കേളു ചരൺ മഹാപത്ര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കേളൂചരൺ മഹാപത്ര | |
|---|---|
| ജനനം | 1926 ജനുവരി 8 Raghurajpur, പുരി, ഒറീസ്സ, India |
| മരണം | 2004 ഏപ്രിൽ 7 (പ്രായം 78) Bhubaneshwar, Orissa. |
| തൊഴിൽ | Indian classical dancer, choreographer |
| സജീവം | 1935- 2004 |
| ജീവിത പങ്കാളി | ലക്ഷ്മിപ്രിയ മഹാപത്ര |
| പുരസ്കാരങ്ങൾ | 1966:സംഗീത നാടക അക്കാദമി അവാർഡ് |
ലോക പ്രസിദ്ധനായ ഇന്ത്യൻ നർത്തകനായിരുന്നു ഒറീസ്സയിൽ (ഒഡീഷ) ജനിച്ച ഗുരു കേളുചരൺ മഹാപത്ര (ഒറിയ: ଗୁରୁ କେଳୁଚରଣ ମହାପାତ୍ର) ജനുവരി 8, 1926 - ഏപ്രിൽ 7, 2004) ഒറിയൻ നൃത്തരൂപമായ ഒഡീസ്സിയ്ക്കു ലോകവ്യാപകമായ പ്രശസ്തി നേടിക്കൊടുക്കുന്നതിൽ മഹാപത്രയുടെ പങ്ക് നിസ്തുലമാണ്. ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ നൃത്തരൂപങ്ങളുടെ നവീകരണത്തിൽ കേളു ചരൺ മഹാപത്ര വലുതായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
അവാർഡുകളും ബഹുമതികളും[തിരുത്തുക]
- സംഗീത നാടക അക്കാദമി അവാർഡ്, 1966
- പദ്മശ്രീ, 1972
- പദ്മഭൂഷൺ, 1989
- സംഗീത നാടക അക്കാദമി വിശിഷ്ടാംഗത്വം, 1991
- പദ്മവിഭൂഷൺ, 2000
- കാളിദാസ സമ്മാനം(മദ്ധ്യപ്രദേശ് സർക്കാർ നൽകിയത്)