എലിസബെത്ത് കാർട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Elizabeth Carter as Minerva, goddess of wisdom, by John Fayram (painted between 1735 and 1741, NPG).
Elizabeth Carter (extreme left), in the company of other "Bluestockings" in Richard Samuel's The Nine Living Muses of Great Britain, 1779. National Portrait Gallery, London. (cropped)

എലിസബെത്ത് കാർട്ടർ(16 December 1717 – 19 February 1806) ഇംഗ്ലിഷ് കവയിത്രിയും ക്ലാസ്സിക്കൽ പക്ഷരചയിതാവും വിവർത്തകയും ആയിരുന്നു. [1]

മുൻകാല ജീവിതം[തിരുത്തുക]

എലിസബെത്ത് കാർട്ടർ കെന്റിലെ ഡീൽ എന്ന സ്ഥലത്ത് റവ. നിക്കോളാസ് കാർട്ടറുടെയും മാർഗരെറ്റിന്റെയും മകളായി ജനിച്ചു. എലിസബെത്തിനു 10 വയസ്സുള്ളപ്പോൾ മാതാവായ മാർഗരെറ്റ് മരിച്ചു. [2] തന്റെ പിതാവിന്റെ പ്രചോദനത്തിൽ അവർ പഠനം തുടർന്നു. എലിസബെത്ത് കാർട്ടർ, അനേകം ആധുനികവും പുരാതനവുമായ ഭാഷകൾ സ്വായത്തമാക്കി. ലാറ്റിൻ, ഗ്രീക്ക്, ഹിബ്രു, അറാബിക്ക് തുടങ്ങിയ ഭാഷകൾ അവർക്ക് അറിയാമായിരുന്നു.

എഴുത്ത്[തിരുത്തുക]

എലിസബെത്ത് കാർട്ടർ All the Works of Epictetus വിവർത്തനംചെയ്തതോടെയാണ് സാഹിത്യപ്രവർത്തനത്തിൽ ചിരപ്രതിഷ്ഠനേടിയത്. ഈ പ്രവർത്തനം വർക്ക് നല്ല വരുമാനവും നേടിക്കൊടുത്തു.

സുഹൃദ്‌വലയം[തിരുത്തുക]

കാർട്ടർ, സാമുവൽ ജോൺസണിന്റെ അടുത്ത സുഹൃത്തായിരുന്നു. [3]"എന്റെ പഴയ സുഹൃത്തായ മിസ് കാർട്ടറിനു പുഡ്ഡിങ്ങുണ്ടാക്കാനും എപ്പിക്‌ടെറ്റസിനെ ഗ്രീ*ക്കിൽ നിന്നും വിവർത്തനം ചെയ്യാനും ഒരുപോലെ കഴിയും, അതുപോലെ, ഒരു തൂവാല നിർമ്മിക്കുവാനും ഒരു പദ്യം നിർമ്മിക്കാനും അവർക്കു വളരെനന്നായി അറിയാം" എന്നാണ് സാമുവൽ ജോൺസൺ പറഞ്ഞത്. [1][4]

അനേകം പ്രഗല്ഭരുടെ സുഹൃത്തായിരുന്നു എലിസബെത്ത് കാർട്ടർ. എലിസബെത്ത് മൊണ്ടാഗു, ഹന്ന മൂർ, ഹെസ്റ്റർ ചാപ്പോൺ എന്നിവർ അവരുടെ കൂടെ Bluestocking circle എന്ന സംഘടനയിലുണ്ടായിരുന്നു. ref>Bettany, George Thomas (1891). "Anne Hunter" . In Lee, Sidney (ed.). Dictionary of National Biography. Vol. 28. London: Smith, Elder & Co. </ref>

മതപരമായ വീക്ഷണം[തിരുത്തുക]

എലിസബെത്ത് കാർട്ടർക്ക് മതപരമായ താത്പര്യമുണ്ടായിരുന്നു. ഇക്കാര്യത്തിൽ, ഹെസ്റ്റർ ചാപ്പോൺ ആണ് അവരെ സ്വാധീനിച്ചത്. അവർക്ക് ദൈവത്തിൽ ആഴത്തിലുള്ള വിശ്വാസമുണ്ടായിരുന്നു. അവരുടെ പദ്യങ്ങളായ "In Diem Natalem" and "Thoughts at Midnight" ൽ ഇതിനുള്ള തെളിവു കാണാനാകും.

സ്വാധീനം[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. 1.0 1.1 Encyclopaedia Britannica Retrieved 13 July 2016.
  2. 18th C – People & Places Retrieved 13 July 2016.
  3. Lezard, Nicholas (26 February 2005). "Review of Dr Johnson's Women, by Norma Clarke". The Guardian. Retrieved 2008-03-08.
  4. "Gallery rediscovers oil portrait". BBC News. 6 March 2008. Retrieved 2008-03-08.

അവലംബം[തിരുത്തുക]

Attribution
  • ഈ താളിൽ John William (1910) എഴുതിയ Cousin എന്ന പുസ്തകത്തിൽനിന്നും പബ്ലിക് ഡൊമെയിനിൽ പെടുന്ന ചില ഭാഗങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. A Short Biographical Dictionary of English Literature. London, J.M. Dent & sons; New York, E.P. Dutton.[full citation needed]
  •  This article incorporates text from a publication now in the public domainGilman, D. C.; Peck, H. T.; Colby, F. M., eds. (1905). "Carter, Elizabeth". New International Encyclopedia (1st ed.). New York: Dodd, Mead. {{cite encyclopedia}}: Cite has empty unknown parameters: |HIDE_PARAMETER23=, |HIDE_PARAMETER21=, |HIDE_PARAMETER28=, |HIDE_PARAMETER31=, |HIDE_PARAMETER18=, |HIDE_PARAMETER17=, |HIDE_PARAMETER30=, |HIDE_PARAMETER26=, |HIDE_PARAMETER29=, |HIDE_PARAMETER22=, |HIDE_PARAMETER20=, |HIDE_PARAMETER25=, |HIDE_PARAMETER33=, |HIDE_PARAMETER24=, |HIDE_PARAMETER19=, |HIDE_PARAMETER1=, and |HIDE_PARAMETER27= (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=എലിസബെത്ത്_കാർട്ടർ&oldid=3802149" എന്ന താളിൽനിന്ന് ശേഖരിച്ചത്