കാർക്രോസ് മരുഭൂമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാർക്രോസ് മരുഭൂമിയും, പശ്ചാത്തലത്തിൽ നാരെസ് തടാകവും.

കാർക്രോസ് മരുഭൂമി കാനഡയിലെ യൂക്കോണിലെ കാർക്രോസ് സമൂഹത്തിന് പുറത്ത് സ്ഥിതി ചെയ്യുന്നതും പലപ്പോഴും ലോകത്തിലെ ഏറ്റവും ചെറിയ മരുഭൂമിയായി കണക്കാക്കപ്പെടുന്നതുമായ ഒരു മരുഭൂമിയാണ്. കാർക്രോസ് മരുഭൂമിയുടെ വിസ്തൃതി ഏകദേശം 2.6 ചതുരശ്ര കിലോമീറ്റർ (1.0 ചതുരശ്ര മൈൽ), അല്ലെങ്കിൽ 259 ഹെക്ടർ (640 ഏക്കർ) ആണ്.[1][2]

പശ്ചാത്തലം[തിരുത്തുക]

സാധാരണയായി മരുഭൂമി എന്നു വിളിക്കപ്പെടുന്ന കാർക്രോസ് പക്ഷേ യഥാർത്ഥത്തിൽ വടക്കൻ മണൽക്കൂനകളുടെ ഒരു പരമ്പരയാണ്.[3] ഈ പ്രദേശത്തെ കാലാവസ്ഥ ഇത് ഒരു യഥാർത്ഥ മരുഭൂമിയായി കണക്കാക്കാൻ കഴിയാത്തത്ര ആർദ്രമായതാണ്.[4] അവസാന ഹിമയുഗ കാലഘട്ടത്തിൽ വലിയ ഹിമ തടാകങ്ങൾ രൂപപ്പെടുകയും എക്കൽ നിക്ഷേപിക്കപ്പെട്ട് മണൽ രൂപപ്പെടുകയും ചെയ്തു. തടാകങ്ങൾ വറ്റിയപ്പോൾ മണൽക്കൂനകൾ അവശേഷിച്ചു.[5] ഇന്ന്, പ്രധാനമായും മണൽ വരുന്നത് അടുത്തുള്ള ബെന്നറ്റ് തടാകത്തിൽ നിന്ന് കാറ്റ് വഹിച്ചുകൊണ്ടുവരുന്നതിലൂടെയാണ്. ബെയ്ക്കൽ സെഡ്ജ് (കാരെക്സ് സാബുലോസ), യുകോൺ ലുപിൻ തുടങ്ങിയ അസാധാരണ ഇനങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന സസ്യയിനങ്ങൾ മണൽക്കൂനകളിൽ ഉൾപ്പെട്ടിരിക്കുന്നു.[6][7][8] 1992-ൽ യുക്കോൺ സർക്കാർ കാർക്രോസ് മരുഭൂമിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിനോദ ആവശ്യങ്ങൾക്കായി മണൽക്കുന്നുകൾ ഉപയോഗിക്കുന്ന പ്രദേശവാസികളുടെ എതിർപ്പ് കാരണം ഇത് പരാജയപ്പെട്ടു.[9]

കാലാവസ്ഥ[തിരുത്തുക]

ശൈത്യകാലത്തെ കാർക്രോസ് മരുഭൂമി.

