ക്രിസ്റ്റീന അനപൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്റ്റീന അനപൗ
Kristina Anapau, 2012; photo by Angela Marklew.
ജനനം
Kristina Elizabeth Anapau Roper

(1979-10-30) ഒക്ടോബർ 30, 1979  (44 വയസ്സ്)
Hawaii, U.S.
കലാലയംSkidmore College (B.S.)
തൊഴിൽActress, writer
സജീവ കാലം1997–present

ക്രിസ്റ്റീന അനപൗ എന്നറിയപ്പെടുന്ന റിസ്റ്റിന എലിസബത്ത് അനപൗ റോപ്പർ[1] (ജനനം: ഒക്ടോബർ 30, 1979) ഒരു അമേരിക്കൻ അഭിനേത്രിയും എഴുത്തുകാരിയുമാണ്. എച്ച്ബി‌ഒ പരമ്പരയായ ട്രൂ ബ്ലഡിലെ മൗറെല്ല, 2010 ലെ ബ്ലാക്ക് സ്വാൻ എന്ന സിനിമയിലെ ഗലീന എന്നീ കഥാപാത്രങ്ങളിലൂടെയാണ് അവർ കൂടുതലായി അറിയപ്പെടുന്നത്.

ആദ്യകാലം[തിരുത്തുക]

ക്രിസ്റ്റീന എലിസബത്ത് അനപൗ റോപ്പർ ജനിച്ചത് ഹവായിയിലാണ്. പതിനഞ്ചാമത്തെ വയസ്സിൽ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ അവർ അതേ വർഷം തന്നെ ഹവായ് സർവകലാശാലയിൽ തുടർപഠനം ആരംഭിച്ചു.[2] ഒരു അഭിനേത്രിയെന്ന നിലയിൽ വിജയം നേടുന്നതിനുമുമ്പ്, നാലാം വയസ്സുമുതൽ ഗൗരവമായി പരിശീലനം നേടിയിരുന്ന അവർ ഒരു ക്ലാസിക്കൽ ബാലെ നർത്തകിയാകാൻ ആഗ്രഹിച്ചിരുന്നു.[3] ക്ലാസിക്കൽ പരിശീലനം ലഭിച്ച ഒരു പിയാനിസ്റ്റുകൂടിയായ ക്രിസ്റ്റീന അനപൗ ന്യൂയോർക്കിലെ സ്‌കിഡ്‌മോർ കോളേജിൽ നിന്ന് ബാച്ച്‍ലർ ഓഫ് സയൻസ് ബിരുദവും നേടിയിരുന്നു.[4]

ഔദ്യോഗികജീവിതം[തിരുത്തുക]

കലാചരിത്രവം നൃത്തവും മുഖ്യപഠനവിഷയം ആയിരിക്കുമ്പോഴും ഒരു അഭിനേത്രിയാകാൻ ആഗ്രഹമില്ലാതെയിരുന്ന[5] 16 വയസുള്ള ഒരു വിദ്യാർത്ഥിയെന്ന നിലയിലുള്ള ക്രിസ്റ്റീന അനപൗവിനെ ഒരു ടാലന്റ് ഏജന്റ് കണ്ടെത്തുകയും 1997 ൽ പുറത്തിറങ്ങിയ എസ്‌കേപ്പ് ഫ്രം അറ്റ്ലാന്റിസ് (1997) എന്ന സിനിമയുടെ അവളുടെ ജന്മദേശമായ ഹവായിലെ ചിത്രീകരണവേളയിൽ ഓഡിഷന് പ്രോത്സാഹനം നൽകുകയും ചെയ്തു. ഈ ചിത്രത്തിൽ കത്രിയാന എന്ന വേഷം ചെയ്ത അവൾ ചിത്രത്തിന്റെ സംവിധായകനായ സ്ട്രാത്ത്ഫോർഡ് ഹാമിൽട്ടന്റെ അഭ്യർത്ഥനപ്രകാരം, ലോസ് ഏഞ്ചൽസിലേക്ക് താമസം മാറ്റുകയും അവിടെ കൂടുതൽ കലാപരമായ ജോലികൾ ചെയ്തതോടെ ഒടുവിൽ നാടകം, ചലച്ചിത്രം, ടെലിവിഷൻ എന്നിവയിലുടനീളം സ്ഥിരതയാർന്ന പ്രവർത്തനം തുടർന്നു.[6]

അടുത്ത കുറച്ച് വർഷങ്ങളിൽ മാഡിസൺ, ഹാസ്യചിത്രമായ 100 ഗേൾസ്, ദി ഓപൊസിറ്റ് സെക്സ്, ടിവി സീരീസ് ജനറൽ ഹോസ്പിറ്റൽ, വൺസ് ആൻഡ് എഗെയ്ൻ എന്നിവയുൾപ്പെടെ ചിത്രങ്ങളിലും ടിവി പരമ്പരകളായ ജനറൽ ഹോസ്പിറ്റൽ‌, വൺസ് ആന്റ് എഗേൻ തുടങ്ങി നിരവധി നിർമ്മാണക്കമ്പനികളോടൊപ്പം പ്രവർത്തിച്ചു.

