കഞ്ചർഭട്ട് സമുദായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാരാഷ്ട്രയിലെ വിചിത്രമായ ചില അനാചാരങ്ങൾ പിൻതുടർന്ന വിഭാഗമാണ് കഞ്ചർഭട്ട് സമുദായം. വിവാഹം അംഗീകരിക്കുന്നതിന് പണം വാങ്ങുക, ആദ്യരാത്രിയിൽ നവവധുവിന്റെ കന്യകാത്വ പരിശോധന നടത്തുക തുടങ്ങിയവയാണ് ഇതിൽ പ്രധാനം. [1]

കന്യകാത്വ പരിശോധന[തിരുത്തുക]

400 വർഷങ്ങളായി സമുദായത്തിനിടയിൽ നിലനിൽക്കുന്ന  അനാചാരമാണിത്. വിവാഹിതയായ ഏതേലും യുവതി കന്യകയാണോ എന്ന് പരിശോധിക്കുന്നതാണ് രീതി. കന്യകയല്ല എന്ന് ബോധ്യപ്പെട്ടാൽ ആ വിവാഹം അസാധുവാക്കപ്പെടും. വിചിത്രമായ ആചാരം ഏറെ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണിപ്പോൾ. [2]

അനാചാരങ്ങൾക്ക് എതിരെയുള്ള പ്രതിഷേധം[തിരുത്തുക]

‘Stop the V-Ritual’ എന്ന പേരിൽ 40 പേരടങ്ങുന്ന ഒരു സംഘമാണ് ഇത്തരം അനാചാരങ്ങൾക്ക് എതിരെ ശബ്ദമുയർത്തുന്നത്. കഞ്ചർഭട്ട് സമുദായത്തിൽ വധുവിന്റെ കന്യകാത്വ പരിശോധനയെന്ന ദുരാചാരം പതിവാണ്. [3]

അനുകൂലിച്ചും മാർച്ച്[തിരുത്തുക]

2018ൽ പൂനെയിൽ 200 സ്ത്രീകൾ ഈ അനാചാരത്തെ അനുകൂലിച്ച് കൊണ്ട് മാർച്ച് നടത്തിയിരുന്നു. ഇത് തങ്ങളുടെ ആചാരമാണെന്നും അത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. സ്റ്റോപ് വി റിച്ച്വൽ ഗ്രൂപ്പ് മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. [4]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കഞ്ചർഭട്ട്_സമുദായം&oldid=3465074" എന്ന താളിൽനിന്ന് ശേഖരിച്ചത്