കേവലപൂജ്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താപത്തിന്റെ ഏറ്റവും താഴ്‌ന്ന അവസ്ഥ സൂചിപ്പിക്കുവാന്‍ ശാസ്ത്രീയമായി ഉപയോഗിക്കുന്ന അളവാണ് കേവലപൂജ്യം (Absolute Zero). ഇതിന്റെ ഏകകം കെല്‍വിന്‍(K) ആണ്. കെല്‍വിന്‍ സ്കെയിലിലെ പൂജ്യം ആണ് കേവലപൂജ്യം. കേവലപൂജ്യത്തിനു താഴെ ഒരു പദാര്‍ത്ഥത്തെയും തണുപ്പിക്കാന്‍ സാദ്ധ്യമല്ല. ഈ ഊഷ്മനില -273.16 C-നു തുല്യമാണ്. മാതൃകാവാതകത്തിന്റെ(ideal gas) ഒരു തന്മാത്രയുടെ ചാലകോര്‍ജത്തെ അടിസ്ഥാനമാക്കിയാണ് ഇത് നിശ്ചയിച്ചിട്ടുള്ളത്. 0 K എന്ന അവസ്ഥ നിര്‍മ്മിച്ചെടുക്കാനാവില്ല. ദ്രവ്യത്തിന്റെ മൂല്യം ലഭ്യമാകുന്നത്ര താഴ്‌ന്ന നിലയില്‍ കണ്ടുപിടിച്ചശേഷം കേവലപൂജ്യത്തിലേക്ക് സ്ഥൂലനിര്‍ണ്ണയം(extrapolation) ചെയ്യുകയാണ് ചെയ്യുന്നത്. അണുക്കളുടേയും മാത്രകളുടെയും എല്ലാചലനങ്ങളും നിലച്ച് അവ നിസ്ചലമാകുന്ന അവസ്ഥയിലെ താപനിലയാണിത്. 0 ഡിഗ്രി സെന്റീഗ്രെഡില്‍നിന്ന് 273 ഡിഗ്രി താഴെയാണിതിന്‍റെ മൂല്യം. പരിഷ്കരണം വഴി ഡിഗ്രിയുടെ ഭിന്നിതത്തില്‍ ക്ര്യത്ത്യമായി ഇതിന്‍റെ മൂല്യം നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടുണ്‍ട്. കെല്‍വിന്‍ (o K) ആണ് താപമാനത്തിന്‍റെ നിരപേക്ഷമാനം. സെന്റീഗ്രേഡ് കെല്‍വിന്‍ ആയിമാറ്റുന്നത്. oK=oC+273o. 16 എന്ന നിയമം ഉപയൊഗിച്ചാണ്.നോ: അന്താരാഷ്ട്ര മാത്രാസമ്പ്രദായം.

