്മാണം തുടങ്ങിയത്.[4] ഗ്രാനൈറ്റ്, ചുണ്ണാമ്പുകല്ല്, കരിങ്കല്ല് എന്നിവകൊണ്ടാണ് ചാർമിനാർ നിർമ്മിച്ചിരിക്കുന്നത്. ചാർമിനാറിന്റെ ഓരോ വശത്തിനും 20 മീറ്റർ നീളമാണുള്ളത്. മിനാരങ്ങൾക്ക് 48.7 മീറ്റർ നീളമുണ്ട്. മിനാരങ്ങൾക്കുള്ളിൽ 149 പടവുകളുണ്ട്. ഹൈദരാബാദിൽ നഗരത്തിന്റെ മദ്ധ്യഭാഗത്തായി പേർഷ്യൻ നിർമാണ രീതികളുപയോഗിച്ചാണ് സ്മരകം നിർമ്മിച്ചത്.
ചാർമിനാറിനു തറക്കല്ലിടുന്ന വേളയിൽ കുതുബ് ഷാ ഇപ്രകാരം പ്രാർഥിച്ചു - "അള്ളാഹുവേ, ഈ നഗരത്തിനു ശാന്തിയും ഐശ്വര്യവും നൽകേണമേ. എല്ലാ ജാതിയിലും മതത്തിലും പെട്ട കോടിക്കണക്കിനാളുകൾക്ക് ഈ നഗരം തണലേകണമേ".
ലോക ഭൂപടം [തിരുത്തുക]
2012 ജനുവരിയിൽ സ്മരകം ലോകഭൂപടത്തിൽ സ്ഥാനം നേടി. ഛായാഗ്രാഹകൻ ഡി. രവീന്ദർ റെഡ്ഡി എടുത്ത ചിത്രമാണ് ഭൂപടത്തിൽ സ്ഥാനം നേടിയത്[5].
അവലംബം [തിരുത്തുക]
- ↑ Charminar
- ↑ http://timesofindia.indiatimes.com/articleshow/1589895010.cms
- ↑ http://www.indianexpress.com/news/year-after-repair-rain-damages-charminar-minaret/674648/0
- ↑ "Qutb Shahi Style (mainly in and around Hyderabad city)". AP Government. ശേഖരിച്ചത് 2010-05-16.
- ↑ 'ചാർമിനാർ' ലോക അറ്റ്‌ലസിൽ