കെവിൻ കാർട്ടർ
| കെവിൻ കാർട്ടർ | |
|---|---|
| ജനനം | 1960 സെപ്റ്റംബർ 13 Johannesburg, South Africa |
| മരണം | 1994 ജൂലൈ 27 (പ്രായം 33) Johannesburg, South Africa |
| തൊഴിൽ | Photojournalist |
1994 ലെ പുലിറ്റ്സർ പ്രൈസ് ജേതാവായ തെക്കേ ആഫ്രിക്കകാരനായ പത്രഛായാഗ്രഹകനാണ് കെവിൻ കാർട്ടർ (സെപ്റ്റംബർ 13, 1960 - ജൂലൈ 27, 1994). തെക്കൻ സുഡാനിൽ ഒരു പ്രദേശത്ത് വച്ച് എടുത്ത വിശന്നു വലഞ്ഞുവീഴുന്ന ഒരു കുട്ടിയുടെയും അതിനടുത്ത് വന്ന് നിൽക്കുന്ന കഴുകന്റെയും പടം നൽകി കാർട്ടർ ലോകത്തെ നടുക്കി.
പുലിറ്റ്സർ പ്രൈസ് നേടിയ ചിത്രം [തിരുത്തുക]
1993 ൽ തെക്കൻ സുഡാനിലെ അയോഡ് എന്ന സ്ഥലത്ത് ഭക്ഷണം തേടിവരുന്ന എല്ലും തോലുമായ ഒരു കൊച്ചു പെൺകുട്ടി മുന്നോട്ടു നീങ്ങാനാവാതെ മുട്ടുമടക്കി വീഴുന്നതും ഒപ്പം ഒരു കഴുകൻ പറന്നുവന്ന് കുട്ടിയുടെ അധികം അകലയെല്ലാതെ വന്നു നിൽക്കുന്നതുമായ ഒരു ചിത്രം കാർട്ടർ പകർത്തി. ഈ ചിത്രം ശരിയായി പകർത്താൻ ഏകദേശം ഇരുപത് മിനുട്ട് തനിക്ക് കാത്തുനിൽക്കേണ്ടി വന്നു എന്ന് കാർട്ടർ പറഞ്ഞിട്ടുണ്ട്. ഈ ചിത്രം കാർട്ടർ വിൽക്കുകയും 1993 മാർച്ച് 26-ന് ന്യുയോർക്ക് ടൈംസ് അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ കുട്ടി രക്ഷപ്പെട്ടോ എന്നന്വേഷിച്ചുകൊണ്ട് ന്യൂയോർക്ക് ടൈംസിന് അന്നേ ദിവസം നൂറുകണക്കിന് ഫോൺകോളുകൺ വരികയും ഒരു പ്രത്യേക പത്രക്കുറിപ്പിലൂടെ, പത്രം വായനക്കാരെ ഇങ്ങനെ അറിക്കുകയും ചെയ്തു: "കഴുകനിൽ നിന്ന് രക്ഷപ്പെടാനുള്ള ശേഷി ആ കൂട്ടിക്കുണ്ടായിരുന്നു. പക്ഷേ ആ കുട്ടിക്ക് ഒടുവിൽ എന്തു സംഭവിച്ചു എന്നുള്ളത് അജ്ഞാതമാണ് ".
1994 ൽ ന്യൂയോർക്ക് ടൈംസിന്റെ പിക്‌ചർ എഡിറ്റർ, കെവിൻ കാർട്ടറെ വിളിച്ച് ചിത്രത്തിന് ഫോട്ടോ ഫീച്ചറിനുള്ള പുലിറ്റ്സർ പ്രൈസ് നേടിയ വിവരം അറീച്ചു.
മരണം [തിരുത്തുക]
താൻ ചിത്രത്തിൽ പകർത്തിയ കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള് പിന്നീട് അജ്ഞാതമായത് കാർട്ടറെ തളർത്തി.[1] വിഷാദരോഗത്തിനടിമയായ അദ്ദേഹം 1994 ജൂലൈ 27 ന് തന്റെ മുപ്പത്തിമുന്നാം വയസ്സിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.