ഇരുപതാമത്തെ വയസ്സിൽ, അനപൌ "3 ജി" എന്ന പെൺകുട്ടികളുടെ ഗ്രൂപ്പിൽ ചേരുകയും അവർ ഹോളിവുഡ് റെക്കോർഡ്സുമായി ഒരു റെക്കോർഡിംഗ് കരാർ ഒപ്പിടുകയും അവർ ഒരു വർഷത്തിന്റെ നല്ല ഭാഗം ചെലവഴിച്ച് ഒരു ആൽബം റെക്കോർഡുചെയ്യുകയും എംടിവിയുടെ TRL ടൂറിൽ ഡെസ്റ്റിനി ചൈൽഡ് എന്ന പേരിൽ വനിതാ ഗ്രൂപ്പ് ആരംഭിക്കുകയും ചെയ്തു.

അനപൗ 2005 ലെ ത്രില്ലർ ചിത്രമായിരുന്ന കർസ്ഡിൽ അഭിനയിക്കുകയും, തുടർന്ന് സെൽഫ് മെഡിഡേറ്റഡ് എന്ന സ്വതന്ത്ര സിനിമയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ക്രൂവൽ ഇന്റൻഷൻസ് 3 എന്ന ചിത്രത്തിൽ കാസിഡി മെർട്ടെയിൽ എന്ന കഥാപാത്രമായി അഭിനയിച്ചു. ഈ സമയത്ത്, അനപൗ അതിഥി വേഷങ്ങളിലും ആവർത്തന വേഷങ്ങളിലുമായി ഹൌസ്, എംഡി, CSI:NY, മോങ്ക്, വിത്തൗട്ട് എ ട്രേസ്, നൈറ്റ് റൈഡർ എന്നിവയുൾപ്പെടെ നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു.

സോണി ടെലിവിഷൻ നിർമ്മിച്ച കുക്ക്ഡ് എന്ന പരമ്പരയിൽ ഹാസ്യനടൻ ഡെയ്ൻ കുക്കിനൊപ്പം അനപൗ അഭിനയിച്ചു.

പൊതു പ്രതിച്ഛായ[തിരുത്തുക]

മോഡേൺ ലക്ഷുറി, സ്റ്റാറ്റസ് LA മാസികകളുടെ ഹോളിഡേ 2012 ലക്കങ്ങളുടെ പുറംചട്ടയിൽ അനപൗ പ്രത്യക്ഷപ്പെട്ടു.[7] മ്യൂസ്, ഫെയറി, പ്രോഡിജീ, സ്റ്റഫ് തുടങ്ങിയ മാസികകളുടെ കവർ മോഡലായി അവരുടെ ചിത്രം അച്ചടിച്ചുവന്നിരുന്നു.[8][9][10] 2003 ജനുവരിയിൽ സ്റ്റഫ് മാസികയുടെ ലോകത്തിലെ ഏറ്റവും സെക്സിയായ 103 വനിതകളുടെ പട്ടികയിൽ അനപൗ # 98 സ്ഥാനത്തെത്തിയിരുന്നു.[11]

അവലംബം[തിരുത്തുക]

  1. Ting, Yu Shing (14 November 2012). "From Hilo To Hollywood — And Lovin' It". MidWeek. Retrieved 17 August 2018.
  2. Ting, Yu Shing (14 November 2012). "From Hilo To Hollywood — And Lovin' It". MidWeek. Retrieved 17 August 2018.
  3. Meneghetti, John (9 February 2011). "Exclusive Interview With Kristina Anapau, She Talks Black Swan & Superman Reboot". SandwichJohnFilms. Retrieved 17 August 2018.
  4. "Kristina Anapau Interview". Naluda Magazine. 2 April 2018. Retrieved 17 August 2018.
  5. Von Kallenbach, Gareth. "Kristina Anapau Talks True Blood and Her Career". SKNR.net. Retrieved January 6, 2013.
  6. Ting, Yu Shing (14 November 2012). "From Hilo To Hollywood — And Lovin' It". MidWeek. Retrieved 17 August 2018.
  7. "STATUS LA Magazine December 2012". Issuu. STATUS LA Magazine. 28 November 2012. Retrieved 17 August 2018.
  8. Kristina Anapau pictures and bio on STUFF MAGAZINE DOT COM: Archived August 12, 2006, at the Wayback Machine.
  9. "Faerie Magazine #34, Spring 2016". Faerie Magazine. Retrieved 17 August 2018.
  10. "Prodijee #23 Kristina Anapau". Issuu. Prodijee Magazine. 11 February 2015. Retrieved 17 August 2018.
  11. 'Matrix' Beauty Tops Stuff Mag's List Of Sexiest Women
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റീന_അനപൗ&oldid=3304526" എന്ന താളിൽനിന്ന് ശേഖരിച്ചത്