എടക്കുന്നി ദുർഗ്ഗാക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഉൾപ്പെട്ടതാണ്, തൃശൂർ ജില്ലയിലെ ഒല്ലൂരിൽ സ്ഥിതി ചെയ്യുന്ന എടക്കുന്നി ദുർഗ്ഗാക്ഷേത്രം[1][2]. ഇവിടത്തെ പ്രധാന പ്രതിഷ്ഠ, കിഴക്കോട്ടു ദർശനം നല്കി ഇരിക്കുന്ന ദുർഗയാണ്. ആറാട്ടുപുഴപൂരത്തിലെ പങ്കാളിക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

കൊച്ചി ദിവാനായിരുന്ന ശങ്കരവാര്യർ പുനരുദ്ധരിച്ച ക്ഷേത്രമാണിത്. അദ്ദേഹത്തിന്റെ ഉപാസനാമൂർത്തി ആയിരുന്നു ഈ ദുർഗ്ഗ. ദിവാൻ ആകുന്നതിനു മുൻപ് ശങ്കരവാര്യർ ഈ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു. ദിവാൻ പദവിയിലിരിക്കുമ്പോഴും സ്വന്തം കൈകൊണ്ടു മാല കെട്ടി ഒരു ക്ഷേത്രത്തിൽ കൊണ്ടുപോയി കൊടുക്കാതെ അദ്ദേഹം ജലപാനം പോലും കഴിച്ചിരുന്നില്ല. പണ്ട്, വടക്കിനിയേടത്ത്, തെക്കിനിയേടത്ത്, പള്ളത്തേരി എന്നീ ഇല്ലക്കാരുടേതായിരുന്നു ക്ഷേത്രം.[അവലംബം ആവശ്യമാണ്]

ഉപദേവതകൾ[തിരുത്തുക]

ഉത്സവങ്ങൾ[തിരുത്തുക]

  • ഉത്രം വിളക്ക്

അവലംബം[തിരുത്തുക]

  1. "എടക്കുന്നി ഉത്രം വിളക്ക് ഇന്ന്". Mathrubhumi. 2023-04-04. Archived from the original on 2024-02-23. Retrieved 2024-02-23.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "എടക്കുന്നി ഉത്രം വിളക്ക് ഇന്ന്". Madhyamam. 2018-03-30.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]