കൾസൂബായി

Coordinates: 19°36′04″N 73°42′33″E / 19.60111°N 73.70917°E / 19.60111; 73.70917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൾസൂബായി
കൾസൂബായി മല
ഉയരം കൂടിയ പർവതം
Elevation1,646 m (5,400 ft)
Prominence1080 m
ListingList of Indian states and territories by highest point
Coordinates19°36′04″N 73°42′33″E / 19.60111°N 73.70917°E / 19.60111; 73.70917
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
കൾസൂബായി is located in Maharashtra
കൾസൂബായി
കൾസൂബായി
Location of Kalsubai, Maharashtra
സ്ഥാനംനാസിക് ജില്ലയിലെ ഇഗത്പുരി താലൂക്കിന്റെയും അഹമ്മദ്‌ നഗർ ജില്ലയിലെ അകോലെ താലൂക്കിന്റെയും ഇടയിൽ, മഹാരാഷ്ട്ര, ഇന്ത്യ
Parent rangeപശ്ചിമഘട്ടം
ഭൂവിജ്ഞാനീയം
Age of rockസിനോസോയിക്
Type of rockബസാൾട്ട് and ലാറ്റെറൈറ്റ്
Climbing
Easiest routeബാരി ഗ്രാമത്തിൽ നിന്നും ട്രെക്കിംഗ്

മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടത്തിലെ ഒരു മലയാണ് കൾസൂബായി (മറാഠി: कळसूबाई शिखर). മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് 1,646 മീറ്റർ (5,400 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൾസൂബായി കൊടുമുടി.[1] ഇതിന്റെ നെറുകയിലായി പ്രശസ്തമായ കൾസൂബായി ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

പേരിനു പിന്നിൽ[തിരുത്തുക]

കൾസൂബായി ക്ഷേത്രം

കൾസൂബായി, രത്നാബായി, കത്രബായ് എന്നീ മൂന്ന് സഹോദരിമാരിൽ ഒരാളുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. പണ്ട് കൾസൂ എന്നു പേരായ ആദിവാസി പെൺകുട്ടി ഈ മലയുടെ മുകളിലേക്ക് തനിയെ നടന്ന് കയറുകയും ഒരുപാട് കാലം അവിടെ താമസിച്ചുവെന്നും ആണ് ഐതിഹ്യം. അവൾക്ക് എന്ത് സംഭവിച്ചു എന്നത് ഒരു രഹസ്യമായി തുടരുന്നു.എന്നാൽ താമസിയാതെ നാട്ടുകാർ അവളെ ഒരു ദേവതയായി ആരാധിക്കാൻ തുടങ്ങി. ഈ മലയുടെ ഏറ്റവും ഉയർന്ന ഭാഗത്ത് കൾസൂബായി പതിഷ്ഠയായി ഒരു ചെറിയ ക്ഷേത്രം നിലകൊള്ളുന്നു.[2]

സ്ഥാനം[തിരുത്തുക]

ഹരിശ്ചന്ദ്രഗഡ് വന്യജീവി സങ്കേതത്തിലാണ് കൾസൂബായി മല സ്ഥിതി ചെയ്യുന്നത്. നാസിക് ജില്ലയിലെ ഇഗത്പുരി താലൂക്കിന്റെയും അഹമ്മദ്‌ നഗർ ജില്ലയിലെ അകോലെ താലൂക്കിന്റെയും അതിരായി ഈ മല നീണ്ടൂകിടക്കുന്നു. പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ ഭണ്ഡാർദര ഇതിന്റെ സമീപപ്രദേശത്താണ്.

മലകയറ്റം ഇഷ്ടപ്പെടുന്നവരും കൾസൂബായി ക്ഷേത്ര ഭക്തരും വന്യജീവി പ്രേമികളും വർഷത്തിൽ ഉടനീളം ഇവിടം സന്ദർശിക്കാറുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Sharma, Sudhir (2013-10-06). "Kalsubai – The Everest of Maharashtra | TravelPlay". Travelplay.in. Archived from the original on 2016-02-20. Retrieved 2016-02-27.
  2. https://www.firstpost.com/art-and-culture/in-the-marathi-short-film-kalsubai-a-visual-dialogue-between-past-and-present-evokes-the-legend-of-goddess-kalsu-9666201.html
"https://ml.wikipedia.org/w/index.php?title=കൾസൂബായി&oldid=3803715" എന്ന താളിൽനിന്ന് ശേഖരിച്ചത്