ഉപയോക്താവിന്റെ സംവാദം:Salraz

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Salraz !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗത സംഘത്തിനു വേണ്ടി, കേജിയുടെ ബോട്ട് 10:27, 11 നവംബർ 2010 (UTC)[മറുപടി]

ഒരു വർഷകാല ‘പരോൾ’[തിരുത്തുക]

മഴ എന്നും എന്റെ ദൌർബല്യമായിരുന്നു. നാട് വിട്ട് വിദേശത്ത് പോയപ്പോൾ തുടങിയതല്ല എന്റെ മഴയോടുള്ള പ്പ്രേമം. ചെറുപ്പം മുതലെ മഴയും മഴക്കാറും എന്റെ ആവേശമയിരുന്നു. അതുകൊണ്ട് തന്നെ ഈ വർഷത്തെ അവദിക്കാലത്തെ കുറിച്ച് ചിന്തിച്ചപ്പോൾ മുതൽ മഴയെ കുറിച്ചുള്ള എന്റെ സ്വപ്നങളും സങ്കല്പങളും എന്നെ വലയം ചെയ്തു തുടങിയിരുന്നു. മാധ്യമങളിൽ മഴ ദുരിതങളെ കുറിച്ചുള്ള വാർത്തകൾ നിറഞ്ഞുകൊണ്ടിരുന്നപ്പോഴും എന്റെ മനസ്സ് ആവേശത്താൽ മഴയെ ഒന്നു പുൽകുവാനായി തുടിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഇവിടെ കുവൈറ്റിലെ നരകതുല്യമായ ചൂടിന്റെ മാസമായ ജൂലൈ തന്നെ ഞാൻ അവധിക്കു പോകുവാൻ തിരഞ്ഞെടുക്കുകയായിരുന്ന്നു.


നാടും മഴയും സ്വപ്നം കണ്ടു നടക്കുന്നതിനിടയിൽ നാട്ടിലേക്കു പോകുന്ന ആ മനോഹര ദിനം അങോടിയെത്തിയത് അറിഞ്ഞില്ല. പൊള്ളുന്ന ചൂടിൽ അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നിരുന്ന മണലിന്റെയും ഇന്ധനത്തിന്റെയും വരണ്ട മനം മടുപ്പിക്കുന്ന ഗന്ധവും അനുഭവിച്ചുകൊണ്ട് എയർപോർട്ടിലേക്കു പോകുന്ന വഴിയിൽ കണ്ട താപമാപിനിയിൽ അപ്പോൾ ചൂട് 52 ഡിഗ്രി! പക്ഷെ എന്റെ മനസ്സ് അപ്പോൾ മണിക്കൂറുകൾക്കകം ഞാൻ അനുഭവിക്കുവാൻ പോകുന്ന ആ കുളിരിനെ കുറിച്ച് മാത്രമായിരുന്നു. അതുകൊണ്ടു തന്നെ ആ താപമാപിനി എന്നിൽ പ്രത്യേകിച്ച് ഒരു വികാരവും ജനിപ്പിച്ചില്ല.


രാത്രിയിലായിരുന്നു എന്റെ യാത്ര. എയർപോർട്ട് ലോഞ്ചിലെ വിരസമായ ആ കാത്തിരിപ്പിലും മഴയെ കുറിച്ചുള്ള എന്റെ സ്വപ്നങൾ മാത്രമായിരുന്നു എനിക്ക് കൂട്ട്. പുലർച്ചെ ആറ് മണിക്ക് നെടുംബാശേരിയിൽ വിമാനം ഇറങുംബോൾ ശക്തമായ മഴയുണ്ടായിരുന്നു. കാതുകളിലേക്ക് ഇരച്ചെത്തിയ മഴയുടെ ശബ്ദം അപ്പോൾ കേട്ട് മതിവരാത്ത ഏതോ ഒരു പഴയ ഗാനം എന്നോണം എന്നെ ആനന്ദിപ്പിച്ചു. ഇടിയുടെയും മിന്നലിന്റെയും അകംബടിയോടെ അത് എന്നെ വരവേൽക്കുന്നതായി എനിക്കു തോന്നി. ലഗേജുമായി പുറത്ത് വന്നപ്പോൾ നേരം കുറച്ച് കൂടി വെളുത്തിരുന്നു. മഴ ഏകദേശം തോർന്നുവെന്നു തോന്നി. പക്ഷെ ഇരുണ്ട ഈറനണിഞ്ഞ ശീതളമായ പ്രക്രിതിയുടെ ആ പച്ചപ്പ് എന്റെ മനസ്സിനെ വല്ലാതെ കോരിത്തരിപ്പിച്ചു. പുറത്ത് കടന്നപ്പോൾ ഗ്രിഹാതുരമായ എന്റെ നാടിന്റെ ഗന്ദം. അത് എനിക്കു മാത്രം തോന്നിയതാണോ എന്നെനിക്കറിയില്ല. എന്തായാലും പിറന്ന നാടിന്റെ ഗന്ദം എന്നത് ഞാൻ അപ്പോൾ ആസ്വദിക്കുകയായിരുന്നു.


