എച്ച്.ഡി. ടിവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോഗൊ

സാധാരണ ടെലിവിഷനെ അപേഷിച്ച് ഉയർന്ന ദൃശ്യ ഗുണമേന്മയുളള ടെലിവിഷനുകളാണ് എച്ച്.ഡി. ടി.വി. 1980 കാലഘട്ടത്തിൽ ജപ്പാനിലാണ് എച്ച്.ഡി. സംപ്രേഷണം ആരംഭിച്ചത്. തുടർന്ന് 1990 കളിൽ അമേരിക്കയിലും യൂറോപ്പിലും സംപ്രേക്ഷണം തുടങ്ങി. ഇക്കാലയളവുകളിൽ അനലോഗ് രീതിയിലുള്ള എച്ച്.ഡി. സംപ്രേഷണമാണ് ലഭ്യമായിരുന്നത്. 2002-ൽ അമേരിക്കയിലാണ് പൂർണ്ണമായും എച്ച്.ഡി. രീതിയിലുള്ള സംപ്രേഷണം ആരംഭിച്ചത്. നാലു ചാനലുകളാണ് ഈ രീതിയിൽ സംപ്രേഷണം ആരംഭിച്ചത്. ഇപ്പോൾ നൂറോളം ചാനലുകൾ എച്ച്.ഡി. സാങ്കേതികവിദ്യയിൽ അമേരിക്കയിൽ പ്രഷേപണം ചെയ്യുന്നു. ഇന്ത്യയിൽ നൂറിൽ താഴെ ചാനലുകളാണ് എച്ച്.ഡി. രീതിയിൽ പ്രഷേപണമുള്ളത്.

ഒരു ഫ്രെയിമിലെ പിക്സലുകളുടെ എണ്ണത്തിനെ അടിസ്ഥാനമാക്കിയാണ് എച്ച്.ഡി.യെ നിർവചനം ചെയ്യുന്നത്. എച്ച്.ഡി. യോഗ്യമായ ടെലിവിഷനുകളെ എച്ച്.ഡി. റെഡി എന്നും ഫുൾ എച്ച്.ഡി. എന്നും രണ്ടായി തിരിക്കുന്നു. 1366 X 720 എന്ന അനുപാതത്തിലുള്ളവയെ എച്ച്.ഡി. റെഡി എന്നും 1920 X 1080 എന്ന അനുപാതത്തിലുള്ളവയെ ഫുൾ എച്ച്.ഡി. എന്നുമാണ് തരം തിരിച്ചിരിക്കുന്നത്. ഇതിൽ ഫുൾ എച്ച്.ഡി.യിലാണ് കൂടുതൽ വ്യക്തതയിൽ ചിത്രങ്ങൾ കാണുവാൻ സാധിക്കുക. 720 ഐ, 1080 ഐ എന്നിങ്ങനെയുള്ള സൂചകങ്ങളുപയോഗിച്ച് ഇവയെ സൂചിപ്പിക്കുന്നു.

"http://ml.wikipedia.org/w/index.php?title=എച്ച്.ഡി._ടിവി&oldid=1712625" എന്ന താളിൽനിന്നു ശേഖരിച്ചത്