ഐരാണിക്കുളം ഗ്രന്ഥവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അയിരാണിക്കുളം ഗ്രന്ഥവരി
കർത്താവ്എസ്. രാജേന്ദു
യഥാർത്ഥ പേര്അയിരാണിക്കുളം ഗ്രന്ഥവരി
നിലവിലെ പേര്പുരാരേഖാപഠനം
രാജ്യംഇന്ത്യ
ഭാഷമലയാളം, ഗ്രന്ഥലിപി
വിഷയംചരിത്രം (Manuscript)
പ്രസിദ്ധീകരിച്ച തിയതി
2015
മാധ്യമംPalm leaf manuscript bundle
ഏടുകൾ24

തൃശ്ശൂർ ജില്ലയിലെ ഐരാണിക്കുളം ക്ഷേത്രത്തിലെ സി.ഇ. 1464 മുതൽക്കുള്ള പുരാരേഖകളാണ് ഐരാണിക്കുളം ഗ്രന്ഥവരി. [1]

പശ്ചാത്തലം[തിരുത്തുക]

മഹോദയപുരത്തെ ചേരപ്പെരുമാക്കന്മാരുടെ ഭരണകാലത്ത്, സി.ഇ. 9 മുതൽ 12 വരെയുള്ള നൂററാണ്ടുകളിൽ, നാലുതളി എന്ന ഭരണവർഗ്ഗത്തിനാണ് അധികാരം ഉണ്ടായിരുന്നത്. [2] മൂഴിക്കളം, ഐരാണിക്കളം, പറവൂർ, ഇരിങ്ങാലക്കുട എന്നിവയാണ് നാല് തളികൾ. [3] കേരളത്തിലെ പെരുമാൾ വാഴ്ചക്കാലത്തെ ഈ ഭരണ സംവിധാനം എപ്രകാരമാണ് പ്രവർത്തിച്ചിരുന്നത് എന്ന് വിശദീകരിക്കുന്നതാണ്‌ ഐരാണിക്കുളം ഗ്രന്ഥവരിയുടെ പ്രാധാന്യം.

രേഖകൾ[തിരുത്തുക]

കിരാങ്ങാട്ട് രാശുദേവ നമ്പൂതിരിയും കീഴേടം യോഗക്കാരും ചേർന്നാണ് കൊല്ലം 639 -ആ മാണ്ട (C.E. 1464) എഴുതിയതിയത്. പൊതുവെ ഗ്രാമത്തെക്കുറിച്ചുള്ള മുഴുവൻ കേൾവികളും ഇതിൽ ഉൾച്ചേർത്തിട്ടുണ്ട്.

പ്രാധാന്യം[തിരുത്തുക]

പെരുമാൾ വാഴ്‌ചക്കാലത്ത് അവരുടെ ഭരണ സംവിധാനം എങ്ങിനെയെന്ന് ഐരാണിക്കുളം ഗ്രന്ഥവരി സൂചന നല്കുന്നു. രാമവർമ്മൻ കേരളൻ എന്ന പെരുമ്പടപ്പ് മൂപ്പീന്നിനാണ് അധികാരം.

ഉള്ളടക്കം[തിരുത്തുക]

അയിരാണിക്കുളം ഗ്രന്ഥവരിയുടെ ഉള്ളടക്കം താഴെക്കൊടുക്കുന്നു

  • ഊരാളർ
  • ക്ഷേത്രസ്ഥാപനം
  • യോഗനടപടികൾ
  • അഞ്ച് അത്ഭുതങ്ങൾ
  • സമ്പന്നത
  • ഭൂമി
  • അയിരാണി മണ്ഡപം
  • വൈക്കത്തു തന്ത്രി
  • രാജാവിൻറെ മുടക്കം
  • അയിരാണിക്കുളം ലിഖിതങ്ങൾ

അവലംബങ്ങൾ[തിരുത്തുക]

  1. അയിരാണിക്കുളം ഗ്രന്ഥവരി, (സി.ഇ.1464), എസ്. രാജേന്ദു, വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലി (18), ശുകപുരം, 2015. ISBN: 978-93-83570-22-5
  2. Perumals of Kerala, M.G.S. Narayanan, Calicut, 1996
  3. കേരളോല്പത്തി, ഗുണ്ടർട്ട്, മംഗലാപുരം, 1874
"https://ml.wikipedia.org/w/index.php?title=ഐരാണിക്കുളം_ഗ്രന്ഥവരി&oldid=3983343" എന്ന താളിൽനിന്ന് ശേഖരിച്ചത്