ഗവൺമെന്റ് മെഡിക്കൽ കോളേജ്, കടപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗവൺമെന്റ് മെഡിക്കൽ കോളേജ്, കടപ്പ
തരംMedical Education and Research Institution
സ്ഥാപിതം2006
ബന്ധപ്പെടൽNTRUHS
പ്രധാനാദ്ധ്യാപക(ൻ)C.S.S.Sharma
വിദ്യാർത്ഥികൾ175 undergraduates
സ്ഥലംകടപ്പ, ആന്ധ്രാപ്രദേശ്, ഇന്ത്യ 516003
ക്യാമ്പസ്Rural
വെബ്‌സൈറ്റ്Official website

മുമ്പ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നറിയപ്പെട്ടിരുന്ന ഗവൺമെന്റ് മെഡിക്കൽ കോളേജ്, കടപ്പ ആന്ധ്രപ്രദേശിലെ കടപ്പ നഗരത്തിനടുത്തുള്ള പുട്ട്‌ലാമ്പള്ളി ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് എൻടിആർ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് 210 acres (0.85 km2) ഭൂമിയിലാണ് നിലകൊള്ളുന്നത്.

ചരിത്രം[തിരുത്തുക]

നേരത്തെ, ഈ ആശുപത്രി ഒരു സെക്കൻഡറി ലെവൽ കെയർ ഹോസ്പിറ്റലായിരുന്നു. കടപ്പ നഗരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ജില്ലാ ആശുപത്രി ആയിരുന്ന ഇത് പിന്നീട് ഇത് തൃതീയ തല പരിചരണ ആശുപത്രിയായി മാറ്റുകയും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കടപ്പ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 2006 -ൽ ആന്ധ്രാപ്രദേശ് സർക്കാർ സ്ഥാപിച്ചതാണ് ഈ കോളേജ്. 2006 സെപ്റ്റംബർ 27-ന് അന്നത്തെ യുപിഎ ചെയർപേഴ്‌സൺ ശ്രീമതി. സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു. 2006 ഓഗസ്റ്റ് 1 മുതലാണ് ഈ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചത്.

ഇൻടേക്ക്[തിരുത്തുക]

ഗവ. മെഡിക്കൽ കോളേജ് ബ്ലോക്ക്
ഡെന്റൽ കോളേജിന്റെ മുൻവശത്തെ കാഴ്ച

175 എംബിബിഎസ് സീറ്റുകളാണ് ഈ ഇൻസ്റ്റിട്യൂട്ടിൽ ഇപ്പോഴുള്ളത്. [1]

ഈ അഭിമാനകരമായ സ്ഥാപനം വിവിധ സ്പെഷ്യാലിറ്റി കോഴ്സുകളിൽ MD/MS സീറ്റുകളും നൽകുന്നു. എംഡി ഫിസിയോളജി- 2 സീറ്റ്, എംഎസ് അനാട്ടമി- 2 സീറ്റ്, എംഎസ് ഇഎൻടി- 3 സീറ്റ്, എംഎസ് ഒഫ്താൽമോളജി- 3 സീറ്റ്, എംഎസ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി- 7 സീറ്റ്, എംഡി ഡെർമറ്റോളജി- 2 സീറ്റ്, എംഡി അനസ്തേഷ്യ- 2 സീറ്റ്, എംഎസ് ജനറൽ സർജറി- 3 സീറ്റ്, എംഡി ജനറൽ മെഡിസിൻ - 12 സീറ്റുകൾ എന്നിങ്ങനെയാണ് സീറ്റ് നില.

ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ 2019 ഡിസംബർ 23 ന് വൈഎസ്ആർ കാൻസർ ഹോസ്പിറ്റൽ ബ്ലോക്ക്, സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, സൈക്യാട്രി ഹോസ്പിറ്റൽ ബ്ലോക്ക്, എൽവി പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്ക് തറക്കല്ലിട്ടത് നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, ബഹുമാനപ്പെട്ട വൈ എസ് ജഗൻമോഹൻ റെഡ്ഡിയാണ്.

അവലംബം[തിരുത്തുക]

  1. "List of Colleges Teaching MBBS". Archived from the original on 7 June 2013. Retrieved 2012-05-03.