കേറ്റ് കാംബെൽ ഹർഡ്-മീഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേറ്റ് കാംപ്ബെൽ ഹർഡ്-മീഡ് (ഏപ്രിൽ 6, 1867 - ജനുവരി 1, 1941) വൈദ്യശാസ്ത്രത്തിൽ സ്ത്രീകളുടെ പങ്ക് പ്രോത്സാഹിപ്പിക്കുകയും അതിന് വഴിയൊരുക്കുകയും ചെയ്ത ഫെമിനിസ്റ്റും പ്രസവചികിത്സകനുമായിരുന്നു[1] . 1938-ൽ എ ഹിസ്റ്ററി ഓഫ് വിമൻ ഇൻ മെഡിസിൻ: ഫ്രം ദി ഏർലിയസ്റ്റ് ഓഫ് ടൈംസ് ടു ദി ബിഗ്നിങ്ങ് ഓഫ് നെയന്റീൻത് സെഞ്ച്വറി എന്ന ഗ്രന്ഥം അവർ എഴുതി. കാനഡയിലെ ക്യൂബെക്കിലെ ഡാൻവില്ലിൽ ജനിച്ച അവർ അമേരിക്കൻ ഐക്യനാടുകളിലെ കണക്റ്റിക്കട്ടിലെ ഹദ്ദാമിൽവച്ചാണ് അന്തരിച്ചത്.

ജീവിതം[തിരുത്തുക]

പ്രാക്ടീസ് ചെയ്യുന്ന ഫിസിഷ്യനായിരുന്ന എഡ്വേർഡ് പെയ്‌സൺ ഹർഡ്, സാറ എലിസബത്ത് (കാംബെൽ) ഹർഡ് ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തവൾ ആയിരുന്നു ഹർഡ്-മീഡ്. 1870-ൽ, കുടുംബം മസാച്യുസെറ്റ്‌സിലെ ന്യൂബറിപോർട്ടിലേക്ക് താമസം മാറ്റി. അവിടെ അവർ ഒരു പൊതുവിദ്യാലയങ്ങളിൽ ചേർന്നു.[2] ഡോക്ടറെന്ന നിലയിൽ തന്റെ പിതാവിന്റെ കരിയറിനോടുള്ള ബഹുമാനം കണക്കിലെടുത്ത് അവൾ വൈദ്യശാസ്ത്രം പഠിക്കാൻ തീരുമാനിച്ചു. [3] അവൾ 1885-ൽ പെൻസിൽവാനിയയിലെ ഫിലാഡൽഫിയ നഗരത്തിലെ വുമൺസ് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിയായി. അവിടെ 1888-ൽ എം.ഡി.യായി ബിരുദം കരസ്ഥമാക്കി. ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് ഹോസ്പിറ്റൽ ഫോർ വിമൻ ആൻഡ് ചിൽഡ്രനിൽ ഇന്റേൺ ആയി ചേർന്നു. അവിടെ ഡോ. മേരി സക്രെസെവ്സ്കയോടൊപ്പം പഠിച്ചു. അവൾ പാരീസ്, സ്റ്റോക്ക്ഹോം, ലണ്ടൻ എന്നിവിടങ്ങളിൽ പോസ്റ്റ്-ഡോക്ടറൽ പഠനം നടത്തിയിരുന്നു.

1890-ൽ അമേരിക്കൻ ഐക്യനാടുകളിൽ തിരിച്ചെത്തിയ അവർ ബാൾട്ടിമോറിലെ പെൺകുട്ടികൾക്കായുള്ള ബ്രൈൻ മാവർ സ്കൂളിന്റെ മെഡിക്കൽ ഡയറക്ടറായി. അവിടെ ശാരീരിക വിദ്യാഭ്യാസവും ആനുകാലിക മെഡിക്കൽ പരിശോധനകളും ഉൾപ്പെടുന്ന സ്കൂളിന്റെ നൂതനമായ പ്രതിരോധ ആരോഗ്യ പരിപാടി സ്ഥാപിച്ചു. [4] ഡോ. ആലീസ് ഹാളുമായി ചേർന്ന്, ജോലി ചെയ്യുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള ഈവനിംഗ് ഡിസ്പെൻസറി സ്ഥാപിച്ചു.[5] അന്നത്തെ പുതിയ മാതൃ ശുചിത്വത്തിന്റെയും ശിശുക്ഷേമ മാതൃകകളുടെയും ഒരു ശക്തയായ വക്താവായിരുന്നു അവർ.

