എ മോഡേൺ ക്രോണിക്കിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ മോഡേൺ ക്രോണിക്കിൾ
കർത്താവ്വിൻസ്റ്റൺ ചർച്ചിൽ
ചിത്രരചയിതാവ്ജെ.എച്ച്. ഗാർഡ്നർ സോപർ
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
പ്രസാധകർമാക്ക്മിലൻ പ്ബ്ലിഷേഴ്സ്
പ്രസിദ്ധീകരിച്ച തിയതി
മാർച്ച് 1910
മാധ്യമംഅച്ചടി
ഏടുകൾ524

എ മോഡേൺ ക്രോണിക്കിൾ  അമേരിക്കൻ എഴുത്തുകാരനായ വിൻസ്റ്റൺ ചർച്ചിൽ 1910 ൽ എഴുതിയതും അക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടതുമായ നോവലാണ്.[1] ഈ നോവൽ, വ്യവസായവൽക്കരണത്തിൻറെയും കമ്പോള മത്സരങ്ങളുടെയും ലോകത്ത് ആധുനിക സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, വിവാഹമോചനത്തിൻറെ ദോഷവശങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ആഴത്തിൽ പ്രതിപാദിക്കുന്നു. 

സമൂഹത്തിലെ ഉന്നത ശ്രേണികളിലേയ്ക്കു പിടിച്ചു കയറാനുള്ള ഉദ്യമത്തിനിടയിൽ ഹൊനൊര ലെഫിംഗ്‍വെൽ അവരുടെ ഓഹരി ദല്ലാളായ ഭർത്താവിനെ ഉപേക്ഷിച്ച് പരമ്പരാഗത സ്വത്തും ഉയർന്ന സാമൂഹിക പദവിയുമുള്ള ഒരാളെ വിവാഹം കഴിക്കുകയും ചെയ്യുന്നിനെ തുടർന്നുണ്ടാകുന്ന സംഭവപരമ്പരകളാണ് നോവലിന്റെ ഇതിവൃത്തം.

 അവലംബം[തിരുത്തുക]

  1. (April 9, 1910). A Girl's Visions and Her Career: Winston Churchill Contributes A Fascinating Study of American Womanhood in the Making, The New York Times
"https://ml.wikipedia.org/w/index.php?title=എ_മോഡേൺ_ക്രോണിക്കിൾ&oldid=3770013" എന്ന താളിൽനിന്ന് ശേഖരിച്ചത്