കോളേജ്‌ ഓഫ് അപ്ലൈഡ് സയൻസ് താമരശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോളേജ്‌ ഓഫ് അപ്ലൈഡ് സയൻസ് താമരശ്ശേരി
പ്രമാണം:College of applied science thamarassery.jpg
കോളേജ്‌ ഓഫ് അപ്ലൈഡ് സയൻസ് താമരശ്ശേരി
ബന്ധപ്പെടൽകാലിക്കറ്റ് സർവകലാശാല
പ്രധാനാദ്ധ്യാപക(ൻ)രാധിക കെ.എം
സ്ഥലംകോരങ്ങാട്,താമരശ്ശേരി,കോഴിക്കോട്
വെബ്‌സൈറ്റ്facebook page

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയ്‌ക്കടുത്ത് സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ് കോളേജ്‌ ഓഫ് അപ്ലൈഡ് സയൻസ് താമരശ്ശേരി(ഐ.എച്ച്.ആർ.ഡി താമരശ്ശേരി). താമരശ്ശേരി നഗരമധ്യത്തിൽ നിന്നും 2 കിലോമീറ്റർ മാറി കോരങ്ങാട് എന്ന സ്ഥലത്ത് കാലിക്കറ്റ് യൂണിവേർസിറ്റിയുടെ കീഴിലാണ് ഈ കലാലയം സ്ഥിതി ചെയ്യുന്നത്.അടിസ്ഥാനശാസ്ത്ര വിഷയങ്ങളിൽ ബിരുദമാണ് പ്രധാന കോഴ്സുകൾ.

ചരിത്രം[തിരുത്തുക]

2004ൽ ടെക്നിക്കൽ സ്കൂൾ ആയി ആരംഭിച്ച ഐ .എച്ച്. ആർ, ഡി. 2012ൽ ആണ് കാലിക്കറ്റ് സർവകലാശാലയുടെ കീഴിലെ കോളേജ്‌ ആയി മാറിയത്‌ ഐ .എച്ച് .ആർ .ഡി ആണ് ഈ കോളേജ് സ്ഥാപിച്ചത്.ഉദ്ഘാടന കർമ്മം നിർവഹിച്ചത് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ആയിരുന്നു .

കോഴ്സുകൾ[തിരുത്തുക]

അഞ്ച് ബിരുദ കോഴ്‌സുകളും രണ്ട് ബിരുദാനന്തര കോഴ്സുകളും ആണ് ഇവിടെയുള്ളത്‌.