കവാടം:ഭൗതികശാസ്ത്രം/പ്രതിഭാസങ്ങൾ/2010 ആഴ്ച 38

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രണ്ട് മാധ്യമങ്ങളെ തമ്മിൽ വേർതിരിക്കുന്ന ഒരു തലത്തിൽ സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്നും കുറഞ്ഞ മാധ്യമത്തിലേക്ക് ഒരു പ്രകാശ രശ്മി ഒരു പ്രത്യേക ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ കോണിൽ പതിച്ചാൽ ആ രശ്മി, സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് കടന്നു പോകൂന്നതിനു പകരം തിരിച്ച് സാന്ദ്രത കൂടിയ മാധ്യമത്തിലേക്ക് തന്നെ പ്രതിഫലിപ്പിക്കപ്പെടും.പ്രകാശത്തിന്റെ ഈ പ്രതിഭാസം ആണ് പൂർണ്ണ ആന്തരിക പ്രതിഫലനം എന്നറിയപ്പെടുന്നത്. ഇത് ഒപ്റ്റിക്കൽ ഫൈബെറിൽ വിവരങ്ങൾ കൈമാറുന്നതിന് ഉപയോഗിക്കുന്നു‌.