കെവിൻ വാർവിക്ക്
| കെവിൻ വാർവിക്ക് Kevin Warwick |
|
|---|---|
കെവിൻ വാർവിക്ക്, ഫെബ്രുവരി 2008 ൽ |
|
| ജനനം | 9 ഫെബ്രുവരി 1954 കൊവെൻട്രി, യു.കെ |
| ദേശീയത | |
| മേഖലകൾ | Cybernetics, റോബോട്ടിക്സ് |
| സ്ഥാപനങ്ങൾ | University of Oxford Newcastle University University of Warwick University of Reading |
| ബിരുദം | Aston University Imperial College London |
| ഡോക്ടറേറ്റിനുള്ള ഉപദേശകൻ | John Hugh Westcott |
| ഗവേഷണവിദ്യാർത്ഥികൾ | Mark Gasson |
| അറിയപ്പെടുന്നത് | Project Cyborg |
കെവിൻ വാർവിക്ക് (9 ഫെബ്രുവരി 1954, യു.കെ) ഒരു സൈബർ നെറ്റിക്സ് മേഖലയിലെ ബ്രിട്ടീഷ് ശാസ്ത്രജ്ഞനും പ്രൊഫസറും ആണ്. യൂണിവേഴ്സിറ്റി ഓഫ് റീഡിങ്, റീഡിങ് ബെർക്ക്ഷെയർ എന്നിവിടങ്ങളിൽ അദ്ദേഹം പ്രവർത്തിക്കുന്നു. കമ്പ്യൂട്ടറും മനുഷ്യരുടെ നാഡികളും തമ്മിലുള്ള ബന്ധപ്പെടുത്തലുകളെക്കുറിച്ചുള്ള പഠനങ്ങൾക്ക് പ്രശസ്തനാണ് അദ്ദേഹം . റോബോട്ടിക്സ് ശാസ്ത്രശാഖയിലും ഗവേഷണങ്ങൾ നടത്തുന്നുണ്ട്.
ജീവത രേഖ[തിരുത്തുക]
1954-ൽ യു.കെയിലെ കൊവെൻട്രി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. സ്ക്കൂൾ വിദ്യാഭ്യാസം ലോറൻസ് ഷെറിഫ് സ്ക്കൂൾ , റഗ്ബി, വാർവിക്ക്ഷയർ. 1970 ൽ ബ്രിട്ടീഷ് ടെലികോമിൽ ചേരാനായി പതിനാറാമത്തെ വയസ്സിൽ സ്ക്കൂളിൽ നിന്നും വിട വാങ്ങി. 1976 ഇൽ ആസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും ആദ്യത്തെ ബിരുദം നേടി, പിന്നീട് ഇമ്പീരിയൽ കോളേജ് ലണ്ടനിൽ നിന്നും പി.എച്.ഡി പൂർത്തിയാക്കി.
ഓക്സ്ഫോർഡ്, ന്യൂകാസിൽ , വാർവിക്ക് എന്നീ സർവ്വകലാശാലകളിൽ ജോലി ചെയ്ത ശേഷം 1987-ൽ യൂണിവേഴ്സിറ്റി ഓഫ് റീഡിങിലെ സൈബർനെറ്റിക്സ് വിഭാഗത്തിൽ പ്രവേശിച്ചു. ചാർട്ട്റ്റേർഡ് എഞ്ജിനീയർആയ കെവിന് വാർവിക്ക്, ഇന്സ്റ്റിറ്റ്യൂഷന് ഓഫ് എഞ്ജിനീയറിങ് , സിറ്റി ആന്റ് ഗിൾ ഡ്സ് ഓഫ് ലണ്ടന് ഇന്സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ വിശിഷ്ടാംഗത്വം ആണ്. പ്രാഗിലെ ചെക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ വിസിറ്റിങ് പ്രഫസർ, അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ഇൽലിനോയ്സിലൽ 2004-ഇലെ സീനിയർബെക്ക്മാന് ഫെൽലോ എന്നീ പദവികൾ ലഭിച്ചു. യൂണിവേഴ്സിറ്റി ഓഫ് റീഡിങിലെ Knowledge Transfer Partnerships Centre ന്റെ ഡയറക്ടർആയും പ്രവർത്തിക്കുന്നുണ്ട്.