കെൽവ കടൽത്തീരം

Coordinates: 19°36′46″N 72°43′51″E / 19.61278°N 72.73083°E / 19.61278; 72.73083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെൽവ കടൽത്തീരം

കെൽവെ കടൽത്തീരം
ഗ്രാമം
കെൽവ കടൽത്തീരം
കെൽവ കടൽത്തീരം
കെൽവ കടൽത്തീരം is located in Maharashtra
കെൽവ കടൽത്തീരം
കെൽവ കടൽത്തീരം
Location in Maharashtra, India
കെൽവ കടൽത്തീരം is located in India
കെൽവ കടൽത്തീരം
കെൽവ കടൽത്തീരം
കെൽവ കടൽത്തീരം (India)
Coordinates: 19°36′46″N 72°43′51″E / 19.61278°N 72.73083°E / 19.61278; 72.73083
Countryഇന്ത്യ
Stateമഹാരാഷ്ട്ര
Languages
 • Officialമറാഠി
സമയമേഖലUTC+5:30 (IST)

മഹാരാഷ്ട്രയിലെ ഒരു കടൽത്തീരമാണ് കെൽവ ബീച്ച്. കെൽവെ ബീച്ച് എന്നും അറിയപ്പെടുന്നു. മുംബൈയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ വാരാന്ത്യ യാത്രക്കായി വരാറുള്ള ഒരു സ്ഥലമാണിത്.

കടൽത്തീരത്തിന് ഏകദേശം 8 കിലോമീറ്റർ നീളമുണ്ട്.[1] വളരെ പ്രസിദ്ധമായ ഒരു വിനോദസഞ്ചാര കേന്ദ്രമല്ലെങ്കിലും, വാരാന്ത്യങ്ങളിൽ പ്രാദേശിക വിനോദസഞ്ചാരികളാൽ ഇവിടം തിങ്ങിനിറയുന്നു. ഈ തിരക്ക് കെൽവയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയെ സൂചിപ്പിക്കുന്നു.

സ്ഥാനം[തിരുത്തുക]

മുംബൈയിൽ നിന്ന് 80 കിലോമീറ്റർ വടക്കായി കെൽവ ബീച്ച് സ്ഥിതിചെയ്യുന്നു.[2] 5 കിലോമീറ്റർ അകലെയുള്ള കെൽവ റോഡ് സ്റ്റേഷനിൽ നിന്ന് ഇവിടെ എളുപ്പത്തിൽ എത്തിച്ചേരാം. മുംബൈ സബർബൻ റെയിൽവേ ശൃംഖലയുടെ പടിഞ്ഞാറൻ പാതയിലെ ഒരു റെയിൽവേ സ്റ്റേഷനാണ് കെൽവ റോഡ്. കൊങ്കൺ ഡിവിഷനിലെ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് കെൽവ് റോഡ്. വിരാർ-ദഹാനു ലോക്കൽ ട്രെയിൻ സർവീസിനിടയിലാണ് ഈ റെയിൽവേ സ്റ്റേഷൻ.[1]

മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ നിന്ന് എൻഎച്ച് 8 വസായ്-സഫാല റോഡ് അല്ലെങ്കിൽ പനഗർ റോഡിലെ മാനോറിലേക്ക് തിരിയുക. പൽഘർ റോഡ് മറികടന്ന് നേരിട്ട് കെൽവയിലേക്ക് പോകുക.

പാൽഘറിൽ നിന്ന് 8 സീറ്റർ റിക്ഷയിൽ 25 മിനിറ്റ് യാത്രയുണ്ട്, ഇവിടേയ്ക്ക്. മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ (ദേശീയപാത 8) നിന്ന് വസായ്-സഫാല റോഡ് വഴി 13 കിലോമീറ്റർ ഉള്ളിലായാണ് ഈ ബീച്ച്. പാൽഘർ, സഫാലെ, കെൽവ റോഡ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് പതിവായി യാത്ര ചെയ്യുന്ന സംസ്ഥാന ഗതാഗത ബസുകളും കെൽവ ബീച്ചിനെ മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നു.

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെൽവ_കടൽത്തീരം&oldid=3525497" എന്ന താളിൽനിന്ന് ശേഖരിച്ചത്