കുപ്പിമൂക്കൻ ഡോൾഫിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Common bottlenose dolphin
Common bottlenose dolphin breaching in the bow wave of a boat
Size compared to an average human
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Artiodactyla
Infraorder: Cetacea
Family: Delphinidae
Genus: Tursiops
Species:
T. truncatus
Binomial name
Tursiops truncatus
(Montagu, 1821)
Subspecies
  • T. t. truncatus
  • T. t. gillii
  • T. t. ponticus
Common bottlenose dolphin range (in blue)

മൂന്നിനം കുപ്പിമൂക്കൻ ഡോൾഫിനുകൾ ആണുള്ളത്. അതിൽ ഇൻഡോ-പസിഫിക് കുപ്പിമൂക്കൻ ഡോൾഫിൻ (Tursiops aduncus) ആണ് കേരളതീരത്ത് കൂടുതൽ കാണപ്പെടുന്നത്. എങ്കിലും കുപ്പിമൂക്കൻ ഡോൾഫിൻ[2][3] (Tursiops truncatus) എന്ന ഈ ഇനവും അപൂർവ്വമായി കാണപ്പെടുന്നു.[4]

ഇരുണ്ട ചാരനിറമാണെങ്കിലും ഇതിന്റെ നിറത്തിനു വ്യത്യാസം വരാം. ആഴമുള്ള ഒരു കൊത ഇതിന്റെ കൊക്കിനെ വേർതിരിക്കുന്നു. കൊക്ക് ചെറുതും സവിശേഷാകൃതിയുള്ളതുമാണ്. മുതുകില് ചിറകും മറ്റു ശരീരഭാഗങ്ങളേക്കാൾ ഇരുണ്ട നിറത്തിലുള്ളവയാണ്.തുഴകൾ വണ്ണം കുറഞ്ഞതും ഏറെക്കുറെ നീളമുള്ളതുമാണ്‌.

പെരുമാറ്റം[തിരുത്തുക]

സൗഹൃദം പ്രകടിപ്പിക്കുന്ന ഡോൾഫിനാണിത്‌. മൽസ്യബന്ധന ബോട്ടുകളോട് ചേർന്ന് നീന്തുന്ന ഇവ ഇത് മീൻകൂട്ടങ്ങളെ വലയിലേക്ക് ഓടിച്ചുവിട്ടു മീൻപിടിത്തക്കാരെ സഹായിക്കുന്നതായി പറയപ്പെടുന്നു. വെള്ളത്തിന് മുകളിൽ വരുമ്പോൾ ചുണ്ടിനു പകരം നെറ്റിയാണ് പുറത്തു കാട്ടാറുള്ളത്.

വലിപ്പം[തിരുത്തുക]

ശരീരത്തിൻറെ മൊത്തനീളം 1.9 -3.9 മീറ്റർ. തൂക്കം 90 -150 കിലോഗ്രാം.

ആവാസം[തിരുത്തുക]

ഉഷ്ണമേഖലയിലെ സമുദ്രങ്ങളിൽ കരയോട് അകന്നുകഴിയുന്ന സ്പീഷിസാണിത്. കിഴക്കും പടിഞ്ഞാറും തീരങ്ങളിൽ ഇവയെ കാണാം. കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവയുടെ തീരത്തോട് ചേർന്ന് കാണപ്പെട്ടിട്ടുണ്ട്

നിലനില്പിനുള്ള ഭീക്ഷണി[തിരുത്തുക]

ആവാസനാശം, മൽസ്യബന്ധനം

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Hammond, P.S.; Bearzi, G.; Bjørge, A.; Forney, K.A.; Karkzmarski, L.; Kasuya, T.; Perrin, W.F.; Scott, M.D.; Wang, J.Y.; Wells, R.S.; Wilson, B. (2012). "Tursiops truncatus". IUCN Red List of Threatened Species. IUCN. 2012: e.T22563A17347397. doi:10.2305/IUCN.UK.2012.RLTS.T22563A17347397.en. Retrieved 24 November 2016.
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  3. P. O., Nameer (2016). "Checklist of Marine Mammals of Kerala - a reply to Kumarran (2016) and the updated Checklist of Marine Mammals of Kerala". Journal of Threatened Taxa. 8(1): 8417–8420.
  4. Menon, Vivek (2014). Mammals of India: A field guide. Hachette India.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കുപ്പിമൂക്കൻ_ഡോൾഫിൻ&oldid=3442777" എന്ന താളിൽനിന്ന് ശേഖരിച്ചത്