ഏജന്റ് പിങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ranch Hand UC-123B spraying defoliant in 1962

വളരെ ശക്തിയേറിയ ഒരു കളനാശിനിയും ഇലനാശിനിയുമാണ് ഏജന്റ് പിങ്ക്. അമേരിക്കൻ പട്ടാളം വിയറ്റ്നാം യുദ്ധത്തിന്റെ ഭാഗമായ കീടനാശിനിയുദ്ധത്തിലുപയോഗിച്ച ഒരു രാസസംയുക്തമാണിത്. ഇത് സൂക്ഷിച്ചിരുന്ന ബാരലുകളിൽ പിങ്ക് നിറത്തിലുള്ള വരകൾ വരച്ചിരുന്നതിൽനിന്നാണ് ഏജന്റ് പിങ്ക് എന്ന പേർ വന്നത്. മലയൻ അടിയന്തരാവസ്ഥയിൽ ബ്രിട്ടീഷുകാർ കളനാശിനികളും ഇലനാശിനികളും ഉപയോഗിച്ചിരുന്നു. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അമേരിക്കൻ പട്ടാളം ഇത്തരം യുദ്ധമുറ അനുവർത്തിച്ചത്. ഏജന്റ് ഓറഞ്ച് ഉൾപ്പെടുന്ന മഴവിൽ കളനാശിനികൾ എന്ന ഗണത്തിൽ പെടുന്ന ഒരു രാസസംയുക്തമാണ് ഏജന്റ് പിങ്ക്. 1964 നുമുൻപ് ആദ്യത്തെ പരീക്ഷണ ഘട്ടങ്ങളിൽ മാത്രമാണ് ഏജന്റ് പിങ്ക് ഉപയോഗിച്ചിട്ടുള്ളത്.

ഏജന്റ് പിങ്കിലെ പ്രധാന രാസസംയുക്തം 2,4,5-ട്രൈക്ലോറോഫിനോക്സിഅസറ്റിക് ആസിഡാണ് (2,4,5-ടി). ആ കാലഘട്ടത്തിൽ ഉണ്ടായിരുന്ന പ്രധാന കളനാശിനിയായ ഫിനോക്സി കളനാശിനികളിൽ ഒന്നാണിത്. 60% മുതൽ 40% വരെ സക്രിയ സംയുക്തമാണ് എജന്റ് പിങ്കിലുണ്ടായിരിക്കുന്നത്.  2,4,5-ടിയുടെ നിർമ്മാണം പ്രക്രീയയിൽ 2,3,7,8-ടെട്രാക്ലോറോഡൈബെൻസോ പാരാ ഡയോക്സിൻ എന്ന ഡയോക്സിൻ  ഒരു ഉപോത്പന്നമായി ഉണ്ടാവുമന്ന് ഓപ്പറേഷൻ റാഞ്ച് ഹാന്റ് (1962-1971) നു മുൻപേ തന്നെ അറിയാമായിരുന്നു[1][2][3][4][5][6]. ഈ ഡയോക്സിൻ ഈ കളനാശിനിയുപയോഗിക്കുന്ന എല്ലാത്തിലേക്കും വ്യാപിക്കുമെന്നും ധാരണയുണ്ടായിരുന്നു. ഇത് ഏജന്റ് പിങ്കുപോലുള്ള ആദ്യകാല ഏജന്റുകളിൽ വളരെ കൂടുതലായിരുന്നു.

അവലംബങ്ങൾ[തിരുത്തുക]

  1. Berufliche Akne (sog. Chlorakne) durch chlorierte aromatische zyklische Äther Archived 2016-03-22 at the Wayback Machine. Von J. Kimmig und K. H. Schulz in Dermatologica Vol. 115, 1957, p.540-6 (German; with English and French summaries; cited in CA 1958:22227) (accessed 2013-07-29)
  2. Table TCDD-UNFÄLLE - Eine Bilanz des Schreckens Archived 2016-03-22 at the Wayback Machine. pp. 54-59 in Seveso ist überall - Die tödlichen Risiken der Chemie by Egmont R. Koch, Fritz Vahrenholt; 1978, ISBN 3 462 012908 (accessed 2013-07-29)
  3. p. 49 in Seveso ist überall - Die tödlichen Risiken der Chemie by Egmont R. Koch, Fritz Vahrenholt; 1978, ISBN 3 462 012908
  4. Peter H. Schuck: Agent Orange on Trial: Mass Toxic Disasters in the Courts p. 17 (accessed 2013-07-29)
  5. "Chemical companies, US authorities knew dangers of Agent Orange" Archived 2016-08-22 at the Wayback Machine. by Jon Dillingham; August 10, 2009 (accessed 2013-07-29)
  6. REPORT TO SECRETARY OF THE DEPARTMENT OF VETERANS AFFAIRS ON THE ASSOCIATION BETWEEN ADVERSE HEALTH EFFECTS AND EXPOSURE TO AGENT ORANGE Archived 2016-04-06 at the Wayback Machine. as Reported by Special Assistant Admiral E.R. Zumwalt, Jr., May 5, 1990 (accessed 2013-07-29)
"https://ml.wikipedia.org/w/index.php?title=ഏജന്റ്_പിങ്ക്&oldid=4080968" എന്ന താളിൽനിന്ന് ശേഖരിച്ചത്