ചക്കരക്കൊല്ലി
| ചക്കരക്കൊല്ലി | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Gentianales |
| കുടുംബം: | Apocynaceae |
| ജനുസ്സ്: | Marsdenia |
| വർഗ്ഗം: | M. sylvestris |
| ശാസ്ത്രീയ നാമം | |
| Marsdenia sylvestris R. Br. |
|
| പര്യായങ്ങൾ | |
|
|
|
ഉഷ്ണമേഖലാ കാടുകളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ചക്കരക്കൊല്ലി. (ശാസ്ത്രീയനാമം: Marsdenia sylvestris).സംസ്കൃതത്തിൽ മധുനാശിനി എന്നും അറിയപ്പെടുന്നു [1]. പ്രമേഹത്തിന് ഔഷധമായി ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു. കേരളത്തിലെ ആദിവാസികളായ ഇരുളർ ഇതിന്റെ ഇല മൂത്രം തെളിയുവാനായി രാവിലെ ചവച്ചിറക്കുന്നു. മൂത്രം വർദ്ധിപ്പിക്കുവാനും ഹൃദയരക്തംചംക്രമണം വർദ്ധിപ്പിക്കാനും ഇതിനു ശേഷിയുണ്ട്. ഈ ചെടിയുടെ ഇല ചവച്ചിറക്കിയാൽ കുറച്ചു നേരത്തേക്കു മധുരം അറിയാൻ സാധിക്കില്ല. വള്ളികളായി പടരുന്ന ഈ ചെടിയുടെ ഇലകൾ ചെറുതാണു.
ഇന്ത്യയിലും ആഫ്രിക്കൻ മധ്യരേഖാപ്രദേശത്തും ആസ്ത്രേലിയയിലും കാണപ്പെടുന്ന ഇത് സാവധാനം വളരുന്ന ഒരു ബഹുവർഷ വള്ളിച്ചെടിയാണ്. വൃത്താകൃതിയിലോ, ദീർഘവൃത്താകൃതിയിലോ ഉള്ള ഇലകൾ ഉള്ള സസ്യത്തിൽ ചെറിയ മഞ്ഞപ്പൂക്കളാണുള്ളത്. അപ്പൂപ്പൻതാടി പോലെ പറക്കുന്ന കായകളാണ് ഇവയുടേത്.
ഉള്ളടക്കം |
രസാദി ഗുണങ്ങൾ [തിരുത്തുക]
- രസം :ത്ക്തം, കടു
- ഗുണം :ലഘു, രൂക്ഷം
- വീര്യം :ഉഷ്ണം
- വിപാകം :കടു[2]
ഔഷധയോഗ്യ ഭാഗം [തിരുത്തുക]
ഇല, വേര് [2]
ഔഷധ ഉപയോഗം [തിരുത്തുക]
പ്രമേഹത്തിനെതിരെ ഒരു സിദ്ധൌഷധമായി കരുതുന്ന ഒരു ചെടിയാണിത്. അമിതവണ്ണത്തെ കുറയ്ക്കാനും ഇത് ഉപയോഗിക്കുന്നു.ഇതിലടങ്ങിയിരിക്കുന്ന ജിമ്നേമിക് ആസിഡ് ആണ് ഈ ചെടിയുടെ ഔഷധശക്തികൾക്ക് നിദാനം. ആസ്ത്മ, നേത്രരോഗങ്ങൾ, നീര്, പാമ്പുവിഷം എന്നിവയ്ക്കും ഇത് ഔഷധമായി ഉപയോഗിക്കുന്നു. [3]
ചിത്രശാല [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ http://ayurvedicmedicinalplants.com/plants/839.html
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ http://www.ncbi.nlm.nih.gov/pmc/articles/PMC2170951/