ചുറ്റുമുള്ള പ്രദേശങ്ങളേക്കാൾ ഗണ്യമായി വരണ്ട കാർക്രോസ് മരുഭൂമിയിൽ പ്രതിവർഷം 50 സെന്റിമീറ്ററിൽ താഴെമാത്രമാണ് (20 ഇഞ്ച്) വർഷപാതം ലഭിക്കുന്നത്. ചുറ്റുമുള്ള മലനിരകൾ മൂലമുണ്ടാകുന്ന മഴ നിഴൽ പ്രഭാവമാണ് ഇതിന്റെ പ്രധാന കാരണം.[10][11] തൽഫലമായി, താരതമ്യേന വരണ്ട അവസ്ഥയിൽ നിരവധി അപൂർവ സസ്യ ജീവജാലങ്ങൾ ഇവിടെ വളരുന്നു. പ്രധാനമായും ഏഷ്യയിൽ നിലവിലുള്ള കാരെക്സ് സാബുലോസ, അല്ലെങ്കിൽ ബൈക്കൽ സെഡ്ജ് എന്നയിനം വടക്കേ അമേരിക്കയിലെ മറ്റ് നാല് സ്ഥലങ്ങളിൽ മാത്രമേ വളരുന്നുള്ളു. ചുറ്റുപാടുകൾക്ക് തികച്ചും അസാധാരണമായ യുകോൺ ലുപിൻ എന്നയിനം ഒരു കള പോലെ വളരുന്നു.[12] പ്രദേശത്തെ സസ്യജാലങ്ങൾ നിലവിൽ മണൽക്കൂന സംവിധാനത്തിന്റെ ഭൂരിഭാഗവും മൂടിയിരിക്കുന്നുവെങ്കിലും, കാട്ടുതീ പോലുള്ള ഒരു വലിയ പ്രഭാവത്തിന് സസ്യങ്ങളെ എളുപ്പത്തിൽ നീക്കം ചെയ്യാനും മണൽക്കൂനകളെ അവയുടെ സജീവമായ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനും കഴിയുന്നു.

മണൽക്കൂനകൾ പ്രദേശവാസികൾ സാൻഡ്ബോർഡിംഗിനായി ഉപയോഗിക്കുന്നു. വിനോദസഞ്ചാര സംഘങ്ങൾ മണൽക്കൂനകളിൽ അനുവദനീയമായ ഓഫ്-റോഡ് പ്രകൃതി ദൃശ്യങ്ങൾക്കായി ഈ പ്രദേശം ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Carcross Desert". Archived from the original on 2012-06-20. Retrieved 2009-03-16.
  2. MacEacheran, Mike (22 June 2018). "The unlikely home of the world's smallest desert". BBC Travel. BBC. Retrieved 24 June 2018.
  3. MacEacheran, Mike (22 June 2018). "The unlikely home of the world's smallest desert". BBC Travel. BBC. Retrieved 24 June 2018.
  4. "Carcross, Yukon - GateWay: Canadian Geographic Travel Magazine". Archived from the original on 2009-06-12. Retrieved 2009-03-16.
  5. MacEacheran, Mike (22 June 2018). "The unlikely home of the world's smallest desert". BBC Travel. BBC. Retrieved 24 June 2018.
  6. "Carcross, Yukon - GateWay: Canadian Geographic Travel Magazine". Archived from the original on 2009-06-12. Retrieved 2009-03-16.
  7. "yourYukon: Northern dunes not deserts". Archived from the original on 2008-12-01. Retrieved 2009-03-16.
  8. MacEacheran, Mike (22 June 2018). "The unlikely home of the world's smallest desert". BBC Travel. BBC. Retrieved 24 June 2018.
  9. "Carcross, Yukon - GateWay: Canadian Geographic Travel Magazine". Archived from the original on 2009-06-12. Retrieved 2009-03-16.
  10. MacEacheran, Mike (22 June 2018). "The unlikely home of the world's smallest desert". BBC Travel. BBC. Retrieved 24 June 2018.
  11. Cushing, C. E.; Arthur C. Benke (2005). "17". Rivers of North America. Elsevier. pp. 777. ISBN 0-12-088253-1. The famous Carcross Desert, near Bennett and Tagish lakes, [...] is a striking example of a rain shadow in the region.
  12. "yourYukon: Northern dunes not deserts". Archived from the original on 2008-12-01. Retrieved 2009-03-16.
"https://ml.wikipedia.org/w/index.php?title=കാർക്രോസ്_മരുഭൂമി&oldid=3944768" എന്ന താളിൽനിന്ന് ശേഖരിച്ചത്