കീഴാളപക്ഷ പഠനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോളനീകരണവും അതിന്റെ ചരിത്രവുമായി ബന്ധപ്പെട്ടു പഠനം നടത്തിയ സമൂഹ്യശാസ്ത്ര വിദഗ്ദരുടെ കൂട്ടായ്മയാണു കീഴാള പഠനസംഘം (Subaltern Studies Collective) എന്നറിയപ്പെടുന്നത്. സമ്പത്ത്, ജാതി, വർണം, ലിംഗം തുടങ്ങിയവയുടെ പേരിൽ അസമത്വവും സമൂഹികമായ പീഡനവും അനുഭവിക്കുന്നവരെയാണു "കീഴാളം" എന്ന പദം സൂചിപ്പിക്കുന്നത്. ഈ അർഥത്തിൽ അന്റോണിയോ ഗ്രാംഷിയാണ് ഈ പദം ആദ്യം ഉപയോഗിക്കുന്നത്.

കോളനികവും ദേശീയവുമായ ചരിത്രരചനയെ പ്രശ്നവൽക്കരിച്ചുകൊണ്ടാണു 1980കളിൽ കീഴാള പക്ഷ പഠനങ്ങൾ പുറത്ത് വരുന്നത്. ദേശീയപ്രസ്ഥാനത്തിൽ വരേണ്യവർഗത്തിന്റെ പങ്കിനെ എടുത്തുകാണിക്കുന്നതിനു പകരം കീഴാളജനവിഭാഗങ്ങളുടെ അഭിലാഷങ്ങളെ ഇത് എടുത്തു കാണിക്കുന്നു.

വ്യക്തികൾ[തിരുത്തുക]

കൂടുതൽ വായനക്ക്[തിരുത്തുക]

  • Young, Robert, White Mythologies. Routledge, 1990, reissued 2004. Several associated ISBNs, including ISBN 0-415-31181-0, ISBN 0-415-31180-2.
  • Ludden, David, ed., Reading Subaltern Studies. Critical History, Contested Meaning and the Globalization of South Asia, London 2001.
  • Chaturvedi, Vinayak, ed., Mapping Subaltern Studies and the Postcolonial. London and New York 2000.
  • Cronin, Stephanie, ed., "Subalterns and Social Protest: History from Below in the Middle East and North Africa". Routledge, 2008. US & Canada.
"https://ml.wikipedia.org/w/index.php?title=കീഴാളപക്ഷ_പഠനങ്ങൾ&oldid=2155888" എന്ന താളിൽനിന്ന് ശേഖരിച്ചത്