പഞ്ചാബ് പ്രദേശം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഞ്ചുനദികളുടെ നാട് എന്ന് അര്‍ത്ഥം വരുന്ന പഞ്ചാബ് [ˈpʌnʤɑb] (പഞ്ചാബി: ਪੰਜਾਬ, پنجاب, Hindi: पंजाब, Urdu: پنجاب) ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയ്ക്കുള്ള പ്രദേശമാണ്. ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും ഇന്നത്തെ പാക്കിസ്ഥാനിലാണ്. "അഞ്ചുനദികള്‍" ബിയാസ്, രവി, സത്‌ലജ്, ചെനാബ്, ഝലം എന്നിവയാണ്; ഇവ എല്ലാം സിന്ധൂനദിയുടെ കൈവഴികളാണ്. പഞ്ചാബിന് സുദീര്‍ഘമായ ചരിത്രവും ധന്യമായ സാംസ്കാരിക പാരമ്പര്യവുമുണ്ട്. പഞ്ജാബിലെ ജനങ്ങള്‍ പഞ്ചാബി ഭാഷ സംസാരിക്കുന്നു. ഇവര്‍ പഞ്ചാബികള്‍ എന്ന് അറിയപ്പെടുന്നു. പഞ്ചാബിലെ പ്രധാന മതങ്ങള്‍ ഇസ്ലാം, സിഖ് മതം, ഹിന്ദുമതം, ക്രിസ്തുമതം എന്നിവയാണ്.


