കുമാർഗന്ധർവ്വ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കുമാർഗന്ധർവ്വ | |
|---|---|
| ജനനനാമം | ശിവപുത്ര സിദ്ദരാമയ്യ കോംകളി |
| സംഗീതശൈലി | ഹിന്ദുസ്ഥാനി |
| തൊഴിലുകൾ | ഗായകൻ |
ഇന്ത്യയിലെ പ്രശസ്തനായ ഹിന്ദുസ്ഥാനി ഗായകനാണ് ശിവപുത്ര സിദ്ദരാമയ്യ കോംകളി (1924 - 1992 ) എന്ന പേരിലും അറിയപ്പെടുന്ന കുമാർഗന്ധർവ്വ.
ആദ്യ വർഷങ്ങൾ [തിരുത്തുക]
ധാർവാഡിനടുത്തുള്ള സുലൈഭാവിയിൽ ജനിച്ച കുമാർഗന്ധർവ്വ ചെറുപ്പത്തിലേ സംഗീത പ്രതിഭയായി അറിയപ്പെട്ടിരുന്നു. കുമാർഗന്ധർവ്വ എന്നത് കുട്ടിക്കാലത്തു തന്നെ അദ്ദേഹത്തിനു ലഭിച്ച സംഗീത ബിരുദങ്ങളിലൊന്നാണ്. [1]പ്രശസ്ത സംഗീത അദ്ധ്യാപകനായിരുന്ന ബി. ആർ. ദിയോധാറിന്റെ കീഴിൽ സംഗീതം അഭ്യസിച്ചു. ചെറുപ്പത്തിലേ ക്ഷയ രോഗ ബാധിതനായ അദ്ദേഹം നിരന്തര സാധനയാലും പത്നി ഭാനുമതിയുടെ ശുശ്രൂഷയാലും ഭാരതത്തിലെ മുൻനിര ഹിന്ദുസ്ഥാനി ഗായകരിലൊരാളായി മാറി.[2] 1990 -ൽ പത്മവിഭൂഷൺ ലഭിച്ചു. മകൻ മുകുൾ ശിവപുത്ര പ്രസിദ്ധ ഗായകനാണ്.
അവലംബം [തിരുത്തുക]
- ↑ http://www.culturalindia.net/indian-music/classical-singers/kumar-gandharva.html
- ↑ ദക്ഷിണേന്ത്യൻ സംഗീതം രണ്ടാം ഭാഗം എ. കെ. രവീന്ദ്രനാഥ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്