എന്നാള്ളു ഊരകേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ ശുഭപന്തുവരാളിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് എന്നാള്ളു ഊരകേ

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി എന്നാള്ളു ഊരകേയുന്ദുവോ ജൂതാമു
എവരഡിഗേവാരു ലേദാ ശ്രീരാമ
ഭഗവാനേ, ഞാൻ നോക്കട്ടെ എത്രനാൾ അങ്ങ് എന്നോടു താല്പര്യം
കാണിക്കാതിരിക്കുമെന്ന്. അങ്ങയെ ചോദ്യം ചെയ്യാൻ ആരുമില്ലേ?
അനുപല്ലവി കൊന്നാള്ളു സാകേത പുരമേല ലേദാ
കോരിക മുനുലകു കൊനസാഗ ലേദാ
അങ്ങ് കുറച്ചുകാലം അയോധ്യ ഭരിച്ചില്ലേ?
അങ്ങ് മുനികളുടെ ആവശ്യങ്ങൾ നിവർത്തിച്ചുകൊടുത്തില്ലേ?
ചരണം സതി മാടനാലകിഞ്ചി സദ്ഭക്ത കോടുല
സംരക്ഷിഞ്ചഗ ലേദാ
മതിമന്തുല ബ്രോചേ മതമു മാദന ലേദാ
സതതമു ശ്രീ ത്യാഗരാജു നമ്മഗ ലേദാ
സീതാദേവിയുടെ വാക്കുകൾ കേട്ട് അങ്ങ് അങ്ങയുടെ
മഹാഭക്തരെ നന്നായി സംരക്ഷിക്കുന്നില്ലേ? ബുദ്ധിയുള്ളവരെ
ഞാൻ രക്ഷിക്കും എന്നല്ലേ അങ്ങ് പ്രഖ്യാപിക്കുന്നത്?
ഈ ത്യാഗരാജൻ അങ്ങയെ എപ്പോഴും വിശ്വസിച്ചില്ലേ?

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എന്നാള്ളു_ഊരകേ&oldid=3962183" എന്ന താളിൽനിന്ന് ശേഖരിച്ചത്