കൊളോൺ കത്തീഡ്രൽ
| കൊളോൺ കത്തീഡ്രൽ | |
|---|---|
കൊളോൺ ദേവാലയത്തിന്റെ തെക്കുകിഴക്കു ദൃശ്യം |
|
| മികച്ച ഉയരം | |
| Tallest in the world from 1880 to 1884[I] | |
| Preceded by | Rouen Cathedral |
| Surpassed by | Ulm Minster |
| പ്രധാന വിവരങ്ങൾ | |
| നിർദ്ദേശാങ്കം | 50°56′29″N 6°57′29″E / 50.9413°N 6.958°Eസ്ഥാനം: 50°56′29″N 6°57′29″E / 50.9413°N 6.958°E |
| നിർമ്മാണ ആരംഭം | 1248 |
| Completed | 1880 |
| ഉയരം | |
| Antenna spire | 157.4 m ([[C ft) |
| Type: | Cultural |
| Criteria: | i, ii, iv |
| Designated: | 1995 (20th session) |
| Reference #: | 292 |
| State Party: | Germany |
| Region: | Europe |
| Endangered: | 2004–2006 |
ജർമ്മനിയിലെ കൊളോണിൽ സ്ഥിതി ചെയ്യുന്ന ഒരു കത്തോലിക്കാ ദേവാലയമാണ് കൊളോൺ കത്തീഡ്രൽ. ഡോം എന്നും ഇതറിയപ്പെടുന്നു. 1248-ൽ ആരംഭിച്ച ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നും അവസാനിച്ചിട്ടില്ല. വിശുദ്ധ പത്രോസിന്റെയും മറിയയുടെയും പേരിൽ ഗോഥിക് വാസ്തുവിദ്യയിലാണ് ദേവാലയം നിർമ്മിച്ചിരിക്കുന്നത്. യുനെസ്കോ ലോകപൈതൃക പട്ടികയിൽ കത്തീഡ്രലിനെ ഉൾപ്പെടുത്തിയിട്ടുണ്ട്[1]. 1880-ലാണ് ദേവാലയം ഇപ്പോൾ കാണുന്ന അവസ്ഥയിൽ നിർമ്മാണം എത്തിയെന്നു ചരിത്രം പറയുന്നു. ഇതിലെ ഗോപുരങ്ങൾക്ക് 515 അടി ഉയരമുണ്ട്.
1322-ലാണ് 15 അടി ഉയരമുള്ള മുഖ്യ അൾത്താര നിർമ്മിച്ചത്. കറുത്ത മാർബിളിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. മൂന്നു രാജാക്കൻമാരുടെ അൾത്താരയാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം. വിശുദ്ധരുടെ തിരുശേഷിപ്പുകളും പലയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു. അപൂർവമായ ഭീമാകാരൻ മണികളും ചിത്രപ്പണികളും ഇവിടെയുണ്ട്. 750-ആം വാർഷികാഘോഷവേളയിൽ 1998-ൽ രണ്ടു നിലപ്പൊക്കമുള്ള സ്വാലോസ് നെസ്റ്റ് ഓർഗൻ സ്ഥാപിച്ചു.
അവലംബം [തിരുത്തുക]
- ↑ "UNESCO World Heritage Sites, Cologne Cathedral". Whc.unesco.org. ശേഖരിച്ചത് 15 August 2010.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Cologne Cathedral Official website (ഇംഗ്ലീഷ്) (German) (സ്പാനിഷ്)
- unesco World Heritage Sites, Cologne Cathedral
- unesco, Cologne Cathedral (German)
- Web cam showing Cologne Cathedral (German)
- Cologne Cathedral in the Structurae database
- 5 Gigapixels GigaPan of Cologne Cathedral