കവാടം:ലിനക്സ്/തിരഞ്ഞെടുത്തവ/2022 മാർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കെ.ഡി.ഇ.[തിരുത്തുക]

കെഡിഇ (കെ ഡെസ്ക്ടോപ്പ് എൻവയോൺമെന്റ്) എന്നത് ഒരു അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ സമൂഹമാണ്. ലിനക്സ്, വിൻഡോസ് ഫ്രീബിഎസ്ഡി എന്നീ പ്ലാറ്റഫോമുകളിൽ പ്രവർത്തിക്കുന്ന ആപ്ലികേഷനുകൾ ഈ സമൂഹം പുറത്തിറക്കുന്നു. കെഡിഇയുടെ പ്രധാന ഉൽപ്പന്നം പ്ലാസ്മാ വർക്ക്സ്പേസ് ആണ്. കുബുണ്ടു, ഓപ്പൺസൂസി മുതലായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെ സ്ഹജമായ പണിയിട സംവിധാനമാണ് പ്ലാസ്മ. ദൈനംദിന ജീവിതത്തിലാവശ്യമായ അടിസ്ഥാന പണിയിട സങ്കേതങ്ങൾ ലഭ്യമാക്കുക, സ്വതന്ത്ര നിലനിൽപ്പുള്ള അപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുക്കുവാൻ ആവശ്യമായ ഉപകരണങ്ങളും സഹായകക്കുറിപ്പുകളും രചയിതാക്കൾക്ക് ലഭ്യമാക്കുക എന്നിവയാണ് ഈ സമൂഹത്തിന്റ ലക്ഷ്യങ്ങൾ. കെഓഫീസ്, കെഡെവലപ്, അമറോക്ക്, കെ3ബി തുടങ്ങിയവയിൽ ചിലതാണ്. ക്യൂട്ടി ടൂൾക്കിറ്റിനെ അടിസ്ഥാനമാക്കിയ ആപ്ലികേഷനുകളാണ് കെഡിഇ പുറത്തിറക്കുന്നത്. കൂടുതൽ വായിക്കുക