കെ.ആർ. മല്ലിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.ആർ. മല്ലിക 2021

മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് കെ.ആർ. മല്ലിക. സമഗ്രസംഭാവനയ്ക്കുള്ള 2020-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]

ജീവിതരേഖ[തിരുത്തുക]

1958 മെയ് 24 ന് കൊല്ലം ജില്ലയിൽ തിരുമുല്ലവാരത്ത്[2] പണ്ഡിറ്റ് എൻ കൃഷ്ണന്റെയും രാജമ്മയുടെയും മകളായി ജനിച്ചു. കൊട്ടിയം സി എഫ് ഹൈസ്‌കൂൾ, കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം. ഭർത്താവ് കെ. പി. രവീന്ദ്രനാഥ്; മക്കൾ നിമ ആർ നാഥ്, നിശാന്ത് നാഥ്. [3] തിരുവനന്തപുരം കൈമനത്ത് സ്ഥിരതാമസം.

ദേശാഭിമാനിയിലും ചിന്ത പബ്ലിഷേഴ്‌സിലും പ്രൂഫ് റീഡറായിരുന്നു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

കൃതികൾ[തിരുത്തുക]

  • നാവ്
  • സമാന്തരം
  • മായാമാളവഗൗള
  • നിറങ്ങൾക്കപ്പുറം
  • വളയം
  • അമ്മ
  • കാലം മറക്കാത്ത കഥകൾ
  • കെ ആർ മല്ലിക 50 കഥകൾ [4]
  • അകം [5]

പുരസ്കാരങ്ങൾ[തിരുത്തുക]

  • അബുദാബി ശക്തി അവാർഡ്
  • ഗൃഹലക്ഷ്മിയുടെ പുരസ്‌കാരം
  • സമഗ്രസംഭാവനയ്ക്കുള്ള 2020-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം [6]

അവലംബം[തിരുത്തുക]

  1. "സാഹിത്യഅക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; പിഎഫ് മാത്യൂസിനും ഉണ്ണി ആറിനും പുരസ്‌കാരം". Archived from the original on 2021-08-17. Retrieved 17 ഓഗസ്റ്റ് 2021.{{cite news}}: CS1 maint: bot: original URL status unknown (link)
  2. admin (2019-02-07). "മല്ലിക.കെ. ആർ" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-08-18.[പ്രവർത്തിക്കാത്ത കണ്ണി]
  3. "കെ ആർ മല്ലിക | ചിന്ത പബ്ലിഷേഴ്സ്". Retrieved 2021-08-18.[പ്രവർത്തിക്കാത്ത കണ്ണി]
  4. "കെ ആർ മല്ലിക 50 കഥകൾ" (in ഇംഗ്ലീഷ്). Archived from the original on 2021-08-18. Retrieved 2021-08-18.
  5. "അകം". Retrieved 2021-08-18.
  6. "പി.എഫ്‌. മാത്യൂസ്‌, ഉണ്ണി ആർ, ഒ.പി. സുരേഷ്‌ എന്നിവർക്ക്‌ സാഹിത്യ അക്കാദമി പുരസ്‌കാരം , സേതുവിനും പെരുമ്പടവത്തിനും വിശിഷ്‌ടാംഗത്വം" (in ഇംഗ്ലീഷ്). Retrieved 2021-08-18.
"https://ml.wikipedia.org/w/index.php?title=കെ.ആർ._മല്ലിക&oldid=3803262" എന്ന താളിൽനിന്ന് ശേഖരിച്ചത്