1893-ൽ, വെസ്ലിയൻ സർവ്വകലാശാലയിലെ ആദ്യകാല ഇംഗ്ലീഷ് പ്രൊഫസറായിരുന്ന വില്യം എഡ്വേർഡ് മീഡ്, പിഎച്ച്.ഡി.യെ ഹർഡ് വിവാഹം കഴിച്ചു. അവർ അദ്ദേഹത്തിന്റെ സർവ്വകലാശാലയോട് ചേർന്ന് കണക്റ്റിക്കട്ടിലെ മിഡിൽടൗണിലേക്ക് താമസം മാറി. [6] [7]

1907 മുതൽ 1925 [8] ൽ വിരമിക്കുന്നതുവരെ കണക്റ്റിക്കട്ടിലെ മിഡിൽസെക്സ് കൗണ്ടി ഹോസ്പിറ്റലിലെ സ്ഥാപകരിൽ ഒരാളും കൺസൾട്ടിംഗ് ഗൈനക്കോളജിസ്റ്റുമായിരുന്നു ഹർഡ്-മീഡ്.

മിഡിൽടൗൺ ഡിസ്ട്രിക്റ്റ് നഴ്‌സസ് അസോസിയേഷൻ (1900) സംഘടിപ്പിക്കാനും അവർ സഹായിച്ചു. സ്റ്റേറ്റ് മെഡിക്കൽ സൊസൈറ്റി ഓഫ് കണക്റ്റിക്കട്ടിന്റെ വൈസ് പ്രസിഡന്റ് (1913-1914), അമേരിക്കൻ മെഡിക്കൽ വിമൻസ് അസോസിയേഷൻ പ്രസിഡന്റ്, മെഡിക്കൽ വിമൻസ് ഇന്റർനാഷണൽ അസോസിയേഷന്റെ (1919) ഓർഗനൈസർ ആയും അവർ പ്രവർത്തിച്ചു.

1890-ൽ ജോൺസ് ഹോപ്കിൻസ് ഹിസ്റ്റോറിക്കൽ ക്ലബ്ബിന്റെ ഒരു മീറ്റിംഗിൽ അവർ വനിതാ ഫിസിഷ്യൻമാരുടെ ചരിത്രത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചു. അവർ വിപുലമായ ഗവേഷണം നടത്തി, മെഡിക്കൽ വിമൻ ഓഫ് അമേരിക്ക (1933) പ്രസിദ്ധീകരിച്ചു. കൂടാതെ 1938-ൽ വൈദ്യശാസ്ത്രത്തിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ ചരിത്രവും, എ ഹിസ്റ്ററി ഓഫ് വിമൻ ഇൻ മെഡിസിൻ: ഫ്രം ദി ഏർലിയസ്റ്റ് ഓഫ് ടൈംസ് ടു ദി ബിഗിനിംഗ് ഓഫ് ദി നൈറ്റ്‌റ്റീന്ത് സെഞ്ച്വറി പ്രസിദ്ധീകരിച്ചു. [9]

ചില ചരിത്രകാരന്മാർ വാദിക്കാൻ ശ്രമിച്ച മധ്യകാലഘട്ടത്തിലെ സിസിലിയൻ വനിതാ ഭിഷഗ്വരിയായ ട്രോതുല മ ഒരു യഥാർത്ഥ വ്യക്തിയല്ല, മറിച്ച് ഒരു കൃതികളുടെ ശേഖരത്തിന്റെ പേരായിരുന്നു. [10] ഹർഡ്-മീഡ്, മദർ അല്ലെങ്കിൽ മിസ്സിസ് ഹട്ടൺ, വില്യം വിതറിംഗ് എന്നിവരുടെ മിത്ത് സൃഷ്ടിക്കുന്നതിനും ഉത്തരവാദിയാണ്. അവരുടെ പുസ്‌തകത്തിലെ ഇതിനെക്കുറിച്ചുള്ള ഭാഗം പരാമർശിക്കപ്പെടാത്തതും നന്നായി പരിശോധിക്കാതെ 1928-ലെ പാർക്ക് ഡേവിസ് പരസ്യ ബ്ലർബിൽ നിന്ന് എടുത്തതാണെന്നും തോന്നുന്നു. ആ പരസ്യ ബ്ലർബിൽ പറഞ്ഞ ചരിത്രം തെറ്റായിരുന്നു. അത്തരത്തിലുള്ള ഒരു വ്യക്തി ഇതുവരെ ഉണ്ടായിരുന്നില്ല. പലരും ഹർഡ്-മീഡ്സ് പുസ്തകത്തിൽ നിന്ന് വിശദാംശങ്ങൾ എടുത്ത് സ്വന്തം നിർമ്മാണത്തിന്റെ വിശദാംശങ്ങൾ കൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്നു. മിസിസ് ഹട്ടൺ എന്ന അവളുടെ സൃഷ്ടിയെ ജെ. വർത്ത്-എസ്റ്റസ്, ഡെന്നിസ് ക്രിക്ലർ എന്നിവരും മറ്റുള്ളവരും ഉന്നയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. [11]

