ചാരക്കാട
| ചാരക്കാട Common Quail |
|
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Galliformes |
| കുടുംബം: | Phasianidae |
| ഉപകുടുംബം: | Perdicinae |
| ജനുസ്സ്: | Coturnix |
| വർഗ്ഗം: | C. coturnix |
| ശാസ്ത്രീയ നാമം | |
| Coturnix coturnix (Linnaeus, 1758) |
|
കാടകളിലെ ഒരിനമാണ് ചാരക്കാട - Common Quail. (ശാസ്ത്രീയനാമം: Coturnix coturnix). അപൂർവമായി മാത്രം കേരളത്തിലെത്തുന്ന ഒരു ദേശാടനക്കിളിയാണിത്.
വളർത്തു പക്ഷിയായ ജപ്പാനീസ് കാട (Coturnix Japonica)യുമായി തെറ്റാൻ സാദ്ധ്യതയുള്ളതാണ്.
ഉള്ളടക്കം |
രൂപവിവരണം [തിരുത്തുക]
17 സെ.മീറ്ററോളം മാത്രം വലിപ്പമുള്ള ചെറിയ പക്ഷിയാണ്. തവിട്ടു നിറത്തിലുള്ള വരകളോടുകൂടിയതാണ്. ആണിന് കവിളിൽ വെളുത്ത നിറമാണ്. ദേശാടനകിളിക്കു വേണ്ട നീണ്ട ചിറകുകളുണ്ട്.
സ്വഭാവം [തിരുത്തുക]
തറയിൽ കൂടുതലായി കഴിയുന്ന പക്ഷിയാണ്. തറയിൽ കാണുന്ന വിത്തുകളും പ്രാണികളും തിന്നു ജീവിക്കുന്നു. പറക്കാൻ മടിയുള്ള, എപ്പോഴും ചെടികളിൽ മറഞ്ഞു കഴിയുന്ന ഈ കിളിയെ കാണാൻ പ്രയാസമാണ്. പറക്കുകയ്യാണെങ്കിൽ തന്നെ, ഉടനെ തന്നെ ചെടികൾക്കുള്ളിൽ മറയുന്ന പക്ഷിയാണ്. സാന്നിദ്ധ്യം അറിയാൻ ആണിന്റെ ശബ്ദം മാത്രമാണ് പ്രഥാന ആശ്രയം. കാലത്തും വൈകീട്ടും അപൂർവമായി രാത്രിയിലും ശബ്ദമുണ്ടാക്കും.
പ്രജനനം [തിരുത്തുക]
ആറു മുതൽ എട്ടുമാസം പ്രായമാകുമ്പോൾ യൂറോപ്പിലും ഏഷ്യയിലുമുള്ള കൃഷിയിടങ്ങളിലും പുല്പ്രദേശങ്ങളിലും നിലത്തുള്ള കൂടുകളിൽ 6-12 മുട്ടകളിടുന്നു . 16-18 ദിവസങ്ങൾക്കുള്ളിൽ മുട്ട വിരിയുന്നു.
ചിത്രശാല [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ BirdLife International (2004). Coturnix coturnix. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 6 May 2006. Database entry includes justification for why this species is of least concern
- Birds of Kerala - ഡീ.സി. ബുക്സ്