കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2015 ഡിസംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...ഇന്ത്യയുടെ ആദ്യ തദ്ദേശനിർമിത റഡാർ ഇമേജിങ് ഉപഗ്രഹമാണ്‌ റിസാറ്റ്-1.

...സൗരയൂഥത്തിനു വെളിയിൽ ഭൂമിയ്ക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്തുന്നതിന്‌ യുറോപ്യൻ സ്പേസ് ഏജൻസിയും മറ്റ് അന്താരാഷ്ട്രപങ്കാളികളും ചേർന്ന് വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹമാണ്‌ കോറോട്ട്.

..ഒരു സംഗീതജ്ഞൻ കൂടിയായ വില്യം ഹെർഷലാണ്‌ ഇൻഫ്രാറെഡ് തരംഗങ്ങളെയും കണ്ടെത്തിയത് .

....ആൻഡ്രോമിഡ നെബുലയെ ആദ്യമായി തിരിച്ചറിഞ്ഞത് അൽ സൂഫിയായിരുന്നു . ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ചന്ദ്രനിലെ ഒരു ഗർത്തത്തിന് അസോഫി ഗർത്തം എന്ന് നാമകരണം ചെയ്തിട്ടുണ്ട്.

...ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ അയംഗിതി (Lyra). വളരെ ചെറിയ ഒരു നക്ഷത്രരാശിയാണ്‌ ഇത്.

....ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ [ബൃഹച്ഛ്വാനം]] (Canis Major). ഇതിന്‌ ഒരു വലിയ നായയുടെ ആകൃതി കല്പിക്കപ്പെടുന്നു.

....ജ്യോതിശാസ്ത്ര സംബന്ധിയായ പഠനങ്ങൾക്ക് വേണ്ടി, യൂറോപ്യൻ സ്പേസ് ഏജൻസി 1989-ൽ വിക്ഷേപിച്ച ഉപഗ്രഹമായ Hipparcosൽ നിന്ന് ലഭിച്ച വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ ഒരു നക്ഷത്രകാറ്റലോഗാണു ഹിപ്പാർക്കസ് കാറ്റലോഗ്.