കിങ് ഫഹദ് കോസ്‌വേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിങ് ഫഹദ് കോസ്‌വേ
جسر الملك فهد
കിങ് ഫഹദ് കോസ്‌വേയുടെ ബഹിരാകാശത്തുനിന്നുള്ള കാഴ്ച
ഔദ്യോഗിക നാമം കിങ് ഫഹദ് കോസ്‌വേ
മറ്റുപേരുകൾ Bahrain Bridge, Causeway
Carries Motor vehicles
മുറിച്ചു കടക്കുന്നത് Gulf of Bahrain
സ്ഥാനം  Bahrain,
 Saudi Arabia
സംരക്ഷിക്കുന്നത് King Fahd Causeway Authority
വെബ്സൈറ്റ് www.kfca.com.sa
ആകെ നീളം 25 കി.മീ (16 മൈ)
വീതി 23 മീ (75 അടി)
തുറന്നത് 12 November 1986
ടോൾ SAR 20 (Small Vehicles)
SAR 30 (Light Trucks & Small Bus)
SAR 50 (Large Buses)
SAR 3 per ton (Trucks)
നിർദ്ദേശാങ്കം 26°10′57″N 50°20′09″E / 26.18250°N 50.33583°E / 26.18250; 50.33583Coordinates: 26°10′57″N 50°20′09″E / 26.18250°N 50.33583°E / 26.18250; 50.33583
കിഴക്കു ദിക്കിലേക്കുള്ള കോസ്‍വേയുടെ ദൃശ്യം.

ബഹ്റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കടൽച്ചിറയാണ് കിങ് ഫഹദ് കോസ്‌വേ[1]. നാലുവരിപ്പാതയും ഒട്ടേറെ പാലങ്ങളുമടങ്ങുന്ന ഈ പദ്ധതിക്ക് മുഴുവൻ പണവും മുടക്കിയത് സൗദി അറേബ്യയാണ്. സൗദിയിലെ ഖൊബാറിൽ നിന്നാണ് കോസ്‌വേയുടെ തുടക്കം. 1.2 ബില്യൺ ഡോളർ ചെലവുവന്ന കോസ്‌വേ 1986 നവംബർ 25 ന് ഉദ്ഘാടനം ചെയ്തു. 1982 നവംബർ 11 ന് സൗദിയിലെ ഫഹദ് രാജാവും ബഹ്റൈനിലെ ശൈഖ് ഈസാ ബിൻ സൽമാൻ അൽ ഖലീഫയും ചേർന്ന് തറക്കല്ലിട്ട പദ്ധതി അമ്പരിപ്പിക്കുന്ന വേഗത്തിലാണ് പൂർത്തിയായത്. കോസ്‌വേയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. ഖൊബാറിൽ നിന്ന് ബഹ്റൈനിലെ ഉം അൽ നാസൻ ദ്വീപുവരെയുള്ള നീണ്ട പാലവും ഉം അൽ നാസനിൽ നിന്ന് ബഹ്റൈനിലേക്കുള്ള ചെറിയ പാലവും.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കിങ്_ഫഹദ്_കോസ്‌വേ&oldid=1986389" എന്ന താളിൽനിന്നു ശേഖരിച്ചത്