ഹർഡ്-മീഡ് 73-ആം വയസ്സിൽ തന്റെ വീടിനടുത്തുള്ള കാട്ടുതീയിൽ മരിച്ചു, തന്റെ കെയർടേക്കറെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ അവർ തീയിൽ പെട്ട് മരിച്ചു. [12]

റഫറൻസുകൾ[തിരുത്തുക]

  1. Green, Monica Helen (2008). Making women's medicine masculine: the rise of male authority in pre-modern gynaecology. Oxford University Press. p. 29. ISBN 978-0-19-921149-4.
  2. "Hurd-Mead, Kate Campbell, 1867-1941. Papers, 1939: A Finding Aid". Arthur and Elizabeth Schlesinger Library on the History of Women in America. Radcliffe College, Harvard. 1982. Retrieved 11 December 2009.
  3. "Dr.Kate Campbell Hurd-Mead". Changing the Face of Medicine. National Library of Medicine. 25 March 2004. Retrieved 11 December 2009.
  4. "Dr.Kate Campbell Hurd-Mead". Changing the Face of Medicine. National Library of Medicine. 25 March 2004. Retrieved 11 December 2009.
  5. "Hurd-Mead, Kate Campbell, 1867-1941. Papers, 1939: A Finding Aid". Arthur and Elizabeth Schlesinger Library on the History of Women in America. Radcliffe College, Harvard. 1982. Retrieved 11 December 2009.
  6. "Hurd-Mead, Kate Campbell, 1867-1941. Papers, 1939: A Finding Aid". Arthur and Elizabeth Schlesinger Library on the History of Women in America. Radcliffe College, Harvard. 1982. Retrieved 11 December 2009.
  7. "Dr.Kate Campbell Hurd-Mead". Changing the Face of Medicine. National Library of Medicine. 25 March 2004. Retrieved 11 December 2009.
  8. "Dr.Kate Campbell Hurd-Mead". Changing the Face of Medicine. National Library of Medicine. 25 March 2004. Retrieved 11 December 2009.
  9. "Kate Campbell Hurd-Mead". Dinner Party Database of notable Women. Brooklyn Museum. March 21, 2007. Retrieved 11 December 2009.
  10. Whaley, Leigh Ann (2003). Women's history as scientists. Contemporary Issues in Science Series. Vol. 1 (A guide to the debates of Women's History as Scientists: Controversies in Science). ABC-CLIO. p. 162. ISBN 1-57607-230-4.
  11. Wolfram Grajetzkiː "Meritptah, The World's First Female Doctor?", Ancient Egypt Magazine, Dec, 2018, Jan. 2019, pp. 24-31; similar nowː Jakub M. Kwiecinski: "Merit Ptah, 'The First Woman Physician': Crafting of a Feminist History with an Ancient Egyptian Setting", Journal of the History of Medicine and Allied Sciences, Vol. 75, No. 1 (2020). pp. 83–106, doi: 10.1093/jhmas/jrz058
  12. "Hurd-Mead, Kate Campbell, 1867-1941. Papers, 1939: A Finding Aid". Arthur and Elizabeth Schlesinger Library on the History of Women in America. Radcliffe College, Harvard. 1982. Retrieved 11 December 2009.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

 

"https://ml.wikipedia.org/w/index.php?title=കേറ്റ്_കാംബെൽ_ഹർഡ്-മീഡ്&oldid=3862880" എന്ന താളിൽനിന്ന് ശേഖരിച്ചത്