കാംഗരൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലുവ പിഴവ് ഘടകം:Redirect-ൽ 58 വരിയിൽ : could not parse redirect on page "കംഗാരു"

Kangaroos[1]
Kangaroo and joey03.jpg
കാംഗരൂവും കുഞ്ഞും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: സസ്തനി
ഉപവർഗ്ഗം: Marsupialia
നിര: Diprotodontia
ഉപനിര: Macropodiformes
കുടുംബം: Macropodidae
ജനുസ്സ്: Macropus
in part
Species

Macropus rufus
Macropus giganteus
Macropus fuliginosus
Macropus antilopinus

ഓസ്ട്രേലിയൽ ഏകദേശം 47 ജൈവവർഗ്ഗങ്ങളിലുള്ള സഞ്ചിമൃഗങ്ങളെയെല്ലാം പൊതുവായി കാംഗരൂ എന്നു വിളിക്കുന്നു. മാക്രോപോഡിയ കുടുംബത്തിൽ ഉൾപ്പെടുന്ന ഇവയിൽ മിക്കതും കരയിൽ ജീവിക്കുന്നവയും സസ്യഭുക്കുകളും ആണ്‌. മിക്കവയും ഓസ്ട്രേലിയയിലെ‍ സമതലങ്ങളിൽ മേയുന്നു. സാധാരണയായി ഇവയ്ക്ക് നീണ്ട ശക്തമായ പിൻകാലുകളും പാദങ്ങളും കീഴറ്റം തടിച്ച നീണ്ട ഒരു വാലും ഉണ്ട്. പിൻ‌കാലുകൾ ഇവയെ സ്വയം പ്രതിരോധത്തിനും നീണ്ട ചാട്ടത്തിനും സഹായിക്കുന്നു. വാൽ സമതുലിതാവസ്ഥയ്ക്ക് ഉപയോഗിക്കപ്പെടുന്നു. ചെറിയ തലയും വലിയ വൃത്താകൃതിയിലുള്ള ചെവികളും ഉള്ള ഇവയുടെ രോമം മൃദുലവും കമ്പിളി പോലെയുള്ളതുമാണ്‌.

പെൺകാംഗരൂകൾക്ക് ഓരോ വർഷത്തിലും ഓരോ കാംഗരൂ കുഞ്ഞ് (ജോയ്) ജനിക്കുന്നു. ആറു മാസക്കാലം കാംഗരൂ കുഞ്ഞ് അമ്മയുടെ വയറ്റിൽ ഉള്ള സഞ്ചിയിൽ കിടന്ന് മുലകുടിച്ച് വളരുന്നു. പിന്നീട് പലപ്പോഴും പുറത്തിറങ്ങുകയും, ഈ സഞ്ചിയിൽ കയറി സഞ്ചരിക്കുകയും ചെയ്യുന്നു. നരയൻ കാംഗരൂവാണ്‌ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന ഇനം. ഇതിനു മുപ്പത് അടിയിൽ (9 മീറ്റർ) കൂടുതൽ ചാടാൻ കഴിയും. ചുവപ്പ്രു കാംഗരൂവാണ് ഏറ്റവും വലിയ ഇനം.

മാംസത്തിനും തോലിനും വേണ്ടി കൊല്ലപ്പെടുന്നതുകൊണ്ടും കന്നുകാലികളുടെ കൂട്ടത്തിൽ ആഹാരത്തിനായി മത്സരിക്കേണ്ടതുകൊണ്ടും കാംഗരൂകളുടെ അംഗസംഖ്യ വല്ലാതെ ക്ഷയിച്ചു കഴിഞ്ഞു.


ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Groves, C. (2005-11-16). Wilson, D. E., and Reeder, D. M. (eds), എഡി. Mammal Species of the World (3rd edition എഡി.). Johns Hopkins University Press. pp. 64 & 66. ISBN 0-801-88221-4.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)



"http://ml.wikipedia.org/w/index.php?title=കാംഗരൂ&oldid=1969012" എന്ന താളിൽനിന്നു ശേഖരിച്ചത്