എൻഡവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Endeavour
OV-105
എൻഡവർ
Space Shuttle Endeavour on launch pad 39A prior to mission STS-127, May 31, 2009.
OV designation OV-105
Country United States
Contract award July 31, 1987
Named after HMS Endeavour
Status Active
First flight STS-49
May 7, 1992 - May 16, 1992
Last flight

STS-134

May 16, 2011 - June 1, 2011
Number of missions 25
Crews 148
Time spent in space 280 days, 9 hours, 39 minutes, 44 seconds
Number of orbits 4,429
Distance travelled 16,60,03,247 കി.മീ (10,31,49,636 മൈ)
Satellites deployed 3
Mir dockings 1
ISS dockings 10
Endeavour as photographed from the International Space Station as it approached the station during STS-118.
Endeavour straddling the stratosphere and mesosphere.


യു.എസ് ബാഹ്യാകാശ ഏജൻസി ആയ നാസയുടെ (NASA ) ഒരു ബഹിരാകാശപേടകമാണ് എൻഡവർ. നാസയുടെ അഞ്ചാമത്തേതും, അവസാനത്തെതുമായി ചലഞ്ചറിനുള്ള പകരമായാണ് എൻഡവർ നിർമ്മിക്കപ്പെട്ടത്. 1992 മേയ് ഏഴിനാണ് എൻഡവർ ആദ്യമായി പറന്നത്. 2010-ൽ അവസാനിപ്പിക്കാനായിരുന്നു പദ്ധതി.[1] [2]. പക്ഷേ അവസാനത്തെ വിക്ഷേപണം 2011 മേയ് 16 നാണ് നടത്തിയത്.

എൻഡവർ ചരിത്രം[തിരുത്തുക]

1986 ജനുവരി 28-ന് ചലഞ്ചർ ബഹിരാകാശ ദുരന്തത്തിൽ 6 യാത്രികർ കൊല്ലപ്പെട്ടു. തുടർന്ന്, 1987ല് എൻഡവർ നിർമിക്കാൻ അമേരിക്കൻ കോൺഗ്രെസ് അനുമതി നൽകി. ക്യാപ്റ്റൻ ജെയിംസ്‌ കുക്കിന്റെ , അമേരിക്ക കണ്ടുപിടിക്കപ്പെട്ട 1768 -1771 ലെ [3] സമുദ്രയാത്രക്ക് ഉപയോഗിച്ച ബ്രിട്ടന്റെ കപ്പലായ എൻഡവറിന്റെ ഓർമ്മക്കായി , അതേ പേരാണ് പുതിയ ബഹിരാകാശ വാഹനത്തിനും നൽകിയത്. പേര് നിർദേശിക്കാൻ വേണ്ടി അമേരിക്കൻ സ്കൂൾ വിദ്യാർഥികൾ നടത്തിയ ഉപന്യാസ മത്സരത്തിലും തെരഞ്ഞെടുക്കപ്പെട്ടത് എൻഡവർ എന്നാണ്. വിജയിച്ച സ്കൂൾ വിദ്യാർത്ഥികൾക്ക് അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌ ജോർജ് ബുഷ്‌ , വൈറ്റ് ഹൌസിലെ ചടങ്ങിൽ വച്ച് സമ്മാനവും നൽകി.[4] റോക്ക്വെൽ ഇന്റർനാഷണൽ എന്ന കമ്പനി 1991 ല് ഇത് നിർമിച്ചു നൽകി. 1992 മെയ്‌ മാസത്തിലെ പ്രഥമ വിക്ഷേപണത്തിൽത്തന്നെ, വഴിതെറ്റിയ ഇന്റെൽസാറ്റ് (INTELSAT) എന്ന വാർത്താവിനിമയ ഉപഗ്രഹത്തെ നേർവഴിയിലാക്കി. മായേ ജെമിസൺ എന്ന പ്രഥമ ആഫ്രോ-അമേരിക്കൻ വനിതാ ഗഗനസഞ്ചാരിയും ആവർഷം സെപ്റ്റംബർ 12 നു ബാഹ്യാകാശ യാത്ര നടത്തി. 1998 ഡിസംബറിൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു വേണ്ട ഘടകങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=എൻഡവർ&oldid=1712704" എന്ന താളിൽനിന്നു ശേഖരിച്ചത്