മഴക്കാർ വീണ്ടും പ്രത്യക്ഷപ്പെട്ട് തുടങി. എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിൽ തെരുവുകളും, ഭവനങളും, വ്രിക്ഷലതാതികളെല്ലാം കഴുകി വ്രിത്തിയാക്കിയത് പോലെ എനിക്ക് തോന്നി. അവക്കെല്ലാം കുളി കഴിഞ്ഞ് ഈറൻ എടുത്ത് നിൽക്കുന്ന മലയാളി മങ്കയുടെ ഭംഗി. നിമിഷങൾക്കകം വീണ്ടും മഴയെത്തി. കാറിന്റെ മുൻസീറ്റിലിരുന്ന് വിൻഡോ ഗ്ലാസ്സ് ഉയർത്താതെ ചിതറിത്തെറിക്കുന്ന മഴത്തുള്ളികൾ വല്ലാത്ത ഒരു അഭിനിവേശ്ത്തോടെ ഞാൻ എന്റെ മുഖം കൊണ്ട് ഒപ്പിയെടുത്തു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലെത്തി. അപ്പോൾ ആദ്യമായി തോന്നിയത് ഒന്ന് കുളിക്കുവാനായിരുന്നു. ഷവറിന്റെ ചുവട്ടിൽ നിന്ന് നല്ല തണുത്ത് വെള്ളം വീണപ്പോൾ ആദ്യം ഒന്ന് വിറച്ചു പോയി. പക്ഷെ ആ തണുപ്പ് സുഖകരമായ, മനസ്സിനെ മത്തു പിടിപ്പിക്കുന്ന കുളിരായി മാറിയത് പെട്ടെന്നായിരുന്നു. കുളി കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു ആലസ്യം - രാത്രിയിലെ യാത്ര ആയിരുന്നത് കൊൺടും സുഖകരമായ പുറത്തെ അന്തരീക്ഷം കൊണ്ടും എനിക്ക് നന്നായി ഉറക്കം വന്നിരുന്നു. അപ്പോഴും പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. മഴയുടെ നനുത്ത ശബ്ദം ഒരു താരാട്ട് പോലെ എന്നെ ഉറക്കത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി.


