കങ് ഫു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചൈനീസ് ആയോധനകലകൾക്ക് പൊതുവായി പറയുന്ന പേരാണ് കങ് ഫു. കഠിനപ്രയത്നം ,പൂർണ്ണത എന്നൊക്കെയാണ് ഈ പദത്തിന്റെ അർത്ഥം.

ഉള്ളടക്കം

ചരിത്രം [തിരുത്തുക]

കുങ്ഫുവിന്റെ ചരിത്രം ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു.ഏകദേശം 1500 വർഷങ്ങൾക്കു മുൻപ് ബോധി ധർമ്മൻ എന്ന ബുദ്ധ സന്യാസി ബുദ്ധമത പ്രചരണാർത്ഥം ഇന്ത്യയിൽനിന്നും ചൈനയിൽ എത്തുകയും ഷാവോലിൻ പ്രദേശത്തെ ബുദ്ധമതാനുയായികളെ യോഗ, ധ്യാനം എന്നിവക്കുപുറമെ ആയോധന കലകളും പഠിപ്പിക്കുകയും ചെയ്തു. കവർച്ചക്കാരിൽ നിന്നും അക്രമികളിൽ നിന്നും രക്ഷനേടാനായിരുന്നു ഇത്. ചൈനയുടെ ദേശീയ കലയായ കങ് ഫു വികസിച്ചത് ഇതിൽ നിന്നാണെന്നു പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്] താമോ എന്നു ചൈനക്കാർ വിളിക്കുന്ന ഈ സന്യാസിയിൽ നിന്നും പകർന്നു കിട്ടിയ ഈ ആയോധന കല ഷാവോലിൻ ചുവാൻ ഫാ എന്നറിയപ്പെട്ടു. ഇത് പിന്നീട് ഷാവോലിൻ കങ് ഫു എന്നു വിളിക്കപ്പെട്ടു.

തരം തിരിവുകൾ [തിരുത്തുക]

  • കങ് ഫു പ്രധാനമായും രണ്ടു വിധമുണ്ട്. വടക്കൻ ഷാവോലിൻ കങ് ഫു എന്നും തെക്കൻ ഷാവോലിൻ കങ് ഫു എന്നും. വടക്കൻ ശൈലിയിൽ ഇടി ചാട്ടം വേഗമേറിയ നീക്കങ്ങൾ എന്നിവയ്ക്കാണ് പ്രാധാന്യം. തെക്കൻ ശൈലി കൂടുതൽ ഊന്നൽ കൊടുക്കുന്നത് കൈകാൽ പ്രയോഗങ്ങളിലും പാദ ചലങ്ങളിലുമാണ്.
    • ശൈലികളുടെ പ്രയോഗം വെച്ച് കങ് ഫുവിനെ ആന്തരികം , ബാഹ്യം എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ശരീര നിയന്ത്രണം സമചിത്തത തുടങ്ങിയവയിലൂടെ വ്യക്തിയുടെ ആത്മീയമായ ഔന്നത്യമാണ് ലക്ഷ്യമിടുന്നത്. ഇത്തരക്കാർ ഇന്ന് എണ്ണത്തിൽ കുറവാണ്.കരുത്തും വേഗവും ഉപയോഗിച്ചുള്ള സമരമുറകളാണ് രണ്ടാമത്തേത്. ഈ ഗണത്തിലുള്ളവരാണ് ഇന്നു പ്രചാരത്തിലുള്ളത്.

പ്രചാരം [തിരുത്തുക]

തോക്കു പോലുള്ള ആയുധങ്ങളുടെ പ്രചാരം കങ് ഫു വിന് പ്രതിരോധ സമരമുറ എന്ന നിലയിലുള്ള പ്രസക്തി കുറയുവാൻ കാരണമായി. ഇപ്പോൾ വ്യായാമം, പ്രദർശനം, മത്സരം എന്നീ നിലയ്ക്കാണ് കങ് ഫുവിന്റെ പ്രചാരം. ബ്രൂസ്‌ ലീ നായകനായി അഭിനയിച്ച സിനിമകളിലൂടെയാണ്‌ കങ് ഫുവിനു പ്രചാരം വർദ്ധിച്ചത്.

അവലംബം [തിരുത്തുക]

  • മാതൃഭൂമി ഹരിശ്രീ 2006 ഏപ്രിൽ 1
"http://ml.wikipedia.org/w/index.php?title=കങ്_ഫു&oldid=1633058" എന്ന താളിൽനിന്നു ശേഖരിച്ചത്