ഖുശ്‌വന്ത് സിങ്
| ഖുശ്‌വന്ത് സിങ് | |
|---|---|
![]() |
|
| ജനനം | 1915 ഫെബ്രുവരി 2 ഹഡാലി, പഞ്ചാബ്,പാകിസ്താൻ |
| തൊഴിൽ | പത്രപ്രവർത്തനം, നോവലിസ്റ്റ് |
| ദേശീയത | ഭാരതീയൻ |
പ്രശസ്തനായ ഇന്ത്യൻ പത്രപ്രവർത്തകനും നോവലിസ്റ്റുമാണ് ഖുശ്വന്ത് സിങ്. "എല്ലാവരോടും പകയോടെ" (ഇംഗ്ലീഷ്: With Malice towards One and ALL) എന്ന പേരിൽ അദ്ദേഹം എഴുതുയിരുന്ന പംക്തി നിരവധി പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും വളരെ ജനശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു. മലയാളത്തിൽ ദീപിക പത്രത്തിൽ ഈ പംക്തി നിലവിൽ ഉണ്ടായിരുന്നു.
ഇന്ത്യൻ ഇംഗ്ലീഷ് നോവലിസ്റ്റുകളിൽ പ്രധാനിയായ ഇദ്ദേഹത്തിന്റെ ശൈലി മൂർച്ചയേറിയ ഹാസ്യത്തിൽ ഊന്നിയുള്ളതാണ്. തികഞ്ഞ മതേതര വാദിയായ അദ്ദേഹം കവിതകളെ സ്നേഹിക്കുകയും ചെയ്യുന്നു.
ഗവണ്മെന്റ് കോളേജ്,ലാഹോർ , സെൻറ് സ്ടീഫൻസ് കോളേജ്,ഡൽഹി, കിങ്ങ്സ് കോളേജ് ,ലണ്ടൻ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. "യോജന" എന്ന ഗവണ്മെന്റ് പ്രസിദ്ധീകരണം , "ദി ഇല്ലസ്ട്രേടെഡ് വീക്ക്‌ലി ഓഫ് ഇന്ത്യ", "ദി ഹിന്ദുസ്ഥാൻ ടൈംസ്", "ദി നാഷണൽ ഹെറാൽഡ്" എന്നിവയുടെ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്.
1974 ൽ പദ്മ ഭൂഷൻ പുരസ്‌കാരം നല്കപെട്ടുവെങ്കിലും 1984 ൽ ഓപറേഷൻ ബ്ലു സ്റ്റാർ സംഭവത്തിൽ പ്രതിഷേധിച്ചു അത് തിരിച്ചു അയച്ചു. 2007 ഇൽ പദ്മ വിഭൂഷൻ പുരസ്‌കാരം ലഭിക്കുകയുണ്ടായി.
1980 മുതൽ 1986 വരെ രാജ്യ സഭാംഗമായിരുന്നു ഖുശ്വന്ത് സിംഗ്. പൊതുരംഗത്ത് ഖുശ്വന്ത് സിംഗ്, കോൺഗ്രസ് പക്ഷപാതിയെന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും അടിയന്തരവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയോടും സഞ്ജയ് ഗാന്ധിയോടും അനുകൂല നിലപാട് സ്വീകരിച്ചിതിന് വിമർശിക്കപ്പെട്ടു.[1]
