ഒനൈഡാ ഇന്ത്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒനൈഡാ ഇന്ത്യർ
Oneida portraits
ആകെ ജനസംഖ്യ
100,000+
ആവാസവ്യവസ്ഥ
 United States (Wisconsin, New York)
 Canada (Ontario)
ഭാഷകൾ

Onyota'aka, English, other Iroquoian dialects

മതം

Kai'hwi'io, Kanoh'hon'io, Kahni'kwi'io, Christianity, Longhouse, Handsome Lake, Other Indigenous Religion

ബന്ധമുള്ള മറ്റു സമൂഹങ്ങൾ

Seneca Nation, Onondaga Nation, Tuscarora Nation, Mohawk Nation, Cayuga Nation, other Iroquoian peoples

ഒരു അമേരിന്ത്യൻ ജനവർഗം. ന്യൂയോർക്ക് സംസ്ഥാനത്തെ ഗോത്രസഖ്യമായ ഇറക്വോയ് ലീഗിലെ ഒരു ഘടക ഗോത്രമാണിത്. മൊഹാവ്ക്ക്, ഒനോണ്ടാഗാ, കയുഗാ, സെനെകാ, ടസ്കോറിയ എന്നീ അമേരിന്ത്യൻ ജനവർഗങ്ങളായിരുന്നു ഇറക്വോയ് ലീഗിലെ മറ്റ് അംഗഗോത്രങ്ങൾ. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ വടക്കേ അമേരിക്കയുടെ കിഴക്കൻ പ്രദേശങ്ങളിലെ ഭരണം നിയന്ത്രിച്ചിരുന്ന ഇറക്കോയ് ലീഗിന്റെ ഭാഗമെന്ന നിലയിൽ ഒനൈഡാ ഇന്ത്യർക്ക് ഗണ്യമായ പ്രാധാന്യമുണ്ടായിരുന്നു. വടക്കേ അമേരിക്കയുടെ മേൽ ആധിപത്യം ഉറപ്പിക്കുന്നതിനുവേണ്ടി ഫ്രഞ്ചുകാരും ബ്രിട്ടീഷ്കാരും തമ്മിൽ നടത്തിയ പോരാട്ടത്തിൽ ഒനൈഡാ ഇന്ത്യർ ഇറക്വോയ്ലീഗിലെ മറ്റു അംഗഗോത്രങ്ങളോടൊപ്പം തന്ത്രപ്രധാനമായ പങ്കുവഹിച്ചു.[1]

ചരിത്രം[തിരുത്തുക]

ന്യൂയോർക്കിലെ ഒനൈഡാ തടാകത്തിന്റെ തീരത്താണ് ഒനൈഡാ ഇന്ത്യർ നിവസിച്ചിരുന്നത്. ഇറക്കോയ് ലീഗിലെ മറ്റു ജനവർഗങ്ങളെപ്പോലെ മടിയന്മാരായ ഇവർ ചോളകൃഷി ഉപജീവനമാർഗമായി സ്വീകരിച്ചിരുന്നു. പൊതുവേ നീളമുള്ള വീടുകളിലാണ് ഇവർ താമസിച്ചിരുന്നത്. ദായക്രമം മരുമക്കത്തായമാണ്. ഒനൈഡാ ഇന്ത്യരെ മൂന്നു വംശങ്ങളായി വിഭജിച്ചിട്ടുണ്ട്. ഇറക്വോയ് ലീഗിൽ ഓരോ വംശത്തിനും മൂന്നു പ്രതിനിധികൾ വീതം ഉണ്ടായിരുന്നു. ഓരോ വിഭാഗത്തിനും പ്രത്യേകം പ്രാദേശിക കൗൺസിലും തലവനും ഉണ്ടായിരുന്നു. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ ഒനൈഡാ ഇന്ത്യർ ബ്രിട്ടീഷുകാർക്ക് എതിരായി പടപൊരുതി. യുദ്ധത്തിൽ വമ്പിച്ച നാശനഷ്ടങ്ങൾക്കിരയായ ഇവർക്ക് യുദ്ധാനന്തരം യു. എസ്. ഗവണ്മെന്റ് അർഹമായ നഷ്ടപരിഹാരം നൽകി. കാലാന്തരത്തിൽ മതപരമായ അഭിപ്രായ വ്യത്യാസങ്ങളും വസ്തുസംബന്ധമായ അവകാശത്തർക്കങ്ങളും മൂലം അവർ കലഹിക്കുകയും ഛിന്നഭിന്നരായി തീരുകയും ചെയ്തു. 1833 ഓടുകൂടി ഇവരിൽ ഒരു വിഭാഗം വിസ്കൊൺസിനിലെ ഗ്രീൻബേയിലേക്കു കുടിയേറുകയും ബാക്കിയുള്ളവർ ന്യൂയോർക്കിലെ ഒനൈഡാ, ഒനോണ്ടാഗ എന്നീ പ്രദേശങ്ങളിൽ വാസമുറപ്പിക്കുകയും ചെയ്തു. കാനഡയിലും യു. എസ്സിലെ വിസ്കോൺസിൻ, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലുമാണ് ഇപ്പോൾ ഒനൈഡാ ഇന്ത്യരിൽ അധികവും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്.[2]

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഒനൈഡാ_ഇന്ത്യർ&oldid=1971068" എന്ന താളിൽനിന്നു ശേഖരിച്ചത്