ഓം ബന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Om Banna
Om Banna shrine
RegionRajasthan, India

ഇന്ത്യയിലെ ജോധ്പൂരിനടുത്തുള്ള പാലി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ആരാധനാലയമാണ് ഓം ബന്ന ( ശ്രീ ഓം ബന്ന, ബുള്ളറ്റ് ബാബ [1] ). [2] ഇത് പാലിയിൽ നിന്നും 20 kilometres (12 mi) ) ജോധപൂരിൽനിന്ന് 53 kilometres (33 mi) അകലെ സ്ഥിതിചെയ്യുന്നു. പാലി-ജോധ്പൂർ ഹൈവേയിലെ ചോടില ഗ്രാമത്തിനടുത്താണ് ഈ സ്ഥലം. 350 സിസി റോയൽ എൻഫീൽഡ് ബുള്ളറ്റ് ആണ് ഇവിടത്തെ പ്രതിഷ്ഠ. ആർ‌എൻ‌ജെ 7773 ആണ് മോട്ടോർസൈക്കിളിന്റെ നമ്പർ.

നൂറുകണക്കിന് ഭക്തർ ഓരോ ദിവസവും സുരക്ഷിതമായ യാത്രയ്ക്കായി ഇവിടെ വന്ന് പ്രാർത്ഥിക്കുന്നു. [3] [4]

ചരിത്രം[തിരുത്തുക]

1991 ഡിസംബർ 2-ന് ഓം ബന്ന (മുമ്പ് ഓം സിംഗ് റാത്തോഡ് എന്നറിയപ്പെട്ടിരുന്നു) [3] പാലിയിലെ സാന്ദരാവോയ്ക്കടുത്തുള്ള ബംഗ്ഡി പട്ടണത്തിൽ നിന്ന് ചോട്ടിലയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഇവിടെവച്ച് മോട്ടോർ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മരത്തിൽ ഇടിച്ചു. അദ്ദേഹം തൽക്ഷണം മരിച്ചു, മോട്ടോർ സൈക്കിൾ അടുത്തുള്ള കുഴിയിൽ വീണു. അപകടം നടന്ന ദിവസം രാവിലെ പ്രാദേശിക പോലീസ് മോട്ടോർ സൈക്കിളിനെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസം സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷമായി കൂടാതെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി. [5] പോലീസ് വീണ്ടും മോട്ടോർ സൈക്കിൾ എടുത്തു, ഇത്തവണ ഇന്ധന ടാങ്ക് ശൂന്യമാക്കി ചങ്ങല ഉപയോഗിച്ച് പൂട്ടി വച്ചു. എന്നാൽ പിറ്റേന്ന് രാവിലെ അത് വീണ്ടും അപ്രത്യക്ഷമാവുകയും അപകട സ്ഥലത്ത് കണ്ടെത്തുകയും ചെയ്തു. മോട്ടോർ സൈക്കിൾ സംഭവം നടന്ന അതേ കുഴിയിലേക്ക് താനെ തിരിച്ചുവന്നതായി വിശ്വസിക്കപ്പെടുന്നു. ലോക്കൽ പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കാനുള്ള പോലീസിന്റെ എല്ലാ ശ്രമങ്ങളെയും മോട്ടോർ സൈക്കിൾ പരാജയപ്പെടുത്തി മോട്ടോർ സൈക്കിൾ എല്ലായ്പ്പോഴും പ്രഭാതത്തിന് മുമ്പ് സംഭവ സ്ഥലത്തേക്ക് മടങ്ങിയെത്തിക്കൊണ്ടിരുന്നു.

