കപട കൊലയാളി തിമിംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കപട കൊലയാളി തിമിംഗലം
(False Killer Whale)[1]
ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: സസ്തനി
നിര: Cetacea
കുടുംബം: Delphinidae
ജനുസ്സ്: Pseudorca
Reinhardt, 1862
വർഗ്ഗം: P. crassidens
ശാസ്ത്രീയ നാമം
Pseudorca crassidens
(Owen, 1846)
കപട കൊലയാളി തിമിംഗലം കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ)

പേര് സൂചിപ്പിക്കുന്ന പോലെ കൊലയാളി തിമിംഗലത്തോട് സാദൃശ്യമുള്ളവയെങ്കിലും, വ്യത്യസ്ത വിഭാഗമാണു് കപട കൊലയാളി തിമിംഗലം. ഡോൾഫിൻ കുടുംബത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനമാണിവയ്ക്ക്. വലിയ വട്ടത്തലയും മുതുകിലെ ചെറിയ ചിറകും കറുത്ത ശരീരവുമാണ് ഇവയുടെ പ്രത്യേകത. ആറ് മീറ്റർ നീളവും 1500 കിലോ തൂക്കവുമുണ്ടാവും. ചെറുകൂട്ടങ്ങളായാണ് സഞ്ചരിക്കുക. എങ്കിലും അപൂർവ്വമായി നൂറിലധികമുള്ള സംഘങ്ങളായും കാണാറുണ്ട്. വലിയ മത്സ്യങ്ങളും കൂന്തലുകളുമാണ് പ്രധാനഭക്ഷണം. മത്സ്യവലകളിൽനിന്ന് മത്സ്യങ്ങൾ മോഷ്ടിക്കുന്നതിനാൽ മുക്കുവരുടെ പ്രധാന ശത്രുവാണ്.

ഇതുകൂടി കാണുക[തിരുത്തുക]

Photo of one large and one small animal soaring into the air
കപട കൊലയാളി തിമിംഗലം, ജപ്പാനിലെ ഇനോഷിമ അക്വേറിയത്തിൽ നിന്നും

അവലംബം[തിരുത്തുക]

  1. Mead, James G.; Brownell, Robert L., Jr. (16 November 2005). "Order Cetacea (pp. 723-743)". എന്നതിൽ Wilson, Don E., and Reeder, DeeAnn M., eds. Mammal Species of the World: A Taxonomic and Geographic Reference (3rd എഡി.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). OCLC 62265494. ഐ.എസ്.ബി.എൻ. 978-0-8018-8221-0. 
  2. Taylor, B.L., Baird, R., Barlow, J., Dawson, S.M., Ford, J., Mead, J.G., Notarbartolo di Sciara, G., Wade, P. & Pitman, R.L. (2008). Pseudorca crassidens. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 7 October 2008.


Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കപട കൊലയാളി തിമിംഗലം' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"http://ml.wikipedia.org/w/index.php?title=കപട_കൊലയാളി_തിമിംഗലം&oldid=1691404" എന്ന താളിൽനിന്നു ശേഖരിച്ചത്