കാതി ജെറ്റ്‌നിൽ-കിജിനർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാതി ജെറ്റ്‌നിൽ-കിജിനർ
Jetnil-Kijiner speaks at the 2017 United Nations Climate Change Conference demo in Bonn
ജനനം
ദേശീയതമാർഷലീസ്
വിദ്യാഭ്യാസംUniversity of Hawaiʻi at Mānoa, Mills College
അറിയപ്പെടുന്ന കൃതി
"Dear Matafele Peinem" (poem)
പുരസ്കാരങ്ങൾImpact Hero of the Year (Earth Company)

മാർഷൽ ദ്വീപുകളിൽ നിന്നുള്ള കവയിത്രിയും കാലാവസ്ഥാ വ്യതിയാന പ്രവർത്തകയുമാണ് കാതി ജെറ്റ്‌നെയിൽ-കിജിനർ.

ജീവിതവും കരിയറും[തിരുത്തുക]

മാർഷൽ ദ്വീപുകളിൽ ജനിച്ച ജെറ്റ്നൈൽ-കിജിനർ വളർന്നത് ഹവായിയിലാണ്. [1]അവർ കാലിഫോർണിയയിലെ മിൽസ് കോളേജിൽ നിന്ന് ബിഎയും [2] മെനോവയിലെ ഹവായ് സർവകലാശാലയിൽ നിന്ന് പസഫിക് ഐലന്റ് സ്റ്റഡീസിൽ എംഎയും നേടി. [3][4]

ജെറ്റ്നൈൽ-കിജിനറുടെ കവിതകൾ പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച പ്രശ്നങ്ങൾ എടുത്തുകാണിക്കുന്നു. കൊളോണിയലിസം, കുടിയേറ്റം, വർഗ്ഗീയത എന്നിവയുൾപ്പെടെയുള്ള സാമൂഹിക അനീതികളും അവർ സൂക്ഷ്‌മനിരീക്ഷണം ചെയ്യുന്നു.[3][5]

അവരുടെ ആദ്യ കവിതാസമാഹാരങ്ങൾ, ഐപ് ജുൾട്ടോക്ക്: പോയംസ് ഫ്രം എ മാർഷലീസ് ഡോട്ടർ, 2017 ൽ അരിസോണ യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ചു. [3][6] മാർഷൽ ദ്വീപുകളിൽ നിന്നുള്ള ഒരാൾ എഴുതിയ ആദ്യത്തെ പ്രസിദ്ധീകരിച്ച കവിതാ പുസ്തകമാണിത്. [5]

മാർഷൽ ദ്വീപുകളെ ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും നടപടിയെടുക്കുന്നതിൽ മാർഷലീസ് യുവാക്കളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പരിസ്ഥിതി ലാഭരഹിത സംഘടനയായ ജോ-ജികുമിന്റെ (Jodrikdrik in Jipan ene eo e Kutok Maroro) സഹസ്ഥാപകയാണ് അവർ..[3][7]

ജെറ്റ്നൈൽ-കിജിനർ കോളേജ് ഓഫ് മാർഷൽ ദ്വീപുകളിൽ പസഫിക് സ്റ്റഡീസ് ഫാക്കൽറ്റി ഇൻസ്ട്രക്ടറായി പഠിപ്പിച്ചു. [1][8]

ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ ജെൻഡർ, മീഡിയ, ആന്റ് കൾച്ചറൽസ്റ്റഡീസിൽ ഇപ്പോൾ പിഎച്ച്ഡി. ചെയ്യുന്നു.

നേട്ടങ്ങൾ[തിരുത്തുക]

2014 ൽ ഐക്യരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയെ അഭിസംബോധന ചെയ്യാൻ ജെറ്റ്നൈൽ-കിജിനറിനെ തിരഞ്ഞെടുത്തു. ന്യൂയോർക്കിലെ ഉദ്ഘാടനച്ചടങ്ങിൽ 'Dear Matafele Peinem', എന്ന കവിത അവർ അവതരിപ്പിച്ചു. [3][9] 2015 ൽ പാരീസിലെ COP21 ൽ സംസാരിക്കാൻ അവരെ ക്ഷണിച്ചു..[1]

2015 ൽ വോഗ് മാഗസിൻ 13 ക്ലൈമറ്റ് വാരിയറുകളിൽ ഒരാളായി അവരെ തിരഞ്ഞെടുത്തു. [10] 2017 ൽ എർത്ത് കമ്പനി ഇംപാക്റ്റ് ഹീറോ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. [1] 2012 ൽ ലണ്ടനിലെ പൊയട്രി പാർനസസ് ഫെസ്റ്റിവലിൽ മാർഷൽ ദ്വീപുകളെ പ്രതിനിധീകരിച്ചു.[1][4]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "Earth Company Impact Hero 2017: Kathy Jetñil-Kijiner". Earth Company (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2017-11-09. Retrieved 9 November 2017.
  2. "Mills College Viewbook 2015". Mills College Viewbook (in ഇംഗ്ലീഷ്). Archived from the original on 2021-04-25. Retrieved 9 November 2017.
  3. 3.0 3.1 3.2 3.3 3.4 "Kathy Jetnil-Kijiner". Pacific Community (in അമേരിക്കൻ ഇംഗ്ലീഷ്). 8 August 2017. Retrieved 9 November 2017.
  4. 4.0 4.1 Maclellan, Nic (22 November 2014). "Young Pacific islanders are not climate change victims – they're fighting". The Guardian (in ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0261-3077. Retrieved 9 November 2017.
  5. 5.0 5.1 "Iep Jaltok: Poems from a Marshallese Daughter". The University of Arizona Press. Retrieved 9 November 2017.
  6. Jetn̄il-Kijiner, Kathy (2017). Iep Jāltok: Poems from a Marshallese Daughter. University of Arizona Press. ISBN 9780816534029.
  7. "Meet Kathy Jetnil-Kijiner, Marshall Islands - Nobel Women's Initiative". Nobel Women's Initiative (in അമേരിക്കൻ ഇംഗ്ലീഷ്). 26 November 2014. Retrieved 9 November 2017.
  8. "Kathy Jetnil-Kijiner". Women’s Media Center (in ഇംഗ്ലീഷ്). Retrieved 9 November 2017.
  9. "Marshallese poet Kathy Jetnil-Kijiner speaking at the Climate Summit - UN Climate Summit 2014". UN Climate Summit 2014 (in അമേരിക്കൻ ഇംഗ്ലീഷ്). 23 November 2014. Retrieved 9 November 2017.
  10. Russell, Cameron (30 November 2015). "Climate Warriors". Vogue (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 9 November 2017.

പുറംകണ്ണികൾ[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാതി_ജെറ്റ്‌നിൽ-കിജിനർ&oldid=3785188" എന്ന താളിൽനിന്ന് ശേഖരിച്ചത്