കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത ലേഖനം/2011 മേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സാംക്രമിക വൈറസ്‌ രോഗമാണ്‌ ചിക്കുൻ ഗുനിയ. ഈഡിസ് ജനുസ്സിൽ പെട്ട ഈജിപ്തി , ആല്ബോപിക്ടുസ് ഇനത്തിൽ പെട്ട പെൺ കൊതുകുകളാണ് ഈ രോഗം സംക്രമിപ്പിക്കുന്നത്. ഈ രോഗം പെട്ടെന്നു പൊട്ടിപ്പുറപ്പെടുകയും കാലാവസ്ഥയിൽ മാറ്റമുണ്ടാവുമ്പോൾ‍ തനിയെ നിൽക്കുന്നതുമാണ്. ആഫ്രിക്കയിലെ ടാങ്ങനിക്ക പ്രദേശത്തെ മകൊണ്ടെ ഭാഷയിൽ, ‘വളഞ്ഞു പോകുന്ന’ എന്നർത്ഥമുള്ള വാക്കിൽ നിന്നാണു ചിക്കൻഗുനിയ എന്ന പേര്‌ വന്നത്‌. . എന്നാൽ ഉച്ചാരണ വ്യത്യാസങ്ങൾ മൂലം ചിക്കൻഗുന്യ, ചിക്കൻ ഗുനയ എന്നിങ്ങനെ പേരുകളിൽ വ്യത്യാസത്തോടെ ചിലയിടങ്ങളിൽ ഉപയോഗിച്ചു വരുന്നു. 2006 സെപ്റ്റംബർ അവസാനം മുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ചു കേരളത്തിൽ വ്യാപകമായി പടർന്നുപിടിച്ചു. പൊതുവെ മാരകമല്ലെങ്കിലും ഏതെങ്കിലും സ്ഥായി ആയ അസുഖങ്ങൾ നേരത്തെ ഉള്ളവർക്ക്‌ പിടിപെട്ടാലോ, ശരിയായ രീതിയിൽ ചികിത്സ ചെയ്യാതിരുന്നാലോ‍ ഇതു മാരകമയേക്കാം. ഈ രോഗത്തിന്റെ സംഭരണശാലയായി വർത്തിക്കുന്നത്‌ സസ്തനികളാണു. ഉദാ: മനുഷ്യൻ, കുരങ്ങ്‌. എത്ര അളവിൽ ഇതിന്റെ അംശം ശരീരത്തിൽ കയറിയാലാണു രോഗം വരിക എന്നതിനെക്കുറിച്ച്‌ വ്യക്തമായി അറിവില്ല.ഈഡിസ്‌ ഈജിപ്തി എന്നു ശാസ്ത്രീയനാമമുള്ള ഏഷ്യൻ കടുവാ കൊതുകാണ്‌ ഇതിന്റെ വാഹകനായി പ്രവർത്തിക്കുന്നത്‌. ഈ കൊതുകിനു മഞ്ഞപ്പനിക്കൊതുകു എന്നും പേരുണ്ട്‌. എന്നാൽ ഒരോ പ്രദേശത്തും വിവിധയിനം കൊതുകുകൾ വാഹകരാവാരുണ്ട്‌. ഉദാ: യൂണിയൻ ദ്വീപിൽ ഈഡിസ്‌ ആൽബൊപിക്തുസ്‌ എന്നയിനം കൊതുകായിരുന്നു എന്നു സംശയിക്കുന്നു.ഈഡിസ്‌ അൽബൊപിക്തുസ്‌ കൂടാതെ തന്നെ ഈഡിസ്‌ ആഫ്രിക്കാനുസ്‌, ഈഡിസ്‌ സ്സോറൊഫൊറ,മൻസോണി സ്സോറൊഫൊറ എന്നീ ജനസ്സുകളിൽ പെട്ട കൊതുകുകൾ മൂലവും ഇതു പകരാമെന്ന വസ്തുത നിമിത്തം കൊതുകു തന്നെയല്ലാതെ മറ്റു പരാധങ്ങൾ മൂലവും ഈ രോഗം പകർന്നേക്കാം എന്ന വസ്തുത പൂർണ്ണമായും നിരാകരിക്കാൻ പറ്റുകയില്ല. ഇതിൽ അവസാനം പറഞ്ഞിരിക്കുന്ന കൊതുകുകളുടെ ഇരകൾ മൃഗങ്ങളാണ്‌.

...പത്തായം കൂടുതൽ വായിക്കുക...