ശക്തമായ ഇടിയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. അപ്പോൾ സമയം നാലു മണി കഴിഞ്ഞിരിന്നു. ഇപ്പോൾ മഴ അതിന്റെ രൌദ്ര ഭാവത്തിൽ ആടിത്തിമിർക്കുകയായിരുന്നു. എന്തൊരു ചന്തം..!! മഴയുടെ ശക്തി കാരണം അന്നു പുറ്ത്തേക്കൊന്നും പോകേണ്ട എന്നു ഉമ്മ എന്നെ ഉപദേശിച്ചു. സന്ധ്യയായപ്പോഴേക്കും തവളകളുടെ ക്രോം ക്രോം വിളികളും ചീവീടുകളുടെ ചൂളമടിയുമായി അന്തരീക്ഷം ശബ്ദമുഖരിതമായിത്തുടങി. രാത്രി വൈകിയും മഴ തുടർന്നു. പിറ്റേ ദിവസം പുലർച്ചേ തന്നെ ഞാൻ ഉണർന്നിരുന്നു. മഴ അപ്പോഴും ചാറിക്കൊണ്ടിരുന്നു. തൊട്ടടുത്ത അയ്യപ്പ ക്ഷേത്രത്തിൽ നിന്നും ഒഴുകിയെത്തുന്ന “കാനന വാസാ, കലിയുഗ വരദാ” എന്ന ആ മനോഹര ഗാനത്തിന് മഴയുടെ നനുത്ത ശബ്ദം ശ്രുതി മീട്ടുന്നതായി എനിക്ക് തോന്നി. കിടക്ക വിട്ടെഴുന്നേറ്റ് പുറത്തു വന്നപ്പോൾ, സുബഹി നമസ്കാരം നിർവഹിച്ച് കൊണ്ടിരുന്ന ഉമ്മയുടെ ശബ്ദം കേട്ടു. ഞാൻ മെല്ലെ പൂമുഖ വരാന്തയുടെ വാതിൽ തുറന്ന് അവിടെ ഇരിപ്പുറപ്പിച്ചു. അപ്പോൾ മഴക്ക് അകംബടിയായി കാറ്റും തുടങിയിരുന്നു. സിനിമാ കൊട്ടകയിലിരുന്ന് തന്റെ പ്രിയപ്പെട്ട നായകന്റെ സിനിമ വീക്ഷിക്കുന്ന പിഞ്ചു കുട്ടിയുടെ കൌതുകത്തോടെ ഞാൻ ആ മഴയും പുറം കാഴ്ചകളും കണ്ടുകൊ‍ണ്ടിരുന്നു. അപ്പോഴേക്കും ഞാൻ ഉണർന്ന വിവരമറിഞ്ഞ ഉമ്മ നല്ല ചൂ‍ടുള്ള കട്ടൻ ചായയുമായി വന്നു. അതും മൊത്തിക്കൊൺടിരിക്കുംബോൾ അകലെ കാറ്റിൽ ഉലഞ്ഞുകൊണ്ടിരുന്ന ഇലഞ്ഞിയും വേപ്പും എന്തോ സ്വകാര്യം പറഞ്ഞ് ആ‍ർത്ത് ചിരിക്കുന്നത് പോലെ തോന്നി. എന്നെ കളിയാക്കിയതാണൊ ആവോ? അപ്പോഴേക്കും ഗ്രുഹാതുരമായ “പൂ” വിളികളുമായി വഴിയിൽ മത്സ്യ വില്പനക്കാർ സജീവമായിത്തുടങി. പാൽക്കാരന്റെയും, പത്രക്കാരന്റെയും സൈക്കിൾ മണികളും അതിന് അകംബടിയായെത്തി. തൊട്ടടുത്ത ചായക്കടയിൽ നിന്നും ആളുകളുടെ അടക്കിപ്പിടിച്ച സംസാരങളും ചുമയും. അതിനും ഉണ്ടായിരുന്നു ഒരു വല്ലാത്ത ഗ്രിഹാതുരത.


അന്ന് ഉചചയൂൺ കഴിഞ്ഞ് ഭാര്യാ ഗ്രിഹത്തിലേക്ക് പോയിക്കൊൻടിരുന്നപ്പോഴും മഴയുണ്ടായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ഗാനവും സ്റ്റീരിയോയിൽ ഇട്ട് പ്രിയതമയോടൊപ്പം മഴയത്തുള്ള ആ യാത്ര! അങിനെ ഒരു മനോഹര സ്വപ്നം കൂടി പൂവണിയുകയായിരുന്നു.


