എസ്.ആർ. ലാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരത്തിന് അർഹനായ എഴുത്തുകാരനാണ് എസ്.ആർ. ലാൽ. കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം എന്ന കൃതിക്കായിരുന്നു പുരസ്കാരം. [1]

ജീവിതരേഖ[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ കോലിയക്കോട്ട്‌ ജനിച്ചു. അബുദാബി ശക്തി അവാർഡ്‌, ചെറുകഥയ്‌ക്കുള്ള യുവസാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭൂമിയിൽ നടക്കുന്നു, ജീവിതസുഗന്ധി (കഥകൾ), ജീവചരിത്രം (നോവൽ), കളിവട്ടം (നോവലെറ്റ്‌), നര - മലയാളത്തിലെ വാർദ്ധക കഥകൾ, 13 നവകഥകൾ (എഡിറ്റർ) എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കേരള സ്റ്റേറ്റ്‌ ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ 'ഗ്രന്ഥാലോകം' മാസികയിൽ എഡിറ്റോറിയൽ അസിസ്റ്റന്റായി ജോലിചെയ്യുന്നു.

കൃതികൾ[തിരുത്തുക]

  • ഭൂമിയിൽ നടക്കുന്നു.
  • ജീവിതസുഗന്ധി (കഥകൾ)
  • ജീവചരിത്രം (നോവൽ)
  • കളിവട്ടം (നോവലെറ്റ്‌)
  • നര - മലയാളത്തിലെ വാർദ്ധക കഥകൾ
  • 13 നവകഥകൾ (എഡിറ്റർ)
  • കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം

പുരസ്കാരങ്ങൾ[തിരുത്തുക]

  • അബുദാബി ശക്തി അവാർഡ്‌
  • ചെറുകഥയ്‌ക്കുള്ള യുവസാഹിത്യ പുരസ്‌കാരം
  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം (2017)

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/print-edition/india/kendra-sahithya-acadamy-award-1.2034445[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=എസ്.ആർ._ലാൽ&oldid=3802177" എന്ന താളിൽനിന്ന് ശേഖരിച്ചത്