ഉപയോക്താവിന്റെ സംവാദം:Ratheeshmusthu

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Ratheeshmusthu !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 10:06, 16 ഓഗസ്റ്റ് 2017 (UTC)[മറുപടി]

വി.ഡി. സാവർക്കർ[തിരുത്തുക]

വി.ഡി. സാവർക്കർ എന്ന താളിൽ താങ്കൾ ചെയ്ത തിരുത്തുകൾ വിക്കിപീഡിയയ്ക്ക് അനുയോജ്യമല്ല. ഇന്ത്യൻ സ്വാതന്ത്ര്യ സമര ഭടൻമ്മാരെ ഒറ്റ് കൊടുത്ത , രാഷ്ട്ര പിതാവിന്റെ കൊലപാതകത്തിൽ സാങ്കേതികമായി രക്ഷപ്പെട്ട കൊലയാളിയും ആയിരുന്നു. എന്നിങ്ങനെയുള്ള വാക്യങ്ങൾ ഇതിനുദാഹരണമാണ്. വിക്കിപീഡിയയിൽ ലേഖനം എഴുതുന്നത് സന്തുലിതമായ കാഴ്ച്ചപ്പാടോടുകൂടിയായിരിക്കണം. അതായത് ആരുടെയും പക്ഷംചേർന്ന് ലേഖനം എഴുതാൻ പാടില്ല. താങ്കൾ ഈ ലേഖനത്തിൽ സവർക്കറോട് വിരോധമുള്ളതുപോലെയാണ് എഴുതിയിരിക്കുന്നത്. മഹാത്മാഗാന്ധി എന്ന ലേഖനം എങ്ങനെയാണോ സംതുലനം പാലിക്കുന്നത് അതുപോലെ തന്നെയാണ് വി.ഡി. സാവർക്കർ എന്ന ലേഖനവും എഴുതേണ്ടത്. അതായത് മഹാത്മാഗാന്ധിക്കും സവർക്കർക്കും ഗോഡ്സെക്കും തുല്യപരിഗണനയാണ് വിക്കിപീഡിയ നൽകുന്നത്. വികാരനിർഭരമായ എഴുത്ത് വിക്കിപീഡിയ പ്രോത്സാഹിപ്പിക്കുന്നില്ല. കൂടുതൽ അറിയുവാൻ വിക്കിപീഡിയ:എന്തൊക്കെയല്ല എന്ന താൾ കൂടി കാണുക. സവർക്കറുടെ താളിൽ താങ്കൾ ചെയ്ത മാറ്റങ്ങൾ ഞാൻ നീക്കം ചെയ്തിട്ടും താങ്കളത് പുനഃസ്ഥാപിച്ചു. ഇതും നല്ലൊരു കീഴ്വഴക്കമല്ല. നീക്കം ചെയ്യാൻ എന്തെങ്കിലുമൊരു കാരണമുണ്ടാകുമല്ലോ... നീക്കം ചെയ്തവരോട് അതിനെപ്പറ്റി അന്വേഷിക്കുകയായിരുന്നു വേണ്ടത്. വിക്കിപീഡിയ നയങ്ങൾ പാലിച്ചുകൊണ്ട് താങ്കൾ ലേഖനം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 09:17, 31 ജനുവരി 2018 (UTC)[മറുപടി]

ശവപ്പെട്ടി കുംഭകോണം[തിരുത്തുക]

ലേഖനത്തിലെ വാചകങ്ങൾക്കിടയിൽ അവലംബം നൽകാൻ ശ്രദ്ധിക്കുമല്ലോ? (ലേഖനത്തിന്റെ അവസാനം മാത്രം നൽകിയാൽ പോരാ). വ്യത്യസ്ത പ്രസിദ്ധീകരണങ്ങളിൽ (ഉദാ:മനോരമ, മാതൃഭൂമി, ദീപിക, ദേശാഭിമാനി etc.) നിന്നുള്ള അവലംബങ്ങൾ ചേർത്താൽ ലേഖനം കൂടുതൽ വിശ്വാസയോഗ്യമാകും. സന്തുലിതമായ കാഴ്ചപ്പാടോടുകൂടി ലേഖനമെഴുതാനും ശ്രദ്ധിക്കുമല്ലോ..--അരുൺ സുനിൽ കൊല്ലം (സംവാദം) 04:17, 11 ഫെബ്രുവരി 2018 (UTC)[മറുപടി]

ഒരു കാര്യം കൂടി. മറ്റു വെബ്സൈറ്റുകളിലെ വിവരങ്ങൾ അതേപടി പകർത്തുന്നത് പകർപ്പവകാശലംഘനമാണ്. അവയിലെ വാക്യങ്ങളെ ആശയച്ചോർച്ചയുണ്ടാക്കാത്തവിധം താങ്കളുടെ ശൈലിയിൽ മാറ്റിയെഴുതാവുന്നതാണ്‌.--അരുൺ സുനിൽ കൊല്ലം (സംവാദം) 04:24, 11 ഫെബ്രുവരി 2018 (UTC)[മറുപടി]

ബംഗാരു ലക്ഷ്മണൻ[തിരുത്തുക]

ബിജെപി ക്ക് എതിരെയുള്ള ലേഖനങ്ങൾ താങ്കൾ എഡിറ്റ് ചെയ്യുന്നതായി കാണുന്നു . ബിജെപി ദേശീയ പ്രസിഡണ്ട് ബംഗാരു ലക്ഷ്മണൻ കേസിൽ ശിക്ഷിക്കപ്പെട്ട കാര്യം താങ്കൾ എന്തുകൊണ്ട് നീക്കി എന്നുള്ളതിന് ഉത്തരം തരുമോ? Ratheeshmusthu (സംവാദം) 14:24, 11 ഫെബ്രുവരി 2018 (UTC)[മറുപടി]

സംവാദം:ശവപ്പെട്ടി കുംഭകോണം താളിൽ മറുപടി നൽകിയിട്ടുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 02:10, 12 ഫെബ്രുവരി 2018 (UTC)[മറുപടി]