ദിവസങൾ പോയിക്കൊണ്ടിരുന്നു. മഴ അപ്പോഴും ശക്തമായിത്തന്നെ തുടർന്നു. പഴയ ചങാതിയുമായുള്ള കുശലന്വേഷണത്തിനിടയിൽ പണ്ടു ഞങൾ നീന്തിത്തുടിച്ചിരുന്ന കനാലിനെ കുറിച്ച് സംസാരിച്ചു. മനസ്സിൽ ഒന്ന് നീന്തിക്കുളിക്കുവാനുള്ള ആ‍ഗ്രഹം കലശലായി. ഒന്നു നീന്തിക്കുളിക്കുന്നുവോ? ചങാതി എന്നോട് ചോതിച്ചു. അവൻ എന്നെ സൈക്കിളിന്റെ പിന്നിലിരുത്തി കനാലിലെ ഞങളുടെ പഴയ ആ കുളിക്കടവിലേക്ക് കൊണ്ട്പോയി. വെള്ളം നിറഞ്ഞു കിടക്കുന്ന വിശാലമായ പുഞ്ചപ്പാടവും കനാലും. ആദ്യം ഭയം കൊണ്ട് ഒന്നു അറച്ചെങ്കിലും, തോർത്ത് അരയിൽ ചുറ്റി കനാലിലേക്ക് എടുത്ത് ചാടി. തണുപ്പ് കൊണ്ട് ആദ്യമൊന്ന് വിറച്ചു. നിമിഷങൾക്കകം വീണ്ടും മഴയെത്തി. അതുകൊണ്ട് കുളി മതിയാക്കിക്കയറി. പണ്ട് എത്ര മഴയത്തും രൺട് മൂന്നു മണിക്കൂറ് നീന്തിത്തുടിച്ചിരുന്നതാൺ.


അങനെ എന്റെ അവധിക്കാലത്തിന്റെ അവസാന ദിവസമായി. ഉറ്റവരോടും ഉടയവരോടും യാത്ര പറഞ്ഞ് വിതുംബുന്ന മനസ്സുമായി വണ്ടിയിലേക്ക് കയറുംബോഴും മഴ പെയ്യുന്നുണ്ടായിരുന്നു. പക്ഷെ അപ്പോൾ മഴക്ക് ഇതുവരെയില്ലാത്ത ഒരു ഭാവമാണ് എനിക്ക് തോന്നിയത്. ഒരു തരം വിഷാദ ഭാവം. അത് എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. എന്നെ യാത്രയാക്കാൻ എന്തോ ഒരു വിഷമം ഉള്ളതു പോലെ. എന്തായാലും എന്റെ ഈ അവധിക്കാലം അവിസ്മരണീയമാക്കിയ എന്റെ മഴയോട് നന്ദി പറഞ്ഞുകൊണ്ട് ഞാൻ പടിയിറങി. എയർപോർട്ടിലെത്തി അകത്തുകടന്നു പുറത്തേക്ക് നോക്കി. അപ്പോൾ വിഷാദസാന്ദ്രമായി മഴ എന്നോട് പറയുന്നതായി എനിക്ക് തോന്നി. ..വിട..!! ഇനിയും വരില്ലേ??!! അങനെ ചോതിച്ചുവോ?!


കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളമെത്താറായപ്പോൾ പുറത്തെ താപനിലയെപ്പറ്റിയും മറ്റുമുള്ള പൈലറ്റിന്റെ വിവരണം കേട്ടപ്പോൾ നഷ്ടബോധത്താൽ എന്റെ മനസ്സ് വല്ലാതെ വിങി. വിമാനമിറങി പുറത്ത് കടന്നപ്പോൾ വീണ്ടും ഇന്ധന ഗന്ധം നിറഞ്ഞു നിൽക്കുന്ന പൊള്ളുന്ന അന്തരീക്ഷവും, വരണ്ട പൊടിപിടിച്ച മണൽ നിറമുള്ള കെട്ടിടങളും കണ്ടപ്പോൾ , ‘പരോൾ’ കഴിഞ്ഞു മടങിയെത്തിയ തടവുപുള്ളിയെ പോലെ എന്റെ മനസ്സ് ഒന്ന് പിടച്ചുവോ..?

-ശുഭം-

സംവാദതാൾ[തിരുത്തുക]

സുഹ്രുത്തെ ഇത് താങ്കളുടെ സംവാദതാൾ ആണു ഇവിടെ അല്ല ലേഖനങ്ങൾ എഴുതുക . സംവാദതാളുകളെ കുറിച്ച് അറിയാൻസംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ കാണുക.അതോടൊപ്പം വിക്കി എന്തൊക്കെ അല്ല എന്നറിയാൻ വിക്കിപീഡിയ എന്തൊക്കെയല്ല എന്ന താൾ കൂടി കാണുക.നിർദേശങ്ങൾ വായിച്ച ശേഷം ചുറുചുറുക്കോടെ പണി തുടരൂ.
 DAndC  01:37, 12 നവംബർ 2010 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Salraz,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:06, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Salraz

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:28, 16 നവംബർ 2013 (UTC)[മറുപടി]