എഡിന്‍ബറോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| City Of Edinburgh Scotland | |
| Scottish Gaelic: Dùn Èideann | |
| Scots: Edinburgh, Embra, Embro, Edinburrie | |
| Auld Reekie, Athens of the North | |
|
City Of Edinburgh Scotland shown within Scotland |
|
| Area[1] | 100 sq mi (259 km²) |
|---|---|
| Population | 448,624 (2001 Census) |
| Urban | 1,250,000 |
| OS grid reference | |
| - London | 332 miles (535 km) SSE |
| Council area | City of Edinburgh |
| Lieutenancy area | Edinburgh |
| Constituent country | Scotland |
| Sovereign state | United Kingdom |
| Post town | EDINBURGH |
| Postcode district | EH1-EH13; EH14 (part); EH15-EH17 |
| Dialling code | 0131 |
| Police | |
| Fire | |
| Ambulance | Scottish |
| European Parliament | Scotland |
| UK Parliament | Edinburgh South |
| Edinburgh West | |
| Edinburgh South West | |
| Edinburgh North and Leith Edinburgh East |
|
| Scottish Parliament | Edinburgh North and Leith |
| Edinburgh Central | |
| Edinburgh East and Musselburgh Edinburgh Pentlands Edinburgh South Edinburgh West Lothians |
|
| List of places: UK • Scotland | |
സ്കോട്ട്‌ലാന്റിന്റെ തലസ്ഥാമാണ് എഡിന്‍ബര്‍ഗ്. ഗ്ലാസ്കോയ്ക്ക് പിന്നിലായ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും. സ്കോട്ട്ലന്റിലെ 32 പ്രാദേശിക സര്‍ക്കാര്‍ കൗണ്‍സില്‍ പ്രദേശങ്ങളില്‍ ഒന്നാണിത്. യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിയ ഏഴാമത്തെ നഗരമാണ് എഡിന്‍ബര്‍ഗ്.
1473 മുതല്‍ എഡിന്‍ബര്‍ഗ് സ്കോട്ട്ലന്റിന്റെ തലസ്ഥാനമാണ്. നവോത്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഈ നഗരം. എഡിന്‍ബര്‍ഗ് സര്‍വകലാശാലയയിരുന്നു ഇവിടുത്തെ നവോത്ഥാനത്തിന് നേതൃത്വം വഹിച്ചത്. "വടക്കിന്റെ ഏഥന്‍സ്" എന്നൊരു വിളിപ്പേര് നഗരത്തിന് ലഭിക്കാന്‍ ഇത് കാരണമായി. എഡിന്‍ബര്‍ഗിലെ ഓള്‍ഡ് ടൗണ്‍, ന്യൂ ടൗണ്‍ ജില്ലകളെ 1995ല്‍ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. 2001ല്‍ നടന്ന കനേഷുമാരി അനുസരിച്ച് 448,625 ആണ് ഇവിടുത്തെ ജനസംഖ്യ.
എഡിന്‍ബര്‍ഗില്‍ വര്‍ഷം തോറും നടക്കുന്ന എഡിന്‍ബര്‍ഗ് ഫെസ്റ്റിവല്‍ വളരെ പ്രസിദ്ധമാണ്. വര്‍ഷം തോറും നടത്തപ്പെടുന്ന, ഔദ്യോഗികവും അല്ലാത്തതുമായ ഒരു കൂട്ടം ആഘോഷങ്ങള്‍ ചേര്‍ന്നതാണ് ഈ ഉത്സവം. എഡിന്‍ബര്‍ഗ് ഫെസ്റ്റിവലിനായി എത്തുന്നവരുടേയും നഗരത്തിലെ സ്ഥിരതാമസക്കഅരുടേയും എണ്ണം ഏറക്കുറെ തുല്യമാണ്. ഇവയില്‍ ഏറ്റവും പ്രശസ്തമായവ എഡിന്‍ബര്‍ഗ് ഫ്രിഞ്ച്, ദ എഡിന്‍ബര്‍ഗ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍, ദ എഡിന്‍ബര്‍ഗ് മിലിറ്ററി റ്റാറ്റൂ, എഡിന്‍ബര്‍ഗ് അന്താരാഷ്ട്ര ചലച്ചിത്രമേള , എഡിന്‍ബര്‍ഗ് അന്താരാഷ്ട്ര പുസ്തകമേള എന്നിവയാണ്.
യൂറോപ്പിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണിത്. യുണൈറ്റഡ് കിങ്ഡത്തില്‍, ലണ്ടന് പിന്നിലായി, ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന നഗരമാണിത്. 1.3 കോടി വിനോദ സഞ്ചാരികളാണ് വര്‍ഷം തോറും എഡിന്‍ബര്‍ഗ് നഗരത്തിലെത്തുന്നത്.
[തിരുത്തുക] അവലംബം
- ↑ Edinburgh Facts. ശേഖരിച്ചത് 2007-07-07.