ഐബീരിയ എയർലൈൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്പെയിനിൻറെ പതാകവാഹക എയർലൈനാണ് 1927-ൽ സ്ഥാപിക്കപ്പെട്ട ഐബീരിയ എയർലൈൻസ്. മാഡ്രിഡ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈനിൻറെ അന്താരാഷ്‌ട്ര സർവീസ് നെറ്റ്‌വർക്ക് പ്രവർത്തിക്കുന്നത് മാഡ്രിഡ്‌ - ബരജാസ് എയർപോർട്ടും, ബാർസിലോന എൽ പ്രാറ്റ് എയർപോർട്ടും പ്രധാന ബേസുകളായാണ്. [1][2]

ഐബീരിയ, ഐബീരിയ റീജണൽ, ഐബീരിയ എക്സ്പ്രസ്സ്‌ എന്നിവ ഐബീരിയ ഗ്രൂപ്പിൻറെ ഭാഗമാണ്. യാത്രാ സർവീസുകളും ചരക്കു നീക്കങ്ങൾക്കും പുറമേ അനുബന്ധ സേവനങ്ങളായ എയർക്രാഫ്റ്റ് അറ്റകുറ്റപ്പണി, എയർപോർട്ട്‌ ഹാൻഡ്‌ലിംഗ്, ഐടി സിസ്റ്റംസ്, ഫ്ലൈറ്റിനു അകത്ത് കാറ്ററിംഗ് തുടങ്ങിയവയും ഐബീരിയ ഗ്രൂപ്പ് നടത്തുന്നു. 39 രാജ്യങ്ങളിലെ 109 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഐബീരിയ ഗ്രൂപ്പ് എയർലൈൻസ് പറക്കുന്നു, കൂടാതെ 90 ലക്ഷ്യസ്ഥാനങ്ങളിലേക്ക് മറ്റു എയർലൈൻസുമായുള്ള കോഡ്ഷെയർ ധാരണ പ്രകാരവും സർവീസ് നടത്തുന്നു.

ഏപ്രിൽ 2010-ൽ ബ്രിട്ടീഷ്‌ എയർവേസും ഐബീരിയ എയർലൈൻസും ലയിക്കാനുള്ള ധാരണയിൽ ഒപ്പുവെച്ചു എന്ൻ സ്ഥിതീകരിച്ചു, അതുവഴി ഇവരുടെ ഒരുമിച്ചുള്ള പ്രവർത്തനം വരുമാനത്തിൻറെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കൊമർഷ്യൽ എയർലൈനായി മാറും.[3][4]

ഇരു എയർലൈനുകളുടെയും ഷെയർ ഹോൾഡർമാർ 2010 നവംബർ 29-നു ഈ കരാറിനു അംഗീകാരം നൽകി. [5] 2011 ജനുവരിയിൽ പുതുതായി ലയിച്ച കമ്പനിയുടെ പേര് ഇന്റർനാഷണൽ എയർലൈൻസ് ഗ്രൂപ്പ് (ഐഎജി) എന്നാണ്, അതേസമയം ഇരു എയർലൈനുകളും അവയുടെ പേരിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. [6] [7]

അവലംബം[തിരുത്തുക]

  1. "Directory: World Airlines". Flight International. 07 Nov 2016. pp. 91–92. {{cite news}}: Check date values in: |date= (help)
  2. "Connectivity and Fleet Information". cleartrip.com. Archived from the original on 2016-03-05. Retrieved 07 Nov 2016. {{cite web}}: Check date values in: |accessdate= (help)
  3. "British Airways and Iberia sign merger agreement". BBC News. 2010-04-08. Retrieved 07 Nov 2016. {{cite news}}: Check date values in: |accessdate= (help)
  4. "BA seals long-awaited Iberia deal". Reuters UK. 2010-04-08. Retrieved 07 Nov 2016. {{cite web}}: Check date values in: |accessdate= (help)
  5. "BA Iberia merger gets approval from shareholders". BBC News. BBC News. 29 November 2010. Retrieved 07 Nov 2016. {{cite news}}: Check date values in: |accessdate= (help)
  6. "BA Iberia merger gets approval from shareholders". BBC News. BBC News. 29 November 2010. Retrieved 07 Nov 2016. {{cite news}}: Check date values in: |accessdate= (help)
  7. "IAG shares begin trading, replacing BA and Iberia". BBC News Online. 24 January 2011. Retrieved 07 Nov 2016. {{cite news}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐബീരിയ_എയർലൈൻസ്&oldid=3832382" എന്ന താളിൽനിന്ന് ശേഖരിച്ചത്