ഇത് അവിടത്തെ ആളുകൾ ഒരു അത്ഭുതമായി വിശ്വസിച്ചു. അവർ "ബുള്ളറ്റ് ബൈക്ക്" ആരാധിക്കാൻ തുടങ്ങി. അത്ഭുത ശക്തികളുള്ള മോട്ടോർസൈക്കിളിനെക്കുറിച്ചുള്ള വാർത്ത സമീപ ഗ്രാമങ്ങളിലേക്ക് വ്യാപിച്ചു, പിന്നീട് അവർ ബുള്ളറ്റിന്റെ ആരാധനയ്ക്കായി ഒരു ക്ഷേത്രം പണിതു. "ബുള്ളറ്റ് ബാബയുടെ ക്ഷേത്രം" എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ദുരിതത്തിലായ യാത്രക്കാരെ ഓം ബന്നയുടെ ആത്മാവ് സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഓം ബന്നയുടെ ബുള്ളറ്റ് ബൈക്ക് (ബുള്ളറ്റ് ബന്ന)

ആരാധന[തിരുത്തുക]

എല്ലാ ദിവസവും അടുത്തുള്ള ഗ്രാമീണരും യാത്രക്കാരും ബൈക്കിനോടും അതിന്റെ ഉടമ ഓം സിംഗ് റാത്തോഡിനോടും അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു. പ്രാർത്ഥിക്കാനായി നിർത്തുന്നവർ ഇവിടെ തല കുമ്പിടുന്നു. കൂടാതെ രക്ഷയും അനുഗ്രഹവും ലഭിക്കുവാനായി വഴിപാടുകൾ ചെയ്യുന്നു. ചില ഡ്രൈവർമാർ ഇവിടെ ചെറിയ കുപ്പി മദ്യവും വയ്ക്കുന്നു. [6] ഇവിടെ നിറുത്തി പ്രാർത്ഥിക്കാൻ നിൽക്കാതെ ഇതുവഴി കടന്നു പോകുന്നവർ അപകടകരമായ യാത്രയിലാണെന്ന് പറയപ്പെടുന്നു. ഭക്തർ മോട്ടോർസൈക്കിളിൽ 'തിലകം' തൊടീക്കുകയും ചുവന്ന നൂൽ കെട്ടുകയും ചെയ്യുന്നു. ഓം ബന്നയുടെ പേരിൽ പ്രദേശവാസികൾ നാടൻ പാട്ടുകൾ പാടുന്നു. [7]

ഓം ബന്നയുടെ മരണത്തിന് കാരണമായ വൃക്ഷം വളകൾ, സ്കാർഫുകൾ മുതലായവ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

നിരവധി പ്രദേശവാസികൾ ചന്ദനത്തിരികൾ, പൂക്കൾ, തേങ്ങ, ചുവന്ന നൂൽ, മധുരപലഹാരങ്ങൾ എന്നിവ പ്രാർത്ഥനയോടെ അർപ്പിക്കുന്നു. ക്ഷേത്രത്തിൽ 24 മണിക്കൂർ തീകെടാതെ സൂക്ഷിക്കുന്നു. [8]

അവലംബങ്ങൾ[തിരുത്തുക]

  1. DelhiAugust 6, Dishank Purohit New; August 6, 2015UPDATED:; Ist, 2015 16:29. "From Bullet Baba to Whiskey devi, 6 unusual temples in India". India Today (in ഇംഗ്ലീഷ്). Retrieved 2019-03-26. {{cite web}}: |first3= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  2. {{cite news}}: Empty citation (help)
  3. 3.0 3.1 {{cite news}}: Empty citation (help)
  4. {{cite news}}: Empty citation (help)
  5. "OM Bana's Bullet 350cc A Highway legend". DriveSpark. 3 September 2012.
  6. "Bullet Baba's Temple in Jodhpur where People worship 350 cc Bullet". amazingindiablog.in. Retrieved 11 August 2017.
  7. "Om Banna – Bullet Baba Temple|Punjabiportal.com". Archived from the original on 2012-10-19. Retrieved 2019-07-22.
  8. "Om Banna History at Jai Rajputana Website". Archived from the original on 2017-08-16. Retrieved 2019-07-22.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓം_ബന്ന&oldid=4007502" എന്ന താളിൽനിന്ന് ശേഖരിച്ചത്