ഉഗല്ലു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രണ്ട് ദിവ്യഹർമ്മ്യ കൊട്ടാര കാവൽക്കാരെ ചിത്രീകരിച്ചിരിക്കുന്ന പാനലിലെ ഒരു ചിത്രം ഉഗാലുവിൻറേതാണ്.

ബി.സി. ഒന്നാം സഹസ്രാബ്ദത്തിലെ സംരക്ഷിത മന്ത്രത്തകിടുകളിലും ദുഷ്ടശക്തികൾ, ദൗർഭാഗ്യം എന്നിവയെ ഉന്മൂലനം ചെയ്യാനുള്ള ശക്തിയുണ്ടെന്ന് കരുതപ്പെട്ടിരുന്ന പീതവർണ്ണ കളിമണ്ണ് അല്ലെങ്കിൽ തമാറിക്സ് തടി എന്നിവയാൽ നിർമ്മിക്കപ്പെട്ട ബിംബങ്ങളിലും മറ്റും ചിത്രീകരിക്കപ്പെട്ടിരുന്ന പക്ഷിയുടെ കാലുകളും സിംഹത്തിൻറ ശിരസുമുള്ള, കൊടുങ്കാറ്റ് വിതയ്ക്കുന്ന ഒരു ദൂർഭൂതമായിരുന്നു ഉഗല്ലു, "ബിഗ് വെതർ ബീസ്റ്റ്", (സുമേറിയൻ ലിപിയിലെ ആലേഖനം 𒌓𒃲𒆷/UD.GAL.LA,[1] അക്കാഡിയൻ: ūmu rabû, "വലിയ ദിവസം" എന്നർത്ഥം) . എന്നാൽ രണ്ടാം സഹസ്രാബ്ദത്തിന്റെ പ്രാരംഭത്തിലാണ് അതിന്റെ യഥാർത്ഥ ഉത്ഭവം. കാലക്രമേണ ഐക്കണോഗ്രാഫിക്ക് മാറ്റം വന്നു. മനുഷ്യ പാദങ്ങൾ കഴുകന്റെ നഖങ്ങളായി രൂപാന്തരപ്പെടുകയും അതിനെ ഒരു ചെറിയ പാവാട അണിയിക്കുകയും ചെയ്യുന്നു. മനുഷ്യജീവിതത്തിലെ ദൈവിക ഇടപെടലുകളുടെ നിമിഷങ്ങളെ പ്രതിനിധീകരിക്കുന്ന ഉദ്-ഭൂതങ്ങളുടെ (പകൽ-പിശാചുക്കളുടെ) വിഭാഗത്തിൽപ്പെട്ട ഒരാളായിരുന്നു അത്.[2]

References[തിരുത്തുക]

  1. Ugallu, CAD U/W pp. 26–27.
  2. F. A. M. Wiggermann (2007). "Some Demons of Time and their Functions in Mesopotamian Iconography". In Brigitte Groneberg, Hermann Spieckermann (ed.). Die Welt Der Götterbilder. Walter de Gruyter. pp. 108–112. ISBN 978-3110194630.

Bibliography[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉഗല്ലു&oldid=3973990" എന്ന താളിൽനിന്ന് ശേഖരിച്ചത്